ദാവൂദ് എന്ന പിടികിട്ടാപ്പുള്ളി | Dawood Ibrahim the fug… — Transcript

Full Transcript — Download SRT & Markdown

00:00
Speaker A
"I object to violence because when it appears to do good, the good is only temporary; the evil it does is permanent." Mahatma Ga
00:09
Speaker B
റോ പറയുന്നത് അയാൾ പാകിസ്ഥാനിൽ ഉണ്ട് എന്നാണ്.
00:14
Speaker B
ഐഎസ്ഐ പറയുന്നത് അങ്ങനെ ഒരാൾ രാജ്യത്ത് ഇല്ല എന്നാണ്.
00:17
Speaker B
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികം കാലമായി നടന്നുവരുന്ന ഇൻഡോ പാക്ക് സമ്പർക്കങ്ങൾ പരിശോധിച്ചാൽ ഒരിക്കൽ പോലും ഇരുകൂട്ടരും മാറ്റി പറഞ്ഞിട്ടില്ലാത്ത ഒന്ന് ദാവൂദ് ഇബ്രാഹിം കാസ്കർ എന്ന ആഗോള തീവ്രവാദിയുടെ പാക്ക് മണ്ണിലെ സാന്നിധ്യത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളാണ്.
00:28
Speaker B
ദാവൂദ് ഇബ്രാഹിമിനെ പറ്റി നിത്യേനയെന്നോണം സഞ്ചരിക്കുന്ന അഭ്യൂഹങ്ങൾ പലതുമുണ്ട്.
00:32
Speaker B
ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില മോശമാണ്, അയാൾ കോവിഡ് ബാധിച്ച് മരിച്ചുപോയി, കറാച്ചിയിലെ ക്ലിഫ്റ്റനിലുള്ള വൈറ്റ് ഹൗസിൽ അയാൾ പൂർണ്ണാരോഗ്യവാനായി ഇന്നും കഴിയുന്നുണ്ട്.
00:41
Speaker B
ഇന്ത്യയിലെ ഇന്ന ബോളിവുഡ് നടന്, ഇന്ന പ്രൊഡ്യൂസർക്ക്, ഇന്ന ബിസിനസ്മാന് ഭായുടെ വിളി വന്നു, ഇങ്ങനെ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് നമ്മൾ ഇന്ന് കേൾക്കുന്ന വാർത്തകളിൽ ഒന്നിന്റെ പോലും സത്യാവസ്ഥ പരിശോധിക്കാൻ നിർഭാഗ്യവശാൽ നമുക്കാവില്ല.
00:52
Speaker B
ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ ട്രിപ്പിൾ ഫൈവ് സിഗരറ്റും പുകച്ചിരുന്നുകൊണ്ട് ഇന്ത്യ പാക്ക് ക്രിക്കറ്റ് മാച്ച് കാണുമ്പോഴും അയാളെ ഒന്ന് തൊടാൻ പോലും നമ്മുടെ സെക്യൂരിറ്റി ഏജൻസികൾക്ക് സാധിക്കുന്നില്ല.
01:02
Speaker B
ഇന്നോളമുള്ള ചരിത്രം വെച്ച് ദാവൂദിന്റെ കാര്യത്തിൽ നമുക്ക് വേദവാക്യമായി എടുക്കാവുന്ന ഒന്ന് 78ൽ പുറത്തിറങ്ങിയ ഡോൺ എന്ന ചിത്രത്തിലെ ഒരു പഞ്ച് ഡയലോഗാണ്.
01:49
Speaker A
Don ko pakadna Mushkil hi nahi, Namumkin hai.
01:54
Speaker B
ഡോണിനെ പിടികൂടുക ദുഷ്കരം എന്ന് മാത്രമല്ല ഏറെക്കുറെ അസാധ്യം തന്നെയാണ്.
01:57
Speaker B
ബോംബെയിലെ ഡോംഗ്രിയിൽ ഒരു പോലീസ് ഹെഡ് കോൺസ്റ്റബിളിന്റെ മകനായി പിറന്ന് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച് വളർന്ന ദാവൂദ് എന്ന കുട്ടി എങ്ങനെ ഇന്ന് ലോകം ഭീതിയോടെ മാത്രം ഓർക്കുന്ന ദാവൂദ് ഇബ്രാഹിം എന്ന ഡോൺ ആയി മാറി എന്നതിന്റെ ചരിത്രം നിരവധി ട്വിസ്റ്റുകൾ നിറഞ്ഞതാണ്.
02:11
Speaker B
തന്റെ പത്താമത്തെ വയസ്സിൽ അച്ഛന് കിട്ടിയ സസ്പെൻഷനെ തുടർന്ന് പഠിപ്പ് ഉപേക്ഷിച്ച് ബോംബെയിലെ തെരുവുകളിലേക്ക് ഇറങ്ങിയ ദാവൂദ് എന്ന ബാലൻ ആദ്യം ഒരു തെരുവു ഗുണ്ടയായി.
02:23
Speaker B
പിന്നീട് ഒരു പിടിച്ചുപറിക്കാരനായി.
02:26
Speaker B
അതിനുപിന്നാലെ കള്ളക്കടത്തുകാരനും അധോലോക നായകനുമായി ഏറ്റവും ഒടുവിൽ പിറന്ന മണ്ണിനെ ചിന്നഭിന്നമാക്കാൻ ഗൂഢാലോചന നടത്തി രാജ്യദ്രോഹിയായ ഒരു ഭീകരവാദിയായി മാറിയതിന്റെ കഥ.
02:33
Speaker B
ഇന്ത്യയുടെയും അമേരിക്കയുടെയും ഇന്റർപോളിന്റെയും എല്ലാം ഫ്യൂജിറ്റീവ് ലിസ്റ്റിൽ തുടരുമ്പോഴും ദുബായിലെയും പാകിസ്ഥാനിലെയും വൈറ്റ് ഹൗസുകളിൽ സുഖജീവിതം നയിച്ചുകൊണ്ട്.
02:40
Speaker B
അയാൾ നടത്തി പോരുന്ന ട്രാൻസ് കോണ്ടിനെന്റൽ ക്രൈം സിൻഡിക്കേറ്റിന്റെ കഥ.
02:45
Speaker B
അത് വല്ലാത്തൊരു കഥയാണ്.
03:29
Speaker B
ദാവൂദ് ഇബ്രാഹിമിന്റെ കഥ തുടങ്ങുന്നത് 1955ന്റെ തുടക്കത്തിലെ ഒരു പ്രഭാതത്തിലാണ്.
03:33
Speaker B
ബോംബെ പോലീസിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന ഇബ്രാഹിം കാസ്കർ അന്ന് തികഞ്ഞ ഉത്സാഹത്തിലായിരുന്നു.
03:38
Speaker B
കഴിഞ്ഞ ദിവസം രാവിലെ ഭാര്യ അമീനബി അയാളുടെ കാതിൽ മന്ത്രിച്ചത് വളരെ സന്തോഷകരമായ ഒരു വർത്തമാനമായിരുന്നു.
03:44
Speaker B
അവർക്ക് രണ്ടാമതൊരു കുഞ്ഞുകൂടി പിറക്കാൻ പോകുന്നു.
03:45
Speaker B
പോലീസ് ഉദ്യോഗത്തിൽ നിന്ന് അയാൾക്ക് ആകെ കിട്ടിയിരുന്ന വരുമാനം മാസം വെറും 75 രൂപ മാത്രമായിരുന്നു.
03:50
Speaker B
സൗത്ത് ബോംബെയിലെ ഡോംഗ്രിക്കടുത്തുള്ള തേംകർ മൊഹല്ലയിലെ അവരുടെ 10 ബൈ 10ന്റെ ചോളിൽ നിന്ന് തിരിയാൻ സ്ഥലമില്ല.
03:56
Speaker B
അങ്ങനെ സാമ്പത്തിക പ്രയാസങ്ങൾ പലതും ഉണ്ടായിരുന്നുവെങ്കിലും ഇനിയും കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹം നിറവേറ്റാൻ തന്നെ ആ ദമ്പതികൾ തീരുമാനിക്കുന്നു.
04:03
Speaker B
ഇബ്രാഹിം കാസ്കറിന്റെ നാട് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ മുംക എന്ന ഗ്രാമമായിരുന്നു.
04:07
Speaker B
അവിടെ നിന്ന് ബോംബെയിലേക്ക് പുറപ്പെട്ടു വന്ന് തികച്ചും ദരിദ്രമായ ചുറ്റുപാടുകളിൽ പുലർന്ന് കഷ്ടപ്പെട്ട് പഠിച്ചു വളർന്നിട്ടും ഒരു പോലീസ് ഉദ്യോഗം നേടിയെടുക്കാൻ ഇബ്രാഹിമിന് കഴിഞ്ഞിരുന്നു.
04:15
Speaker B
അക്കാലത്ത് മുസ്ലിം സമുദായത്തിൽ നിന്ന് തന്നെ അധികം പേര് പോലീസിൽ ഇല്ലാത്ത കാലമാണ്.
04:19
Speaker B
ഹാജി മസ്താനും കരീം ലാലയും അടക്കമുള്ള അധോലോക നായകന്മാർ ബോംബെ നഗരത്തെ അവരുടെ ഉള്ളം കയ്യിൽ ഒതുക്കിക്കൊണ്ട് നടന്നിരുന്ന കാലം.
04:25
Speaker B
അധോലോകവുമായിട്ട് കാത്തുസൂക്ഷിച്ചിരുന്ന ബന്ധങ്ങളുടെ പേരിൽ പല പിസിമാർക്കും പോലീസിൽ അന്ന് ഡിസിപിയെക്കാൾ പവർ ഉണ്ടായിരുന്ന കാലവുമായിരുന്നു അത്.
04:30
Speaker B
പോലീസിൽ നിന്ന് കിട്ടിയിരുന്ന ശമ്പളം തുച്ഛമായിരുന്നുവെങ്കിലും പലപ്പോഴും സഹായങ്ങൾ നൽകിക്കൊണ്ടിരുന്നിട്ടും.
04:35
Speaker B
അതിനൊക്കെ പകരമായി കരീം ലാലയിൽ നിന്നോ ഹാജി മസ്താനിൽ നിന്നോ സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കാൻ ഇബ്രാഹിം കാസ്കർ തയ്യാറായിരുന്നില്ല.
04:42
Speaker B
ബാക്കി എല്ലാ പോലീസുകാരും കരീം ലാലയിൽ നിന്ന് പണം പറ്റിയപ്പോഴും കാസ്കർ മാത്രം ബക്ഷിഷ് സ്വീകരിച്ചിരുന്നില്ല.
04:47
Speaker B
അതുകൊണ്ടുതന്നെ കരീം ലാലക്ക് ബഹുമാനം ഉണ്ടായിരുന്ന ഒരേയൊരു പോലീസുകാരൻ ഇബ്രാഹിം ഹവിൽദാർ ആയിരുന്നു.
04:52
Speaker B
ആ ബഹുമാനത്തിന്റെ പുറത്ത് കരീം ലാല അന്ന് അയാളെ വിളിച്ചിരുന്നത് ഇബ്രാഹിം ഭായ് എന്നായിരുന്നു.
04:56
Speaker B
ഈ വിളി കേട്ടിട്ടാവും ബാക്കിയുള്ളവരും അന്ന് അങ്ങനെ തന്നെ വിളിച്ചു തുടങ്ങുന്നു.
05:00
Speaker B
അങ്ങനെ ഇരിക്കുന്ന കാലത്താണ് 1955 ഡിസംബർ 26ന് ഇബ്രാഹിം ഭായ്ക്ക് രണ്ടാമതൊരു കുഞ്ഞുകൂടി ജനിക്കുന്നത്.
05:05
Speaker B
ഭാര്യക്ക് രണ്ടാമതും ഗർഭം ഉണ്ടായപ്പോൾ കാസ്കർ കുടുംബത്തിലെ കീഴ്വഴക്കം അനുസരിച്ച് ഗർഭിണിയായ ഭാര്യയും ഒത്ത് ഇബ്രാഹിം നിരാലേഷാ എന്നൊരു സിദ്ധനെ കണ്ട് അനുഗ്രഹം വാങ്ങിക്കാൻ വേണ്ടി പോകുന്നു.
05:12
Speaker B
ഡോംഗ്രിയിലെ മുസ്ലിങ്ങൾ ഏറെ ബഹുമാനിക്കുന്ന ഒരു സൂഫി വര്യനായിരുന്നു നിരാലേഷാ.
05:16
Speaker B
അമീനയുടെ നിറവയർ കണ്ടപ്പോൾ നിരാലേ ബാബക്ക് വലിയ സന്തോഷം തോന്നി.
05:20
Speaker B
അവിടെ നിന്ന് മടങ്ങുന്ന നേരത്ത് ആ സൂഫി ഒരു പ്രവചനം നടത്തുന്നു.
05:22
Speaker B
നിങ്ങൾക്ക് ആറ് സന്താനങ്ങളെ അള്ളാഹു കനിഞ്ഞനുഗ്രഹിച്ചു നൽകും.
05:28
Speaker B
അതിൽ രണ്ടാമൻ നിങ്ങളുടെ വീട്ടിലേക്ക് അളവറ്റ സമ്പത്ത് കൊണ്ടുവരും.
05:31
Speaker B
അവൻ അതിശക്തനാകും.
05:32
Speaker B
ലോകം അവനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.
05:34
Speaker B
ഈ സന്ദർശനം നടന്ന രണ്ട് മാസത്തിനുള്ളിൽ മലബാർ ഹില്ലിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുകയാണ് തന്റെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട് എന്ന സന്തോഷ വർത്തമാനം ഇബ്രാഹിമിനെ തേടിയെത്തുന്നു.
05:42
Speaker B
ഓടിപ്പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോഴേക്കും പ്രസവം നടന്നു കഴിഞ്ഞിരുന്നു.
05:46
Speaker B
ആ ചോരക്കുഞ്ഞിനെ കയ്യിലെടുത്ത് താലോലിച്ചപ്പോൾ അവനെ എന്ത് പേരിട്ട് വിളിക്കണം എന്ന കാര്യത്തിൽ അയാൾക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല.
05:51
Speaker B
തികഞ്ഞ ദീനിയായിരുന്ന ഇബ്രാഹിം ഖുർആനിലും വേദപുസ്തകത്തിലും ഒരുപോലെ ഇടം പിടിച്ചിട്ടുള്ള ഒരു പേരാണ് അന്ന് അവരിടുന്നത്.
05:56
Speaker B
പറവകളുടെയും ജന്തുക്കളുടെയും നാഥനായിരുന്ന ഒരു രാജാവിന്റെ പേര്.
06:00
Speaker B
ഒരു ഭീമനെ കീഴടക്കിയവന്റെ പേര്.
06:02
Speaker B
വരും നാളുകളിൽ ബോംബെ നഗരത്തെ ഇന്ത്യയെ ഈ ലോകത്തെ തന്നെയും കിടുകിടാ വിറപ്പിക്കാൻ പോകുന്ന ഒരു പേരായിരുന്നു അത്.
06:08
Speaker B
ദാവൂദ്.
06:10
Speaker B
ദാവൂദ് ഇബ്രാഹിം കാസ്കർ.
06:11
Speaker B
ദാവൂദിന് പിന്നാലെ ഇബ്രാഹിം ഭായ്ക്ക് ആമിനബിയിൽ വീണ്ടും 10 കുഞ്ഞുങ്ങൾ കൂടി ജനിക്കുന്നു.
06:17
Speaker B
ആ 12 കുഞ്ഞുങ്ങളെയും തീറ്റിപ്പോറ്റാൻ പലപ്പോഴും ഇബ്രാഹിമിന് തന്റെ ഹെഡ് കോൺസ്റ്റബിൾ ഉദ്യോഗത്തിൽ നിന്ന് കിട്ടുന്ന പണം തികയാതെയാകും.
06:23
Speaker B
പലപ്പോഴും കുടുംബത്ത് അരപ്പട്ടിണി പോലും ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
06:26
Speaker B
തിന്നാനും കുടിക്കാനും ഇല്ലെങ്കിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന് ഇബ്രാഹിം ഭായ്ക്ക് നിർബന്ധമായിരുന്നു.
06:32
Speaker B
എല്ലാവരെയും നന്നായി പഠിപ്പിക്കാൻ പണം തികയില്ല എന്നതുകൊണ്ട് അയാൾ ക്ലച്ച് പിടിക്കുമെന്ന് നിരാലേ ബാബ പറഞ്ഞ ദാവൂദിനെ മാത്രം.
06:40
Speaker B
നാഗ്പാടെയിലെ അറിയപ്പെടുന്ന ഇംഗ്ലീഷ് സ്കൂളായ അഹമ്മദ് സെയിലർ ഹൈസ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു.
06:44
Speaker B
മറ്റുള്ള ആൺകുട്ടികളെ മുൻസിപ്പാലിറ്റി സ്കൂളിലും പെൺമക്കളെ അവിടുത്തെ സർക്കാർ ഉറുദു മീഡിയം സ്കൂളുകളിലുമായിട്ട് പഠിക്കാൻ പറഞ്ഞയക്കുന്നു.
06:50
Speaker B
1966ൽ വളരെ അപ്രതീക്ഷിതമായിട്ട് ഒരു സസ്പെൻഷൻ ഇബ്രാഹിം കാസ്കറിനെ തേടിയെത്തുന്നു.
06:54
Speaker B
അതോടെ 14 അംഗങ്ങളുള്ള ആ കുടുംബം ഒടുവിലനെ പട്ടിണിയിലേക്ക് തള്ളിവിടപ്പെടുന്നു.
06:58
Speaker B
ഇങ്ങനെ ഇബ്രാഹിമിന്റെ ജോലി ഒരു സുപ്രഭാതത്തിൽ ഇല്ലാതായതോടെ കുട്ടികളുടെ വിദ്യാഭ്യാസം ഒരു നടക്കാത്ത സ്വപ്നമായിട്ട് മാറുന്നു.
07:05
Speaker B
ദാവൂദ് ഇബ്രാഹിമിന് തന്റെ പത്താമത്തെ വയസ്സിൽ പഠിത്തം ഉപേക്ഷിച്ച് സ്കൂളിൽ നിന്ന് ഡ്രോപ്പ് ഔട്ട് ചെയ്യേണ്ടി വരുന്നു.
07:10
Speaker B
അന്ന് ഇങ്ങനെ ഒരു സംഭവം നടന്നില്ലായിരുന്നുവെങ്കിൽ സ്കൂൾ പഠിപ്പ് മതിയാക്കി തെരുവിലേക്ക് ഇറങ്ങിയില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ദാവൂദ് ഇബ്രാഹിം എന്ന കുട്ടിയുടെ തലവര വേറൊരു തരത്തിൽ ആകാനും സാധ്യത ഉണ്ടായിരുന്നു.
07:19
Speaker B
ദാവൂദ് അടക്കമുള്ള മക്കളുടെ പഠിത്തം നിർത്തേണ്ടി വന്നതിൽ ഇബ്രാഹിമിനും ആമിനബിക്കും കടുത്ത സങ്കടം ഉണ്ടായിരുന്നുവെങ്കിലും.
07:25
Speaker B
ഈ സംഭവവികാസങ്ങളിൽ ഏറെ സന്തോഷിച്ചിരുന്ന ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നു.
07:30
Speaker B
അത് കുഞ്ഞു ദാവൂദായിരുന്നു.
07:31
Speaker B
അഹമ്മദ് ഇംഗ്ലീഷ് സ്കൂളിലെ അച്ചടക്കം അവനെ മടുപ്പിച്ചു തുടങ്ങിയിട്ട് വർഷമേറെയായിട്ടുണ്ടായിരുന്നു.
07:37
Speaker B
ഡോംഗ്രിയിലെ തെരുവുകളിൽ തന്റെ കൂട്ടുകാർക്കൊപ്പം ചുറ്റിക്കറങ്ങിയും ജെജെ ഹോസ്പിറ്റൽ പരിസരത്ത് ക്രിക്കറ്റ് കളിച്ചും അവൻ കാടുകയറി തിമിർത്ത് നടക്കാൻ തുടങ്ങി.
07:42
Speaker B
സസ്പെൻഷനെ തുടർന്ന് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള വരുമാനം ഒറ്റയടിക്ക് നിലച്ചപ്പോൾ തന്റെ വലിയ കുടുംബം പുലർത്താൻ വേണ്ടി ഇബ്രാഹിം പട്ടിണ പണികളൊക്കെ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി.
07:50
Speaker B
ഡോംഗ്രിയിൽ അന്ന് തെല്ലി മൊഹല്ലയിൽ ബാഷു ദാദ എന്ന് പേരുള്ള ഒരു അധോലോക നായകൻ ഉണ്ടായിരുന്നു.
07:55
Speaker B
പുറമെക്ക് ഒരു ബിസിനസ്മാന്റെ പരിവേഷമായിരുന്നു ബാഷുവിന്.
07:59
Speaker B
അദ്ദേഹത്തിന്റെ എക്സ്പോർട്ട് ഇംപോർട്ട് ബിസിനസ്സുകളുടെ പല ഫയലുകളും കസ്റ്റംസിലെയും ബോംബെ പോർട്ട് ട്രസ്റ്റിലെയും ഗുമസ്തർക്ക് കൊണ്ടു കൊടുക്കുക.
08:06
Speaker B
അതിന് വേണ്ട ഫോളോ അപ്പ് ചെയ്യുക ഇതൊക്കെയായിരുന്നു അന്ന് ഇബ്രാഹിം ഏറ്റെടുത്ത് ചെയ്തു കൊടുത്തത്.
08:11
Speaker B
സാമ്പത്തിക ഞെരുക്കങ്ങളുടെ പേരിൽ ഏറെ പ്രലോഭനങ്ങൾ അന്ന് പല ഭാഗത്തുനിന്നും ഉണ്ടായിട്ടും.
08:16
Speaker B
അടിയുറച്ച മതവിശ്വാസിയായിരുന്ന ഇബ്രാഹിം കാസ്കർ അന്ന് കുറ്റകൃത്യങ്ങളുടെ അധോലോകത്തിലേക്ക് കാലെടുത്ത് വെക്കുന്നില്ല.
08:21
Speaker B
പക്ഷേ സ്വയം തെറ്റുകളുടെ വഴിയിലേക്ക് വഴുതി വീണില്ല എങ്കിലും മക്കൾ ഷാബിറും ദാവൂദും ആ വഴി തിരഞ്ഞെടുത്തപ്പോൾ അത് അറിയാനോ അവരെ അതിൽ നിന്ന് തടയാനോ ഇബ്രാഹിമിന് സാധിക്കുന്നില്ല.
08:29
Speaker B
ഡോംഗ്രി കേന്ദ്രീകരിച്ച് അലറ ചില്ലറ തട്ടിപ്പുകളുമായിട്ട് മുന്നോട്ട് പോകുന്നതിനിടയ്ക്കാണ് ദാവൂദിനെ ഡോംഗ്രിയിലെ പഠാന്മാരുമായിട്ട് ഇടയേണ്ടി വരുന്നത്.
08:35
Speaker B
ഒരു ദിവസം നാഗ്പാടെയിലുള്ള കെഡി കമ്പനി എന്നൊരു ബഹുനില കെട്ടിടത്തിനടുത്തുകൂടി മോട്ടോർ ബൈക്കിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്ന ദാവൂദിനെ അയാളുടെ ഗ്യാങ്ങിലെ പയ്യന്മാരിലൊരാൾ ഒരു സിദ്ധിഖി തടഞ്ഞു നിർത്തുന്നു.
08:42
Speaker B
ഈ ഹമീദ് പഠാനെ വീണ്ടും പൊതിര തല്ലി ദാവൂദ് ഭായ്.
08:46
Speaker B
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും അയാൾ എന്നെ തല്ലി എന്ന് പരാതി പറയുന്നു.
08:50
Speaker B
പഠാൻ സഹോദരങ്ങളായിട്ടുള്ള ഹമീദും മജീദും ദാവൂദിനും സംഘത്തിനും വലിയ വെല്ലുവിളിയായിരുന്നു.
08:56
Speaker B
അവരുമായിട്ടുള്ള പരസ്യമായിട്ടുള്ള കശപിശ വലിയ കൊല്ലാപ്പൊളിലേക്ക് പോകും എന്ന ഒരൊറ്റ കാരണം കൊണ്ടുമാത്രം.
09:02
Speaker B
ദാവൂദ് ഇതുവരെ അവരോട് നേരിട്ട് മുട്ടാൻ പോയിരുന്നില്ല.
09:05
Speaker B
പക്ഷേ ഇത്തവണ അയാളുടെ ക്ഷമ പൂർണ്ണമായിട്ടും നശിക്കുന്നു.
09:07
Speaker B
സിദ്ധിക്കയോട് ബൈക്കിന്റെ പുറകിലേക്ക് കയറാൻ പറഞ്ഞ് അയാൾ നേരെ ഹമീദ് പഠാന്റെ വീട്ടിലേക്ക് ചെന്നിറങ്ങുന്നു.
09:12
Speaker B
ബാഷു ദാദയുടെ ചിരിതക്കി പട്ടിയാണ് എന്നതുകൊണ്ട് മാത്രമാണ് ഇപ്പോൾ അടിച്ചു പല്ല് കൊഴിക്കാത്തത് എന്ന് ദാവൂദ് പറഞ്ഞപ്പോൾ.
09:18
Speaker B
ഹമീദിന് തിരിച്ച് ഒരു അക്ഷരം പറയാനോ പ്രവർത്തിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
09:22
Speaker B
തിരിച്ച് എന്തെങ്കിലും പറയാൻ നിന്നാൽ ദാവൂദ് അവിടെ വെച്ച് തന്നെ തീർക്കുമെന്ന് അയാൾക്ക് മനസ്സിലായിരുന്നു.
09:27
Speaker B
പറയാനുള്ള തെറിയൊക്കെ പറഞ്ഞ് ഭീഷണി മുഴക്കി ദാവൂദ് കലിതുള്ളി ഇറങ്ങിപ്പോയത് ഹമീദ് പഠാന് വലിയ ക്ഷീണമാകും.
09:33
Speaker B
തന്നെക്കൊണ്ട് ഒറ്റയ്ക്ക് ദാവൂദിന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല എന്ന് ഹമീദിന് നല്ല നിശ്ചയമുണ്ടായിരുന്നു.
09:39
Speaker B
അതുകൊണ്ട് ബാഷു ദാദ വഴിക്ക് ഒരു പണി കൊടുക്കാൻ തന്നെ അയാൾ തീരുമാനിക്കുന്നു.
09:43
Speaker B
നേരെ ബാഷുവിന്റെ ബൈത്തക്കൽ ചെല്ലുന്ന ഹമീദ് ബാഷുവിനോട് ദാവൂദിനെ പറ്റി പരാതി ബോധിപ്പിക്കുന്നു.
09:49
Speaker B
ദാദാ ദാവൂദിനെ ആക്കോ മാബേൻകി ഗാലി ദിയോ.
09:53
Speaker B
ദാവൂദ് ഭായിയെ നല്ല കണ്ണ് പൊട്ടുന്ന തെറി വിളിച്ചിരിക്കുന്നു.
09:55
Speaker B
ഇത് കേട്ടതും ബാഷു ദാദ കോപിഷ്ഠനാകുന്നു.
09:58
Speaker B
ഉടനടി അയാൾ ഇബ്രാഹിം കാസ്കറിനെ വരാൻ പറയുന്നു.
10:00
Speaker B
മൂത്തവൻ സാബിറിനും കാസ്കർ അവിടേക്ക് ചെല്ലുന്നു.
10:02
Speaker B
നിങ്ങളുടെ മകൻ ദാവൂദ് എന്നെ തെറി വിളിച്ചു എന്നാണ് കേൾക്കുന്നത്.
10:05
Speaker B
മകനെ നിലക്ക് നിർത്തണം ഇബ്രാഹിം.
10:07
Speaker B
പോലീസിലെ ജോലി പോയി കുടുംബം പട്ടിണിയായപ്പോൾ നിങ്ങളെ പോറ്റിയത് ഞാനാണ് അത് മറക്കരുത് എന്നാണ് ബാഷു അയാളോട് പറയുന്നത്.
10:12
Speaker B
ഇങ്ങനെ ഒരു പരാതി കേട്ട പാടെ ഇബ്രാഹിം മകനു വേണ്ടി ബാഷു ദാദയോട് ക്ഷമാപണം നടത്തുന്നു.
10:16
Speaker B
ഇനി ഉണ്ടാകാതെ നോക്കിക്കൊള്ളാമെന്ന് ഉറപ്പ് കൊടുക്കുന്നു.
10:18
Speaker B
വീട്ടിലേക്ക് ചെന്ന ഇബ്രാഹിം പക്ഷേ പതിവുപോലെ ദാവൂദിനെ തല്ലാൻ നിൽക്കുന്നില്ല.
10:22
Speaker B
പകരം അയാൾ ചെയ്യുന്നത് വല്ലാത്തൊരു വിഷാദത്തിലേക്ക് വഴുതി വീഴുകയാണ്.
10:26
Speaker B
വീട്ടിലെ ശോകമുഖമായ കാലാവസ്ഥ കണ്ട ദാവൂദ് സാബിറിനോട് വിവരം തിരക്കുന്നു.
10:31
Speaker B
അവൻ ബാഷു ദാദയുടെ മാളികയിൽ വെച്ച് അച്ഛനുണ്ടായ അപമാനത്തെ പറ്റി വളരെ വിശദമായി തന്നെ ദാവൂദിനോട് വിവരിക്കുന്നു.
10:37
Speaker B
അത് ദാവൂദിന്റെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തുന്നു.
10:39
Speaker B
തന്റെ അച്ഛനെ വേദനിപ്പിച്ച അപമാനിച്ച ബാഷുവിന്റെ സാമ്രാജ്യം താൻ പൊളിച്ചടുക്കുക തന്നെ ചെയ്യുമെന്ന് ദാവൂദ് ആ രാത്രിയിൽ അവിടെ വെച്ച് ശപഥം ചെയ്യുന്നു.
10:46
Speaker B
അതിനുശേഷം ബാഷു ദാദയെ ആക്രമിക്കാൻ ഒരു അവസരത്തിനു വേണ്ടി ദാവൂദ് തക്കം പാത്തു കൊണ്ടിരുന്നു.
10:50
Speaker B
അങ്ങനെ ഒടുവിൽ ആ ദിവസം വന്നെത്തുന്നു.
10:52
Speaker B
ഒരു വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് 2 മണിയോടെ ബാഷു ദാദ മസ്താൻ തലാബ് മസ്ജിദിൽ ജുമാ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ.
11:00
Speaker B
ജെജെ സ്ക്വയറിനടുത്തുള്ള പീർഖാൻ സ്ട്രീറ്റിൽ കാത്തിരുന്ന ദാവൂദ് ഗ്യാങ്ങിന് മുന്നിലേക്ക് ഒന്നും അറിയാതെ അവര് ബാഷു ദാദയും പഹൽവാന്മാരും നടന്നു വരുന്നു.
11:05
Speaker B
കൺവെട്ടത്ത് എത്തിയതും ദാവൂദും സംഘവും നേരത്തെ കരുതിയിരുന്ന സോഡാ കുപ്പികളും ബൾബുകളും അവരുടെ നേർക്ക് തുരുതുരാ വലിച്ചെറിയുന്നു.
11:10
Speaker B
മുബൈ അധോലോകത്തിന്റെ ചരിത്രത്തിലെ ഒരു ഗ്യാങ് വാറിൽ സോഡാ കുപ്പിയും ബൾബും ഒക്കെ ആയുധങ്ങളാകുന്നത് അന്ന് ആദ്യമായിട്ടായിരുന്നു.
11:16
Speaker B
ആ ആക്രമണം ബാഷു ദാദയെ വല്ലാതെ ഭയപ്പെടുത്തി കാരണം അന്നേവരെ ബാഷു ദാദയെ ആക്രമിക്കാൻ ഒരുത്തനും ധൈര്യം ഉണ്ടായിരുന്നില്ല.
11:21
Speaker B
ആ ആക്രമണത്തിൽ ബാഷുവിന് സാരമായിട്ടുള്ള പരിക്കേൽക്കുന്നു.
11:26
Speaker B
ബാഷുവിനെ ആക്രമിച്ച ശേഷം ദാവൂദ് പിന്നാലെ ബൈക്കുകളിൽ പിന്തുടർന്ന് ചെന്ന് അയാളുടെ വീടും അഖാഡയും എല്ലാം ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ചു തകർത്ത് കളയുന്നു.
11:33
Speaker B
ദാവൂദിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഒരു കടന്നാക്രമണം ഏൽപ്പിച്ച അപമാന ഭാരം താങ്ങാനാവാതെ ബാഷു ദാദ പൊതുജന മധ്യത്തിൽ നിന്ന് പിൻവാങ്ങുന്നു.
11:40
Speaker B
ഈ ഒരു സംഭവം നടന്ന അധികം വൈകാതെ യാദൃശ്ചികമെന്നോണം ബാഷു ദാദ അറസ്റ്റിൽ ആവുകൂടെ ചെയ്തതോടെ.
11:45
Speaker B
അന്നുവരെ ബാഷു ദാദ നയിച്ചുകൊണ്ടിരുന്ന ഡോംഗ്രി ഗ്യാങ് ദാവൂദിന്റെ കീഴിലേക്ക് വളരെ സ്വാഭാവികമായിട്ട് തന്നെ എത്തിച്ചേരുന്നു.
11:51
Speaker B
ഈ സംഭവങ്ങളൊക്കെ നടന്ന രണ്ട് വർഷത്തിനുള്ളിൽ 1974 ഡിസംബറിൽ വേറെയും ചിലത് ഡോംഗ്രിയിൽ നടക്കുന്നു.
11:56
Speaker B
ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ട അബൂബക്കർ ഇജാസ് എന്നിവർക്ക് നേരെ ഹാജി മസ്താൻ ഗ്യാങ്ങിന്റെ ഒരു ആക്രമണം ഉണ്ടാകുന്നു.
12:02
Speaker B
ഈ ആക്രമണത്തിന് പ്രതികാരം ചെയ്യാൻ തന്നെ ദാവൂദ് ഉറപ്പിക്കുന്നു.
12:04
Speaker B
എങ്ങനെ പ്രതികാരം ചെയ്യും?
12:05
Speaker B
ഹാജി മസ്താന് ഏറ്റവും വേദന തോന്നുന്ന വിധത്തിൽ തന്നെ തിരിച്ചടിക്കണം എന്നായിരുന്നു ദാവൂദിന്റെ ആഗ്രഹം.
12:10
Speaker B
അതുകൊണ്ട് മസ്താന്റെ കള്ളപ്പടക്കിൽ നിന്ന് നല്ലൊരു പങ്ക് തട്ടിയെടുത്താവട്ടെ പ്രതികാരം എന്ന് ദാവൂദ് ഉറപ്പിക്കുന്നു.
12:15
Speaker B
അതിനുള്ള അവസരം പാർത്തരുന്ന ദാവൂദ് ഗ്യാങ്ങിന് 1974 ഡിസംബർ നാലാം തീയതി രാവിലെ ഒരു വിലപ്പെട്ട ടിപ്പ് കിട്ടുന്നു.
12:21
Speaker B
മസ്ജിദ് ബന്ദറിലെ ഓഫീസിൽ നിന്ന് മലബാർ ഹില്ലിലെ ഹാജി മസ്താന്റെ വീട്ടിലേക്ക് ഒരു കൊറിയർ ബോയ് 5 ലക്ഷം രൂപയുടെ കള്ളപ്പണം കൊണ്ടുപോകുന്നുണ്ട് എന്നതായിരുന്നു ആ രഹസ്യ വിവരം.
12:29
Speaker B
74ലെ 5 ലക്ഷം എന്നൊക്കെ പറയുന്നത് വലിയൊരു സംഖ്യയാണ്.
12:31
Speaker B
കർണാക്ക് ബന്ദർ ബ്രിഡ്ജിനും മുസാഫിർ ഖാനക്കും ഇടയിൽ വെച്ച് കാർ തടയുക പണം കവരുക എന്നതായിരുന്നു ദാവൂദിന്റെ പ്ലാൻ.
12:38
Speaker B
ടിപ്പ് കൊടുത്ത ഇൻഫോർമർ ഏതാണ്ട് 2 മണിയോടെ അതിലെ കടന്നു വന്ന ഒരു ക്യാബ് ചൂണ്ടിക്കാണിക്കുന്നു.
12:43
Speaker B
ആ വണ്ടി തടഞ്ഞ് തോക്കും കട്ടിയും ഒക്കെ ചൂണ്ടി ഭീഷണി മുഴക്കിയ ശേഷം ദാവൂദ് ആ ക്യാബിൽ ഉണ്ടായിരുന്ന യാത്രക്കാരനോട് മാൽ കഹാഹേ എന്ന് ചോദിക്കുന്നു.
12:50
Speaker B
അയാളുടെ കയ്യിലും വണ്ടിയുടെ ഡിക്കിയിലുമായിട്ടുണ്ടായിരുന്ന രണ്ട് ബാഗുകൾ അവരൊന്ന് കവർന്നെടുക്കുന്നു.
12:54
Speaker B
നിമിഷനേരം കൊണ്ട് ആ കവർച്ച സംഘം സ്ഥലം കാലിയാക്കുകയും ചെയ്യുന്നു.
12:57
Speaker B
രണ്ട് ബാഗുകളുമായിട്ട് അവർക്ക് അന്ന് കിട്ടുന്നത് 4 കാൽ ലക്ഷം രൂപയുടെ ക്യാഷ് ആണ്.
13:01
Speaker B
ഇങ്ങനെ ഒരു കൊള്ള നടത്തുമ്പോൾ ദാവൂദിന് പ്രായം വെറും 19 വയസ്സ് മാത്രം.
13:03
Speaker B
അവനും സംഘവും അന്ന് കൊള്ളയടിച്ചത് പക്ഷേ ഹാജി മസ്താന്റെ കള്ളപ്പണം ആയിരുന്നില്ല.
13:08
Speaker B
അത് മെട്രോപൊളിറ്റൻ ബാങ്കിന്റെ പണമായിരുന്നു.
13:10
Speaker B
സംഗതി പോലീസ് കേസ് ആവുന്നു.
13:11
Speaker B
അതോടെ ദാവൂദും സംഘവും ചേർന്ന് നടത്തിയത് ആ അടുത്ത കാലത്ത് ബോംബെ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ബാങ്ക് റോബറിയാണ് എന്ന് വരുന്നു.
13:17
Speaker B
അടുത്ത ദിവസം പുറത്തിറങ്ങിയ പത്രങ്ങളുടെ ഒന്നാം പേജിൽ ദാവൂദ് ഇബ്രാഹിമിന്റെ ഫോട്ടോ വലുതായി അച്ചടിച്ചു വരുന്നു.
13:21
Speaker B
ദാവൂദിനെ പോലീസ് തിരഞ്ഞു തുടങ്ങുന്നു.
13:22
Speaker B
മകൻ പ്രവർത്തിച്ച അക്രമത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഇബ്രാഹിം കാസ്കർ ഞെട്ടിപ്പോകുന്നു.
13:27
Speaker B
ഈ ദിവസങ്ങളിലൊക്കെ ദാവൂദും സാബിറും ഒളിവിലാണ്.
13:32
Speaker B
ബോംബെ പോലീസിൽ ആരും വിചാരിച്ചിട്ട് അവരെ പൊക്കാൻ സാധിക്കുന്നില്ല.
13:35
Speaker B
ഒടുവിൽ ഇബ്രാഹിമിന് ക്രൈം ബ്രാഞ്ചിലെ ഉന്നതരുടെ വിളി ചെല്ലുന്നു എത്രയും പെട്ടെന്ന് തന്നെ ഓഫീസിൽ നേരിട്ട് ഹാജരാവണം.
13:42
Speaker B
മേലധികാരികളുടെ ഈ വിളിക്ക് കാരണം ദാവൂദിന്റെയും സാബിറിന്റെയും കൊള്ളയാണ് എന്ന് ഇബ്രാഹിമിന് മനസ്സിലാകുന്നു.
13:47
Speaker B
അയാൾ അപ്പോൾ തന്നെ ഹാജരാവുന്നതിന് പകരം തന്റെ ഇൻഫോർമർ നെറ്റ്വർക്ക് വെച്ച് ദിവസങ്ങൾ അന്വേഷിച്ച ശേഷം.
13:52
Speaker B
രണ്ടുപേരെയും പിടികൂടി വീട്ടിലേക്ക് എത്തിക്കുന്നു.
13:54
Speaker B
വീട്ടിൽ തലക്ക് കയ്യും കൊടുത്തിരുന്ന് ശാപവാക്കുകൾ കൊണ്ട് മൂടുന്ന ആമിനബിയുടെ മുന്നിൽ അവരുടെ രണ്ട് മക്കളും ഇങ്ങനെ തല കുനിച്ച് നിൽക്കുകയാണ്.
14:00
Speaker B
ഇബ്രാഹിം കാസ്കർ കടന്നു വരുന്നു.
14:01
Speaker B
അയാൾ അവരെ ഒന്ന് നോക്കുകയോ എന്തെങ്കിലും ഒന്ന് പറയുകയോ ചെയ്യുന്നില്ല.
14:04
Speaker B
നേരെ ചെന്ന് മുറിയിലെ സ്റ്റീൽ അലമാര പതുക്കെ തുറക്കുന്നു.
14:08
Speaker B
അതിൽ ചുരുട്ടി വെച്ചിരുന്ന തന്റെ പഴയ പോലീസ് ബെൽറ്റ് അയാൾ പുറത്തെടുക്കുന്നു.
14:13
Speaker B
അന്ന് പകലും രാത്രിയും സാബിറും ദാവൂദും അച്ഛൻ ഇബ്രാഹിം കാസ്കറിൽ നിന്ന് ഏറ്റുവാങ്ങിയ മർദ്ദനം.
14:19
Speaker B
രാത്രി ഏറെ വൈകിയും അവിടെ നിന്ന് പുറപ്പെട്ടു വന്ന അവരുടെ നിലവിളികളുടെ രൂപത്തിൽ അയൽക്കാരിൽ പലരും പിന്നീട് ഓർത്തെടുക്കുന്നുണ്ട്.
14:25
Speaker B
അടിയൊക്കെ കഴിഞ്ഞ് ആമിനബി മക്കൾക്ക് ഭക്ഷണം കൊടുക്കാൻ ഒരുങ്ങിയപ്പോൾ അതിനുപോലും അനുവദിക്കാതെ.
14:30
Speaker B
അവരെ രണ്ടുപേരെയും കോളറിൽ പിടിച്ച് വലിച്ചിഴച്ച് ഇബ്രാഹിം കാസ്കർ നേരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് ചെല്ലുന്നു.
14:36
Speaker B
രണ്ടുപേരെയും പോലീസിൽ കൈമാറി വേണ്ടത് ചെയ്തുകൊള്ളാൻ പറഞ്ഞ ശേഷം മക്കൾ പ്രവർത്തിച്ച നിയമലംഘനത്തിന്റെ പേരിൽ.
14:42
Speaker B
ക്ഷമാപണവും നടത്തി ഇബ്രാഹിം കാസ്കർ തിരിച്ചു പോരുകയും ചെയ്യുന്നു.
14:45
Speaker B
അച്ഛനെങ്കിൽ പിള്ളേരോട് ക്ഷമിക്കണം എന്നുള്ള ഇബ്രാഹിം ഭായുടെ അപേക്ഷക്ക് അന്ന് ക്രൈം ബ്രാഞ്ച് വഴങ്ങുന്നു.
14:50
Speaker B
കുട്ടികളെ ഇബ്രാഹിമിനൊപ്പം തന്നെ തിരിച്ചയക്കുകയും ചെയ്യുന്നു.
14:53
Speaker B
പിന്നീട് അങ്ങോട്ടുള്ള പതിറ്റാണ്ടുകൾ നീണ്ട ക്രിമിനൽ ഹിസ്റ്ററിയിൽ ദാവൂദ് ഇബ്രാഹിം നേരിട്ട ഒരേയൊരു തിരിച്ചടി ഒരുപക്ഷേ ഇതുതന്നെയായിരുന്നു.
15:01
Speaker B
ഇനി അങ്ങോട്ടുള്ളത് ദാവൂദിന്റെ ജീവിതത്തിലെ അടുത്ത ഒരു അധ്യായമാണ്.
15:05
Speaker B
ഈ അധ്യായം തുടങ്ങുന്നത് രൺബീർ ലിഖാ എന്ന് പേരുള്ള ഒരു പോലീസ് ഇൻസ്പെക്ടറിൽ നിന്നാണ്.
15:10
Speaker B
ഡോംഗ്രി പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ആയിരുന്ന ലിഖ തന്റെ സ്റ്റേഷൻ പരിധിക്കുള്ളിൽ പഠാൻ ഗ്യാങ്ങിലെ ഗുണ്ടകൾ നടത്തിയിരുന്ന തോന്നിവാസത്തിൽ വല്ലാതെ പ്രക്ഷുബ്ധനായിരുന്നു.
15:16
Speaker B
പഠാന്മാരുടെ അക്രമം കൂടിയപ്പോൾ ഇബ്രാഹിം ഭായ് വഴി കരീം ലാലക്ക് വിവരം എത്തിച്ചു എങ്കിലും ആക്രമത്തിന് അറുതി ഉണ്ടാകുന്നില്ല.
15:22
Speaker B
ഉദാഹരണത്തിന് ആറടി ഉയരമുള്ള ഹമീദ് ഖാൻ പഠാൻ ഒരു ദിവസം പോലീസ് സ്റ്റേഷനിലേക്ക് ഉളിപ്പിച്ചതിന്റെ ദേഷ്യത്തിൽ അവിടുത്തെ ഒരു ടേബിൾ തറയിൽ അടിച്ചു പൊട്ടിച്ചു കളയുന്നു.
15:29
Speaker B
അത്രയും പോലീസുകാർ നോക്കി നിന്നിട്ടും അയാളുടെ രോമത്തിൽ പോലും തൊടാൻ ആർക്കും കഴിയുന്നില്ല.
15:34
Speaker B
അങ്ങനെ സ്വന്തം സ്റ്റേഷൻ പരിധിയിലെ ക്രിമിനലുകളെ നിലക്ക് നിർത്താൻ സാധിക്കുന്നില്ലല്ലോ എന്നുള്ള സങ്കടത്തിൽ.
15:40
Speaker B
സബ് ഇൻസ്പെക്ടർ ലിഖ അങ്ങനെ വിഷണ്ണനായിരിക്കുമ്പോഴാണ് ആ സ്റ്റേഷന്റെ ഹാഫ് ഡോർ തുറന്ന് അയാളുടെ ഒരു സ്നേഹിതൻ അകത്തേക്ക് കടന്നു വരുന്നത്.
15:46
Speaker B
അയാളുടെ പേര് മുഹമ്മദ് ഇക്ബാൽ നാട്ടിക്കാണ്.
15:48
Speaker B
35 വയസ്സുള്ള ആ യുവാവ് അന്ന് റാസ്ദാർ എന്ന് പേരുള്ള ഒരു ഉറുദു പത്രം നടത്തിയിരുന്നു.
15:54
Speaker B
അത് ഇക്കിളി ക്രൈം സ്റ്റോറികൾ അച്ചടിച്ചിരുന്ന ഒരു ടാബ്ലോയ്ഡ് അന്തിപ്പത്രം മാത്രമായിരുന്നുവെങ്കിലും പോലീസിൽ പലരുമായിട്ടും അയാൾക്കുണ്ടായിരുന്ന അടുപ്പം വെച്ച്.
16:02
Speaker B
ലിഖ പോലുള്ള ഏതൊരു സീനിയർ പോലീസ് ഉദ്യോഗസ്ഥന്റെയും ചേമ്പറിലേക്ക് കയറി ചെല്ലാൻ കസേര വലിച്ചിട്ട് ഇരിക്കാൻ ഒക്കെയുള്ള സ്വാതന്ത്ര്യം അയാൾക്ക് ഉണ്ടായിരുന്നു.
16:08
Speaker B
പല കേസുകളിലും പ്രത്യാഘാതങ്ങൾ ഭയക്കാതെ തുറന്നെഴുത്ത് നടത്തിയിരുന്ന നാട്ടിക്കിനെ മടിയിൽ കനമുള്ള പലർക്കും അന്ന് ഒരല്പം ഭയം പോലും ഉണ്ടായിരുന്നു.
16:15
Speaker B
നാട്ടിക്കിന് വലിയ ബഹുമാനം ഉണ്ടായിരുന്ന ഒരാൾ അയാളുടെ നാട്ടുകാരൻ കൂടിയായ ദാവൂദ് ഇബ്രാഹിം ആയിരുന്നു.
16:20
Speaker B
ബന്ദേമേ ദംഹേ അയാൾ ധൈര്യമുള്ളവനാണ് എന്ന് ദാവൂദ് പലരോടും നാട്ടിക്കിനെ പറ്റി പറയുമായിരുന്നു.
16:24
Speaker B
അന്നത്തെ ബോംബെ അധോലോകത്തിലെ വമ്പന്മാരായ ബാഷു ദാദ ഹാജി മസ്താൻ കരീം ലാല പഠാൻ ഗ്യാങ്ങിലെ അമീർസാദ അലംസേബ് അയൂബ് ലാല സയ്യിദ് ബാട്ട്ല തുടങ്ങിയവരുമായി മുട്ടി നിൽക്കാൻ ധൈര്യം കാണിക്കുന്ന യുവതുർക്കി എന്നാണ് നാട്ടിക്കും ദാവൂദിനെ പറ്റി കരുതിയിരുന്നത്.
16:31
Speaker B
കയറി വന്ന പാടെ നാട്ടിക്കി ചോദിക്കുന്നത് സുഹൃത്ത് കൂടിയായ ലിഖയുടെ മുഖത്തെ വിഷാദത്തിന്റെ കാരണമാണ്.
16:36
Speaker B
ഒന്നും പറയണ്ട ഈ പഠാന്മാരെ കൊണ്ട് പൊറുതിമുട്ടിയ അവസ്ഥയാണ്.
16:40
Speaker B
നാക്ക് മേ ദം കർ രക്കാ ഹേ സാലോനെ.
16:42
Speaker B
എന്ത് ചെയ്യണമെന്നറിയില്ല.
16:44
Speaker B
എന്ന് ലിഖ മറുപടി പറയുന്നു.
16:45
Speaker B
കസേരയിൽ ചാരിയുള്ള തന്റെ ഇരിപ്പിൽ ഒരു ചിരി ചിരിച്ചുകൊണ്ട് നാട്ടിക്കി മറുപടി പറയുന്നു.
16:50
Speaker B
സാഹിബ് ഒരു വഴിയുണ്ട്.
16:51
Speaker B
ഷോലെ.
16:52
Speaker B
നാട്ടിക്കി പറയുന്നത് ലിഖക്ക് മനസ്സിലാകുന്നില്ല.
16:54
Speaker B
ഷോലെയോ?
16:55
Speaker B
എന്ത് ഷോലെ?
16:56
Speaker B
അയാൾ തിരിച്ച് ചോദിക്കുന്നു.
16:57
Speaker B
അപ്പോഴേക്കും ഹാസ്യത്തിൽ നിന്ന് നിഗൂഢതയിലേക്ക് വഴുതി മാറിയ ചിരിയോടെ നാട്ടിക്കി പറയുന്നു.
17:00
Speaker B
ലോഹ ലോഹേക്കോ കാട്ടാഹേ.
17:02
Speaker B
അത് ഷോലെ സിനിമയിലെ സഞ്ജീവ് കുമാറിന്റെ.
17:04
Speaker B
ഠാക്കൂർ ബൽദേവ് സിംഗ് എന്ന കഥാപാത്രം പറയുന്ന വളരെ പ്രസിദ്ധമായ ഒരു ഡയലോഗാണ്.
17:08
Speaker B
ഇരുമ്പിനെ വെട്ടാൻ ഇരുമ്പ് തന്നെ വേണമെന്ന്.
17:10
Speaker B
നമ്മുടെ മലയാളത്തിൽ പറഞ്ഞാൽ മുള്ളിനെ മുള്ള് കൊണ്ടെടുക്കണം.
17:12
Speaker B
കാര്യമൊക്കെ ശരിയാണ് പഠാന്മാരോട് ഇടയാൻ ഇവിടെ ആർക്കാണ് ധൈര്യമുള്ളതെന്ന് ലിഖ മറുചോദ്യം ചോദിക്കുന്നു.
17:17
Speaker B
ഉണ്ട് സാബ് ഒരാളുണ്ട് ദാവൂദ് ഇബ്രാഹിം കാസ്കർ എന്ന് നാട്ടിക്കി മറുപടി പറയുന്നു.
17:21
Speaker B
ആര്?
17:22
Speaker B
നമ്മുടെ ഇബ്രാഹിം ഭായുടെ മോനോ?
17:23
Speaker B
അവനൊരു പയ്യനല്ലേ അതെന്തായാലും ശരിയാവില്ല എന്ന് പറഞ്ഞ് ലിഖ തൽക്കാലം ഒഴിഞ്ഞു മാറുന്നു.
17:27
Speaker B
പഠാന്മാരെ ഒതുക്കാൻ ഒരാൾ വേണമെന്ന് ലിഖക്ക് ഉണ്ടായിരുന്നു പക്ഷേ അതിന് 10 20 വയസ്സ് മാത്രം പ്രായമുള്ള ദാവൂദിനെ കൊണ്ട് പറ്റുമായിരിക്കില്ല എന്നായിരുന്നു അപ്പോൾ ലിഖ കരുതിയിരുന്നത്.
17:32
Speaker B
ആ ധാരണ മാറ്റിമറിക്കുന്ന ഒരു സംഭവം അധികം വൈകാതെ ഉണ്ടാകുന്നു.
17:35
Speaker B
ഇതിനടുത്ത ഒരു ദിവസം രാവിലെ ഒരു പതിവ് ബീറ്റ് പെട്രോൾ ട്രിപ്പിനിടയ്ക്ക്.
17:40
Speaker B
ഖാദർ പാഷി ജംഗ്ഷനിൽ നിന്ന് ജെജെ ഹോസ്പിറ്റലിലേക്ക് തിരിയുന്ന ഭാഗത്ത് വെച്ച് ലിഖയുടെ ജീപ്പ് ഒരു ട്രാഫിക്കിൽ കുടുങ്ങുന്നു.
17:46
Speaker B
മുന്നിൽ വലിയ ബ്ലോക്കാണ്.
17:48
Speaker B
അയാൾ ഹോൺ അടിക്കുന്നു.
17:49
Speaker B
മുന്നിലുള്ള വണ്ടികളും തുടർച്ചയായിട്ട് ഹോൺ അടിച്ചുകൊണ്ടേയിരിക്കുകയാണ്.
17:52
Speaker B
ട്രാഫിക് അനങ്ങുന്നില്ല.
17:53
Speaker B
എന്താണ് ആ വഴിയുടെ അറ്റത്ത് ട്രാഫിക് ബ്ലോക്ക് ഉണ്ടാക്കുന്നതെന്ന് അറിയാൻ വേണ്ടി കൗതുകത്തോടെ ഇൻസ്പെക്ടർ ലിഖ മുന്നോട്ട് നടന്നു ചെല്ലുന്നു.
18:00
Speaker B
ഇൻസ്പെക്ടർ വരുന്നത് കാണുന്തോറും ജനങ്ങൾ വഴിമാറി കൊടുത്തുകൊണ്ടേയിരുന്നു.
18:04
Speaker B
അങ്ങ അറ്റത്ത് എത്തിയപ്പോൾ അവിടെ ഒരു മുട്ടൻ ഇടി നടക്കുകയാണ്.
18:06
Speaker B
ആറ് ആറര അടി ഉയരമുള്ള ഒരു പഠാൻ അയാളുടെ തോൾ വരെ മാത്രം ഉയരമുള്ള ഒരു പയ്യന്റെ കയ്യിൽ നിന്ന് ഇടി കിട്ടി മൂക്കിൽ നിന്നും വായിൽ നിന്നുമൊക്കെ ചോര വന്ന് അങ്ങനെ നിൽക്കുകയാണ്.
18:15
Speaker B
പരമാവധി ആ ചെറുക്കന് ഒരു 20 വയസ്സ് പ്രായം കാണും.
18:19
Speaker B
അവന്റെ ഷർട്ടൊക്കെ കീറിയിട്ടുണ്ട് മൽപ്പിടുത്തത്തിൽ എങ്കിലും കാളക്കൂറ്റനെ പോലുള്ള ആ പഠാൻ.
18:24
Speaker B
ഇവന്റെ കയ്യിൽ നിന്ന് ഇടി വാങ്ങുകയാണ്.
18:26
Speaker B
പഠാന്മാരോട് സ്വതവേ ദേഷ്യമാണ് ലിഖക്ക് ഉള്ളതെങ്കിലും അവന്റെ ദുരവസ്ഥ കണ്ടപ്പോൾ ദയവ് തോന്നി ഇയാൾ അതിലിടപ്പെടുന്നു.
18:31
Speaker B
ആ പയ്യന്റെ കോളറിൽ പിടിച്ച് വലിച്ച് പിന്നിലേക്ക് നീക്കി നിർത്തി അയാൾ അവനോട് ചോദിക്കുന്നു.
18:35
Speaker B
ഏ ക്യാ നാം ഹേ തേരാ?
18:37
Speaker B
എടാ നിന്റെ പേരെന്താണ്?
18:38
Speaker B
ദാവൂദ്.
18:39
Speaker B
ദാവൂദ് ഇബ്രാഹിം കാസ്കർ.
18:41
Speaker B
പോലീസ് വാലേക്കാ ബച്ചാഹും ഞാൻ.
18:42
Speaker B
ഒരു നിമിഷം രൺബീർ ലിഖ എന്ന ആ സീനിയർ പോലീസ് ഉദ്യോഗസ്ഥൻ തണുത്തുറഞ്ഞു നിന്നു പോകുന്നു.
18:48
Speaker B
അയാളുടെ ചെവിയിൽ അപ്പോൾ വീണ്ടും നാട്ടിക്കി നേരത്തെ പറഞ്ഞ വാക്കുകൾ ഒരു പ്രവാചക ശബ്ദം എന്നപോലെ മുഴങ്ങുന്നു.
18:53
Speaker B
ലോഹ ലോഹേക്കോ കാട്ടാഹേ.
18:54
Speaker B
ദാവൂദിനെ കണ്ട ആ നിമിഷം അയാൾ ഉറപ്പിക്കുന്നു.
18:57
Speaker B
പഠാന്മാരെ ഒരു പാഠം പഠിപ്പിക്കാനുള്ള തന്റെ വജ്രായുധം ഇതാ ഇവൻ തന്നെയാണ്.
19:00
Speaker B
ദാവൂദ് ഇബ്രാഹിം.
19:01
Speaker B
വാ വണ്ടിയിൽ കേറ്.
19:02
Speaker B
അവനെ ലിഖ പിടിച്ച് വണ്ടിയിൽ കയറ്റി ഇരുത്തുന്നു.
19:04
Speaker B
പഠാന്മാരോട് തല്ലു പിടിക്കാൻ വലിയ ഇഷ്ടമാണല്ലേ എന്ന് ലിഖ ചോദിക്കുന്നു.
19:07
Speaker B
ഇഷ്ടമുണ്ടായിട്ടല്ല സാറേ ജീവിച്ചു പോകാൻ ഇവന്മാർ സമ്മതിക്കില്ല ഇല്ലെങ്കിൽ എന്ന് ദാവൂദ് മറുപടി പറയുന്നു.
19:12
Speaker B
അപ്പോൾ ഒരു കാര്യം ചെയ്യ് ഇനി നീ ഞങ്ങൾക്ക് വേണ്ടി തല്ലുകൂട് എന്ന് അയാൾ പറയുന്നു.
19:16
Speaker B
നീ പഠാന്മാരെ അടിച്ചൊതുക്കിയാൽ മാത്രം മതി ബാക്കി നിയമത്തിന്റെ പ്രശ്നങ്ങളൊക്കെ ഞാൻ നോക്കിക്കൊള്ളാം.
19:21
Speaker B
ഈ പഠാന്മാരെ തോൽപ്പിക്കാൻ വേണ്ടി നീ എന്ത് ചെയ്താലും അതിനെ ഞങ്ങൾ സപ്പോർട്ട് ചെയ്യും.
19:25
Speaker B
എന്ന് കൂടി അയാൾ പറയുന്നു.
19:26
Speaker B
അത് ദാവൂദിന് വളരെയധികം ഇഷ്ടപ്പെട്ടു.
19:28
Speaker B
കാരണം ഇന്നലെ വരെ ഡോംഗ്രിയിൽ പിഴച്ചു പോകാൻ ലോക്കൽ പോലീസിന്റെ സഹായം കിട്ടിയാൽ കൊള്ളാമെന്ന് ദാവൂദ് ആണ് കരുതിയിരുന്നതെങ്കിൽ.
19:36
Speaker B
ഇന്ന് സഹായം തേടി പകൽ വെളിച്ചത്തിൽ അയാളെ സമീപിച്ചിരിക്കുന്നത് അതേ ഡോംഗ്രി പോലീസ് നേരിട്ടാണ്.
19:41
Speaker B
ആ നിമിഷമാണ്.
19:42
Speaker B
അധികാരത്തിന്റെ ബാലൻസ് തന്റെ പക്ഷത്തേക്ക് തിരിഞ്ഞു കഴിഞ്ഞു എന്ന് ദാവൂദിന് ബോധ്യപ്പെട്ട ആ നിമിഷത്തിലാണ് ദാവൂദ് ഇബ്രാഹിം എന്ന അധോലോക നായകന്റെ.
19:49
Speaker B
ഡ്രെഡഡ് ഡോണിന്റെ ജനനം ഉണ്ടാകുന്നത്.
19:51
Speaker B
അവന്റെ സമ്മതമൊന്നും ചോദിക്കാൻ അപ്പോൾ ലിഖ മെനക്കെടുന്നില്ല.
19:54
Speaker B
നേരെ നൂർബാഗ് ജംഗ്ഷനിൽ നിന്ന് ഇടം തിരിഞ്ഞ് ഡോംഗ്രിക്ക് പോകാനായിരുന്നു ആ ജീപ്പിന്റെ പ്ലാൻ.
20:00
Speaker B
അവിടെ വെച്ച് ദാവൂദ് അപ്രതീക്ഷിതമായിട്ട് വാ തുറക്കുന്നു.
20:02
Speaker B
ശരി സാർ വണ്ടി നിർത്തൂ എന്റെ വീടെത്തി ഞാൻ ഒന്ന് ആലോചിച്ചിട്ട് മറുപടി പറയാം പിന്നെ.
20:07
Speaker B
എന്നും പറഞ്ഞുകൊണ്ട് അയാൾ ജീപ്പിൽ നിന്ന് ചാടി ഇറങ്ങി വീട് ലക്ഷ്യമിട്ടുകൊണ്ട് തിരികെ പതുക്കെ ഇറങ്ങി നടന്നു പോയത്.
20:11
Speaker B
എന്തായാലും ദാവൂദ് ആ ഒരു അവസരത്തിൽ ലിഖയുടെ ഓഫർ സ്വീകരിക്കുന്നു.
20:14
Speaker B
പിന്നീട് ദാവൂദിന്റെ മനസ്സിനെ പിടിച്ചുലക്കുന്ന ഒരു സംഭവം നടക്കുന്നു.
20:18
Speaker B
അത് അയാളെ പഠാൻ ഗ്യാങ്ങിനെ വേട്ടയാടുന്നതിലേക്ക് നയിക്കുന്നു.
20:20
Speaker B
ആ സംഭവങ്ങളുടെ തുടക്കം പഠാന്മാരുടെ ഒരു ഗോഡൗണിൽ നിന്നായിരുന്നു.
20:23
Speaker B
ഡോംഗ്രിയിലെ ഏറെക്കുറെ ആളൊഴിഞ്ഞ ഒരു പ്രദേശത്തുള്ള ഒരു ഗസ്റ്റ് ഹൗസിന്റെ പരിസരത്തായിരുന്നു പഠാൻ ഗ്യാങ്ങിലെ അയൂബ് ലാലയും സയ്യിദ് ബാട്ട്ലയും കള്ളക്കടത്ത് സാധനങ്ങൾ ഒളിപ്പിച്ചിരുന്ന ആ ഗോഡൗൺ.
20:30
Speaker B
സാധനങ്ങളും കൊണ്ട് വന്നു പോകുന്നതിനിടയ്ക്ക് ആ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്ന ഒരു യുവതി അയൂബിനെയും സയ്യിദിനെയും കണ്ടുപിടിക്കുന്നു.
20:36
Speaker B
എന്തോ ചെറിയ ജോലി ഉണ്ടായിരുന്ന ഭർത്താവും അവരും കൂടി അവിടെ താമസവും തുടങ്ങിയിട്ട് ആഴ്ചകൾ ആവുന്നതേ ഉണ്ടായിരുന്നുള്ളൂ.
20:40
Speaker B
ഒരു രാത്രി അയൂബും സയ്യിദും കൂടി ആ ഗസ്റ്റ് ഹൗസിലേക്ക് ഇരച്ചു കയറി ആ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുന്നു.
20:45
Speaker B
തെളിവ് നശിപ്പിക്കാൻ വേണ്ടി ഭർത്താവിനെ അവർ കൊന്നു കളയുകയും ചെയ്തു.
20:49
Speaker B
കൊന്നത് പഠാന്മാരാണെന്ന് എല്ലാവർക്കും മനസ്സിലായിട്ടും അന്ന് പോലീസിൽ മൊഴി കൊടുക്കാൻ ആരും തയ്യാറാവാതിരുന്ന സാഹചര്യത്തിൽ.
20:56
Speaker B
നമ്മുടെ നാട്ടിക്കി ഇവരുടെ പേര് പച്ചക്ക് പറഞ്ഞുകൊണ്ട് റാസ്ദാറിൽ വാർത്ത പ്രസിദ്ധപ്പെടുത്തുന്നു.
21:00
Speaker B
ഇങ്ങനെ ഒരു കവറേജ് ഈ സംഭവത്തിന് കിട്ടിയതോടെ നടപടി എടുക്കാതിരിക്കാൻ ബോംബെ പോലീസിന് പിന്നീട് കഴിയുന്നില്ല.
21:05
Speaker B
അയൂബ് ലാലയും സയ്യിദ് ബാട്ട്ലയും പിടിക്കപ്പെടുന്നു.
21:07
Speaker B
ഈ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് മാസങ്ങൾ ജയിലിൽ കിടന്നു എങ്കിലും വിചാരണ നീണ്ടതോടെ ഇരുവർക്കും ജാമ്യം കിട്ടുന്നു.
21:14
Speaker B
അവർ തിരിച്ച് ബിഐടി കോമ്പൗണ്ടിലെ ക്യാരം ക്ലബ്ബിലുള്ള തങ്ങളുടെ താവളത്തിലേക്ക് തന്നെ മടങ്ങി വരികയും ചെയ്യുന്നു.
21:19
Speaker B
തിരിച്ചെത്തിയ പാടെ തന്നെ തങ്ങൾ അകത്താവാൻ കാരണക്കാരനായ നാട്ടിക്കിനോട് എത്രയും പെട്ടെന്ന് തന്നെ പ്രതികാരം ചെയ്യണമെന്ന് അവർ ഉറപ്പിക്കുന്നു.
21:26
Speaker B
അവർ ആദ്യം അയാളുടെ പത്രം ഓഫീസ് അടിച്ചു തകർക്കുന്നു.
21:28
Speaker B
പിന്നീട് 1977 ഓഗസ്റ്റ് 17 ആം തീയതി രാവിലെ 3:30 ഓടെ അവർ അയാളുടെ പ്രാണന്മേലും അവരുടെ പിടിമുറുക്കുന്നു.
21:36
Speaker B
രാത്രി ഉറങ്ങാൻ കിടന്ന നാട്ടിക്കി കണ്ണ് മിഴിച്ച് എഴുന്നേറ്റ് ചെന്ന് വാതിൽ തുറക്കുന്നത് തുടർച്ചയായി വാതിലിന്മേലുള്ള മുട്ട് കേട്ടുകൊണ്ടാണ്.
21:43
Speaker B
തുറന്നപ്പോൾ കാണുന്നത് സയ്യിദിനെയാണ്.
21:44
Speaker B
അമീർസാദാ ഭായ് വിളിപ്പിക്കുന്നു എന്നാണ് സയ്യിദ് പറയുന്നത്.
21:47
Speaker B
ഇതാണോ നേരം ഞാൻ നാളെ രാവിലെ വന്നോളാം എന്ന് നാട്ടിക്കി പറയാൻ ശ്രമിക്കുന്നു പക്ഷേ സയ്യിദ് പിന്നെയും നിർബന്ധം തുടരുന്നു.
21:52
Speaker B
നാട്ടിക്കിന്റെ കല്യാണം കഴിഞ്ഞിട്ട് അപ്പോൾ അധികം ദിവസം ആയിരുന്നില്ല.
21:56
Speaker B
22 കാരിയായ ഭാര്യ സയ്യിദ ബോംബേക്ക് വന്നിട്ട് ആഴ്ചകൾ തികയുന്നതേ ഉണ്ടായിരുന്നുള്ളൂ.
22:02
Speaker B
ഭർത്താവിനെ പോകതിരിക്കാൻ അവർ പരമാവധി നിർബന്ധിക്കുന്നുണ്ട് പക്ഷേ എന്തായാലും ഭായിയെ ചെന്ന് കാണാം സംസാരിച്ചൊക്കെ ശരിയാക്കി തിരികെ വരാം എന്ന് പറഞ്ഞ് അയാൾ സയ്യിദിനൊപ്പം ഇറങ്ങി തിരിക്കുന്നു.
22:08
Speaker B
സയ്യിദിന്റെ കൂടെ കാറിൽ ചെന്ന് കയറിയതും അകത്തുണ്ടായിരുന്ന അയൂബും സയ്യിദും നാട്ടിക്കിനെ ഇടംവലം തിരിയാൻ സമ്മതിക്കാതെ കരണത്ത് തുരുതുരാ അടിക്കുന്നു.
22:14
Speaker B
വണ്ടി ചെന്ന് നിൽക്കുന്നത് ഗ്രാൻഡ് റോഡിലെ ഖാദർ ബിൽഡിങ്ങിലാണ്.
22:18
Speaker B
അമീർസാദാ പഠാന്റെ ഓഫീസ് കം ഗോഡൗണിൽ.
22:20
Speaker B
അവിടെ വെച്ച് വീണ്ടും നാട്ടിക്കി ക്രൂരമായിട്ടുള്ള പീഡനങ്ങൾക്ക് വിധേയനാക്കപ്പെടുന്നു.
22:23
Speaker B
ജയിലിൽ വെച്ച് തങ്ങൾക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾക്ക് എല്ലാം പകരം കത്തികൊണ്ട് കുത്തിയും ഇരുമ്പ് കോടി കൊണ്ട് അടിച്ചുമൊക്കെ നാട്ടിക്കിനെ പരമാവധി പീഡിപ്പിച്ച ശേഷം.
22:31
Speaker B
ചാവാറായി എന്ന് കണ്ടപ്പോൾ പഠാന്മാർ ഇയാളെ മാഹിം ക്രീക്കിൽ കൊണ്ട് തള്ളുന്നു.
22:35
Speaker B
അവിടെ മലത്തിനും മൂത്രത്തിനും മറ്റും മാലിന്യങ്ങൾക്കും ഇടയിൽ കിടന്ന നാട്ടിക്കിന് അടുത്ത ദിവസം രാവിലെയോടെ ബോധം നിലക്കുന്നു.
22:42
Speaker B
എങ്ങനെയോ ഇഴഞ്ഞിഴഞ്ഞ് റോഡിൽ എത്തുന്ന നാട്ടിക്കിനെ ഒരു ട്രാഫിക് പോലീസുകാരൻ കണ്ടെത്തുന്നു.
22:46
Speaker B
അതോടെ അയാൾ ഒരു ടാക്സിയിൽ കയറ്റി ജെജെ ഹോസ്പിറ്റലിൽ എത്തിക്കുന്നു.
22:50
Speaker B
വിവരം അറിഞ്ഞ പാടെ ദാവൂദ് ഇബ്രാഹിം തന്റെ സ്നേഹിതനെ കാണാൻ പാഞ്ഞെത്തുന്നുണ്ട്.
22:54
Speaker B
പഠാന്മാരിൽ നിന്ന് ഏറ്റ പീഡനങ്ങളെ അതിജീവിക്കാൻ അന്ന് നാട്ടിക്കിന് സാധിക്കുന്നില്ല എങ്കിലും മരണത്തിന് കീഴടങ്ങുന്നതിന് മുമ്പ് അയാൾ ദാവൂദിനോട് പഠാന്മാർ തന്നോട് പ്രവർത്തിച്ച ക്രൂരതകൾ.
23:02
Speaker B
ട്രാഫിക് ഡീറ്റെയിൽസോട് കൂടി തന്നെ വിവരിക്കുന്നു.
23:05
Speaker B
ഡോക്ടർമാർ പരമാവധി പരിശ്രമിച്ചു എങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇക്ബാൽ നാട്ടിക്കി എന്ന ദാവൂദിന്റെ ആത്മമിത്രം മരിച്ചു പോകുന്നു.
23:12
Speaker B
അത് ആദ്യമായിട്ടാണ് ദാവൂദ് ഇബ്രാഹിമിന് വേണ്ടപ്പെട്ട ആരെങ്കിലുമൊക്കെ ഇങ്ങനെ അകാലത്തിൽ മരിക്കുന്നത് അതും മറ്റാരെങ്കിലും കാരണം.
23:19
Speaker B
വളരെ ക്രൂരമായി ഇഞ്ചിഞ്ചായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുന്നു.
23:26
Speaker B
സ്നേഹിതനായ ഇക്ബാൽ നാട്ടിക്കിന്റെ മൃതദേഹത്തിൽ തൊട്ടുകൊണ്ട് ദാവൂദ് അന്ന് ഒരു പ്രതിജ്ഞ ചെയ്യുന്നു.
23:32
Speaker B
നിങ്ങളെ അവർ എങ്ങനെ പീഡിപ്പിച്ചോ അതിന് 10 ഇരട്ടി പീഡിപ്പിച്ച് ഞാൻ ഈ പഠാന്മാരെ ഒന്നൊന്നായി കൊന്ന് ഇതിന് പ്രതികാരം ചെയ്തിരിക്കും.
23:40
Speaker B
അന്നുവരെ അലറ ചില്ലറ അടിപിടികളും കൊള്ളയും മോഷണവും മറ്റും നടത്തി വന്നിരുന്ന ദാവൂദ് ഇബ്രാഹിം എന്ന ലോക്കൽ ഡോൺ സഹതാപലേശമില്ലാത്ത ആൾക്കുരുതിയിലേക്ക് കടക്കുന്നത് ജേർണലിസ്റ്റും സ്നേഹിതനുമായിരുന്ന ഇക്ബാൽ നാട്ടിക്കിന്റെ കൊലപാതകത്തോടെ അതിന് പ്രതികാരം എന്ന നിലക്കാണ്.
23:53
Speaker B
ആ ഒരു വധത്തോടെ മുംബൈ അധോലോകം വഴുതി വീഴുന്നത് ഒരു ചോരക്കളിയലേക്കാണ്.
23:57
Speaker B
വർഷം 1977.
23:59
Speaker B
ബോംബെ അധോലോകത്ത് നിന്ന് അവസാനത്തെ പഠാനെയും തുടച്ചു നീക്കാതെ വിശ്രമിക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത ദാവൂദ് ഇബ്രാഹിം ഒരു വെരുകിനെ പോലെ നടക്കുന്ന സമയം.
24:07
Speaker B
ഇക്ബാൽ നാട്ടിക്കിന്റെ കൊലപാതകത്തിന് പിന്നാലെ ഉണ്ടായ ഒരു സംഭവവികാസം.
24:12
Speaker B
നേരത്തെ ദീർഘകാലമായി ബാഷു ദാദയുടെ വലങ്കൈ ആയിരുന്ന ഖാലിദ് പഹൽവാൻ അപ്പോഴേക്കും ദാവൂദ് ഇബ്രാഹിമിനെ ചെന്ന് കണ്ടു എന്നുള്ളതാണ്.
24:20
Speaker B
ദാവൂദിന്റെ കൂടെ ചേർന്ന് പ്രവർത്തിക്കാനുള്ള തന്റെ ആഗ്രഹം അയാൾ വെളിപ്പെടുത്തുന്നു.
24:23
Speaker B
ഖാലിദും ഒരു പഠാൻ ആയിരുന്നുവെങ്കിലും കൊങ്കണി മുസ്ലിം ആയിട്ടുള്ള ദാവൂദിന്റെ കൂടെ നിന്ന് ബോംബെയിലെ മറ്റു പഠാന്മാർക്കെതിരെ പോരാടാനായിരുന്നു അയാളുടെ തീരുമാനം.
24:30
Speaker B
ഇക്ബാൽ നാട്ടിക്കിന്റെ കൊലപാതകത്തിന് പിന്നിൽ പഠാന്മാർ ആയിരുന്നുവെങ്കിലും അവരിൽ ഏറ്റവും പ്രധാനപ്പെട്ടവർ രണ്ടുപേരായിരുന്നു ഒന്നാമൻ അയൂബ് ലാല രണ്ടാമൻ സയ്യിദ് ബാട്ട്ല.
24:39
Speaker B
ഈ രണ്ടുപേരെയും ഒരു കാരണവശാലും ജീവനോടെ വിടുന്ന പ്രശ്നമില്ല എന്ന് ദാവൂദ് പറഞ്ഞപ്പോൾ അതിനെ ദാവൂദിന്റെ വിശ്വസ്തനാവാനുള്ള ഒരു അവസരമായിട്ട് കാണുന്ന ഖാലിദ് പഹൽവാൻ.
24:46
Speaker B
അവരെ രണ്ടുപേരെയും താൻ തന്നെ വളഞ്ഞു പിടിച്ച് മുന്നിൽ കൊണ്ടുവന്ന് നിർത്തി തരാമെന്ന് ദാവൂദിന് വാക്ക് കൊടുക്കുന്നു.
24:53
Speaker B
അപ്പോഴേക്കും അയൂബും ബാട്ട്ലയും ദാവൂദിന്റെ ഹിറ്റ് ലിസ്റ്റിൽപ്പെട്ടു എന്ന വിവരം നാട്ടിൽ പ്രചരിക്കാൻ തുടങ്ങുന്നു.
24:58
Speaker B
അങ്ങനെ ഒരു സംഗതിയെ പറ്റി ഊഹം കിട്ടിയ നിമിഷം രണ്ടുപേരും ഒളിവിൽ പോകുന്നു.
25:03
Speaker B
പിന്നീട് അങ്ങോട്ടുള്ള രണ്ടുപേരുടെയും ഓരോ നീക്കങ്ങളും വളരെ രഹസ്യമായിട്ട് മാത്രമാകും.
25:09
Speaker B
പക്ഷേ അധികനാൾ കഴിയുന്നതിന് മുമ്പ് തന്നെ ഖാലിദിന്റെ ഇൻഫോർമർമാരുടെ കയ്യിൽ അയൂബ് ലാലയെ കുറിച്ചുള്ള ഇൻഫർമേഷൻ കിട്ടുന്നു.
25:15
Speaker B
ദീർഘവും ചോപ്പാട്ടിയിലെ ഒരു ബാറിൽ അയൂബ് ലാല വരാൻ പോകുന്നു എന്നതായിരുന്നു ആ വിവരം.
25:20
Speaker B
ആ ബാറിൽ വെച്ച് തന്നെ മർദ്ദിച്ച് അവശനാക്കിയ ശേഷം അയൂബ് ലാലയെ ഖാലിദ് ഡോംഗ്രി മാർക്കറ്റിന്റെ ഒത്ത നടുവിലേക്ക് വലിച്ചിഴച്ച് കൊണ്ടുവരുന്നു.
25:29
Speaker B
അവിടെ വെച്ച് അയൂബ് ലാലയുടെ കാലും കയ്യും കത്തികൊണ്ട് വരഞ്ഞു മുറിച്ച് രക്തം ചോർന്നു പോകാൻ വിട്ട് വളരെ ക്രൂരമായ രീതിയിൽ ഖാലിദ് പഹൽവാൻ അന്ന് അയാളെ വധിക്കുന്നു.
25:35
Speaker B
ഈ മൃഗീയമായ കൊലപാതകത്തെക്കുറിച്ചുള്ള വിവരം അറിഞ്ഞതും ദാവൂദ് വളരെയധികം സന്തോഷവാനാകുന്നു.
25:40
Speaker B
അയൂബ് ലാലയെ വധിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സമാനമായിട്ടുള്ള പീഡനം സയ്യിദ് ആലിയെയും തേടിയെത്തുന്നുണ്ട്.
25:46
Speaker B
സയ്യിദ് കണക്കറ്റ് മദ്യപിച്ചിരുന്ന ഒരാളാണ്.
25:48
Speaker B
ബാട്ട്ല എന്ന അയാളുടെ പേര് തന്നെ അയാളുടെ മദ്യപാനശീലം കാരണം പതിച്ചു കിട്ടിയിരുന്നതാണ്.
25:53
Speaker B
ബാറിൽ പോകാതിരിക്കാൻ ബാട്ട്ലക്ക് ആവില്ല എന്ന് ദാവൂദിന് അറിയാമായിരുന്നു.
25:57
Speaker B
ബാട്ട്ല പോകാൻ സാധ്യതയുള്ള ബാറുകളിൽ എല്ലാം ഇൻഫോർമർമാരെ നിയോഗിച്ച് ഖാലിദും ദാവൂദും ബാട്ട്ലയുടെ വരവും പ്രതീക്ഷിച്ച് കാത്തു കാത്തിരുന്നു.
26:04
Speaker B
ഒടുവിൽ ഡോംഗ്രിയിലെ തന്നെയുള്ള ഒരു നാടൻ വാറ്റ് കേന്ദ്രത്തിലേക്ക് ബാട്ട്ല മദ്യം തേടി വരുന്നുണ്ട് എന്നുള്ള വിവരം ഖാലിദിന് കിട്ടുന്നു.
26:11
Speaker B
പ്രതികാരത്തിന് ദാഹിച്ചിരുന്ന ദാവൂദിന് ഏറെ നേരം അടങ്ങിയിരിക്കാൻ സാധിക്കുന്നില്ല.
26:15
Speaker B
ബാട്ട്ലയെ ഖാലിദ് കൊല്ലുന്നത് നേരിട്ട് കാണാൻ വേണ്ടി ദാവൂദും പിന്നാലെ പുറപ്പെട്ട് അങ്ങോട്ട് എത്തുന്നു.
26:22
Speaker B
ദാവൂദും ഖാലിദും സംഘവും ചേർന്ന് ഒടുവിൽ അവിടെ വെച്ച് കുടിച്ച് ലക്ക് കെട്ടിയിരിക്കുകയായിരുന്ന ബാട്ട്ലയെ തിരഞ്ഞുപിടിക്കുന്നു.
26:29
Speaker B
ബാട്ട്ലയെ ആദ്യം മർദ്ദിച്ച് അവശനാക്കുന്ന ഖാലിദ് പഹൽവാൻ ഏതാണ്ട് അർദ്ധബോധാവസ്ഥയിലായ അയാളെ പൊക്കിയെടുത്ത് ബാറിന്റെ കൗണ്ടറിൽ ഇരുത്തുന്നു.
26:35
Speaker B
എന്നിട്ട് അയാളുടെ കയ്യിലെ വിരലുകൾ ഒന്നൊന്നായി അയാൾ മുറിച്ചെടുക്കുന്നു.
26:40
Speaker B
രണ്ട് കയ്യിലെയും വിരലുകൾ അറ്റു തൂങ്ങി ആടുന്ന അവസ്ഥയിൽ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരിക്കെ അവസാനമായിട്ട് ഒരു ഊർജ്ജം ബാട്ട്ലയിൽ ആവേശിക്കുന്നു.
26:47
Speaker B
അയാൾ സർവ്വശക്തിയും സംഭരിച്ച് പുറത്തേക്കിറങ്ങി ഓടുന്നു.
26:50
Speaker B
ഓടി ഓടി അയാൾ ഡോംഗ്രി പോലീസ് സ്റ്റേഷനിൽ ചെന്ന് കയറുന്നു.
26:53
Speaker B
താൻ അന്നോളം പ്രവർത്തിച്ച സകല കുറ്റകൃത്യങ്ങളും ഏറ്റുപറഞ്ഞ സായിദ് ബാട്ട്ല തന്നെ ദയവായി തുറുങ്കിൽ അടക്കണമെന്ന് പോലീസുകാരുടെ കാൽക്കീഴിൽ വീണ് കരയുന്നു.
27:00
Speaker B
ദാവൂദ് പുറത്തുള്ള കാലത്തോളം തന്റെ ജീവന് സുരക്ഷ ജയിലിനുള്ളിൽ തന്നെ ആയിരിക്കുമെന്ന് അയാൾ തിരിച്ചറിയുന്നു.
27:06
Speaker B
പിന്നീട് പല കേസുകളിലായിട്ട് ബാട്ട്ല ജയിലിൽ കഴിച്ചുകൂട്ടുന്നത് 14 വർഷത്തോളമാണ്.
27:13
Speaker B
ഈ രണ്ട് പ്രതികാര നടപടികൾക്കും ശേഷം ഖാലിദ് പഹൽവാൻ ദാവൂദിന്റെ അഭ്യർത്ഥന മാനിച്ച് പിന്നീട് അങ്ങോട്ട് ഡീകമ്പനിയുടെ ആസ്ഥാനമാവാനിരുന്ന മുസാഫിർ ഖാനയിലേക്ക് ദാവൂദിന്റെ വലങ്കൈയായി താമസം മാറ്റുന്നു.
27:19
Speaker B
1981ൽ ഹാജി മസ്താന്റെ കൊലയാളികൾ ഒരു പെട്രോൾ ബങ്കിൽ വെച്ച് ദാവൂദിനെയും സഹോദരൻ ഷബീറിനെയും കൊല്ലാൻ ശ്രമിക്കുന്നു.
27:28
Speaker B
അന്ന് ദാവൂദ് രക്ഷപ്പെട്ടു എങ്കിലും ഷാബിർ അക്രമികളുടെ തോക്കിനിരയാകുന്നു.
27:32
Speaker B
ഈ വധശ്രമത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് കൊലയാളികളും പിന്നീടുള്ള മാസങ്ങളിൽ കൊല്ലപ്പെടുന്നു.
27:36
Speaker B
83ൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് കോഫേ പോസ ചുമത്തി ദാവൂദ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തപ്പോൾ അന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ ദാവൂദിന് വേണ്ടി അടിയന്തര ഹർജി സമർപ്പിച്ച് വാദിച്ച്.
27:44
Speaker B
ദാവൂദിനെ ജാമ്യത്തിൽ ഇറക്കിയത് അന്നത്തെ അറിയപ്പെടുന്ന സുപ്രീംകോർട്ട് അഡ്വക്കേറ്റ് ആയിരുന്ന റാം ജേട്ട്മലാനി ആയിരുന്നു.
27:50
Speaker B
അന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ദാവൂദ് പിന്നീട് വ്യവസ്ഥകൾ ലംഘിച്ച് നേരെ ദുബായിലേക്ക് കടക്കുകയാണ് ഉണ്ടായത്.
27:55
Speaker B
അവിടെ നിന്നുകൊണ്ട് അയാൾ സ്വർണ്ണം കള്ളക്കടത്തും ഹവാലയും നടത്തി ധാരാളം പണം സമ്പാദിക്കുന്നു.
28:01
Speaker B
മുംബൈയിലെ അധോലോക പ്രവർത്തനങ്ങളുടെ ചുക്കാൻ ചോട്ടാ രാജൻ എന്ന ദാവൂദിന്റെ വലങ്കൈ പിന്നീട് നോക്കി നടത്തുന്നു.
28:05
Speaker B
ബോളിവുഡ് മുതൽ ഷെയർ മാർക്കറ്റ് വരെ കുതിരപ്പന്തയം മുതൽ റിയൽ എസ്റ്റേറ്റ് വരെ മുംബൈയിൽ നടക്കുന്ന സകല ബിസിനസ്സുകളും ദാവൂദ് തന്റെ സ്വാധീനം ചെലുത്തുന്ന ഒരു കാലമാണ് ഈ 80കൾ.
28:14
Speaker B
1988ൽ ഹാജി മസ്താൻ അധോലോക പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പിൻമടങ്ങിയതോടെ ദാവൂദ് ഇബ്രാഹിം ബോംബെ അധോലോകത്ത് എതിരില്ലാത്ത ഡോൺ ആയി മാറുന്നു.
28:20
Speaker B
1991 ഇന്ത്യയിൽ ഉദാരീകരണത്തിന്റെ വർഷമാണ്.
28:24
Speaker B
അന്നുവരെ ദാവൂദിന്റെ ബിനാമികൾ നിയന്ത്രിച്ചിരുന്ന ഇന്ത്യയിലെ ഇലക്ട്രോണിക്സ് ബ്ലാക്ക് മാർക്കറ്റ് അതോടെ ഒറ്റയടിക്ക് ബിസിനസ്സിന് തുറന്നു കൊടുക്കപ്പെടുന്നു.
28:32
Speaker B
ജാപ്പനീസ് ടിവികൾ റാഡോ വാച്ചുകൾ ഒന്നും തന്നെ സ്മഗിൾ ചെയ്യേണ്ട ഇറക്കുമതി ചെയ്യാം എന്നാകുന്നു.
28:39
Speaker B
അതോടെ ദാവൂദ് ഗ്യാങ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിൻ അടക്കമുള്ള നാർക്കോട്ടിക്സ് ഇന്ത്യയിലും യൂറോപ്പിലും എത്തിച്ച് വിൽക്കുക.
28:46
Speaker B
എക്സ്ട്രോഷൻ അഥവാ ഭീഷണിപ്പെടുത്തി പണം വാങ്ങുക തുടങ്ങി മറ്റു പല പരിപാടികളിലേക്കും തിരിയുന്നു.
28:50
Speaker B
അതോടെ ദാവൂദ് ഗ്യാങ്ങിനെ ഇല്ലാതാക്കാൻ ബോംബെ പോലീസ് എൻകൗണ്ടർ സ്ക്വാഡുകളെ നിയോഗിക്കുന്നു.
28:56
Speaker B
ഡസൻ കണക്കിന് ദാവൂദ് സംഘാംഗങ്ങൾ അന്ന് എൻകൗണ്ടർ കോപ്പുകളുടെ തോക്കിനിരയാകുന്നു.
29:00
Speaker B
91ൽ ഡീകമ്പനി പട്ടാപ്പകൽ വെളിച്ചത്തിൽ ബോംബെ പോലീസുമായിട്ട് ഒരു ഏറ്റുമുട്ടൽ നടത്തുന്നു.
29:05
Speaker B
അന്ന് അതിന്റെ ദൃശ്യങ്ങൾ മുഴുവൻ ടിവിയിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്നതും നമ്മൾ കാണുന്നുണ്ട്.
29:10
Speaker B
1992 ഡിസംബർ ആറാം തീയതി ഹിന്ദുത്വ സംഘടനകളാൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്നു.
29:15
Speaker B
92 93 കാലത്ത് നിരവധി വർഗീയ ലഹളകൾ ബോംബെയിൽ നടക്കുന്നു.
29:20
Speaker B
അതിന്റെ അടുത്ത വർഷം അതായത് 1993ൽ മാർച്ച് 12 ആം തീയതി ഒരു വെള്ളിയാഴ്ച ദിവസം ബോംബെയിലെ എയർ ഇന്ത്യ ബിൽഡിങ് സ്റ്റോക്ക് എക്സ്ചേഞ്ച്.
29:29
Speaker B
ശിവസേന ആസ്ഥാനം പോലുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള ഇടങ്ങളിൽ ഒരേ സമയം 13 ബോംബുകൾ പൊട്ടിത്തെറിച്ച് 257 പേർ കൊല്ലപ്പെടുന്നു.
29:39
Speaker B
അന്ന് ഐഎസ്ഐ ലഷ്കറെ തോയ്ബ അൽഖ്വയ്ദ എന്നിവരുടെ സഹായത്തോടെ ഈ ബോംബ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതും അതിനുവേണ്ട ആർഡിഎക്സ് മുംബൈ പോർട്ട് വഴി ലാൻഡ് ചെയ്യിച്ചതും എല്ലാം ദാവൂദിന്റെ ആളുകളാണ്.
29:50
Speaker B
ഈ ഒരൊറ്റ പ്രവർത്തിതോടെ ദാവൂദിന്റെ സ്റ്റാറ്റസ് ഒരു ഡോൺ എന്നതിൽ നിന്ന് എനിമി ഓഫ് ദി സ്റ്റേറ്റ് അഥവാ രാജ്യദ്രോഹി എന്നതായിട്ട് മാറുന്നു.
29:55
Speaker B
പിന്നീട് ഒരിക്കൽ പോലും ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ വരാൻ ദാവൂദ് ഇബ്രാഹിമിന് സാധിക്കുന്നില്ല.
30:00
Speaker B
പിന്നീട് യുഎഇയുമായിട്ട് ഇന്ത്യ കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഒപ്പിടുന്നതോടെ അയാൾ പാകിസ്ഥാനിലെ കറാച്ചിയിലേക്ക് തന്റെ താവളം മാറ്റുന്നു.
30:06
Speaker B
അവിടുത്തെ ഏതോ രഹസ്യ കേന്ദ്രത്തിലേക്ക് തന്റെ വീടായിട്ടുള്ള വൈറ്റ് ഹൗസിനെ പറിച്ചു നടുന്നു.
30:12
Speaker B
93ലെ ബോംബ് സ്ഫോടനങ്ങൾക്ക് ശേഷം ദാവൂദിന്റെ ഡീകമ്പനിയിലെ ചോട്ടാ രാജൻ അടക്കമുള്ള പലരും വേർപിരിഞ്ഞ് വേറെ ഗ്യാങ് ഉണ്ടാക്കി മാറുന്നു.
30:27
Speaker B
2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിലും വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്ത ഡീകമ്പനിയാണ് എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ.
30:33
Speaker B
ഇന്ത്യൻ റഷ്യൻ ഇന്റലിജൻസ് വിഭാഗങ്ങൾ പിന്നീട് ഉന്നയിക്കുകയുണ്ടായി.
30:39
Speaker B
ഫോബ്സ് മാസിക പറഞ്ഞത് ദാവൂദ് ഇബ്രാഹിം ലോകത്തിലെ ഏറ്റവും സമ്പന്നനും അപകടകാരിയുമായിട്ടുള്ള ഭീകരവാദിയാണ് എന്നാണ്.
30:45
Speaker B
അവരുടെ 2015ലെ കണക്കുകൾ പ്രകാരം ദാവൂദിന്റെ ആസ്തി 6.7 ബില്യൺ ഡോളറാണ്.
30:50
Speaker B
ഇന്നും യൂറോപ്പ് ഏഷ്യ ആഫ്രിക്ക എന്നിങ്ങനെ മൂന്ന് ഭൂഖണ്ഡങ്ങളിൽ 15 ഓളം രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന ബിസിനസ് താല്പര്യങ്ങളുള്ള ഒരു അധോലോക സ്ഥാപനമാണ് ഡീകമ്പനി.
30:59
Speaker B
മുംബൈ സ്പെയിൻ മൊറോക്കോ പാകിസ്ഥാൻ ഓസ്ട്രേലിയ എന്നിങ്ങനെ പലയിടങ്ങളിലും ദാവൂദിന്റെ ബിനാമികൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ട്.
31:09
Speaker B
കമ്പനി ഡി ഷൂട്ടോട്ടെഡ് ലോഖണ്ഡ്വാല ഷൂട്ടോട്ടെഡ് വടാല വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ.
31:16
Speaker B
തുടങ്ങി പല സിനിമകളിലും ദാവൂദിന്റെയും അനുയായികളുടെയും ശത്രുതയും ജീവിതവും ഒക്കെ പ്രമേയമായിട്ട് കടന്നു വന്നിട്ടുണ്ട്.
31:25
Speaker B
ചോരി ചോരി ചുക്കേ ചുക്കേ പോലുള്ള ചില ചിത്രങ്ങൾ നിർമ്മിച്ചത് പോലും ഡീകമ്പനി ആയിരുന്നു എന്നത് തെളിവ് സഹിതം സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ്.
31:33
Speaker B
സിനിമാതാരം മന്ദാഗിനി സൗന്ദര്യ മത്സര വിജയി അനിത അയൂബ് എന്നിങ്ങനെ പലർക്കും ദാവൂദുമായിട്ട് ബന്ധമുണ്ട് എന്നുള്ള ആക്ഷേപങ്ങൾ അക്കാലത്ത് ഉയർന്നു വന്നിരുന്നു.
31:40
Speaker B
ഇതിൽ അനിത അയൂബിനെ നായികയാക്കി അഭിനയിപ്പിക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് ദാവൂദ് ഉത്തരവിട്ടത് പ്രകാരമാണ് 95ൽ നിർമ്മാതാവ് ജാവേദ് സിദ്ധിഖ് വധിക്കപ്പെട്ടത് എന്നും ഒരു അഭ്യൂഹം ഉണ്ടായിരുന്നു.
31:49
Speaker B
ടി സീരീസിന്റെ ഉടമയും നിർമ്മാതാവുമായിട്ടുള്ള ഗുൽഷൻ കുമാറിനെ വധിച്ചതിന് പിന്നിലും ഡീകമ്പനിയുടെ പേരാണ് പറഞ്ഞു കേൾക്കുന്നത്.
31:58
Speaker B
ബർസോവയിൽ വെച്ച് ഗുൽഷൻ കുമാർ വെടിയേറ്റ് മരിക്കുന്നതിന് 10 ദിവസം മുമ്പാണ് ദുബായിലെ ദാവൂദിന്റെ അനുയായി ആയിരുന്ന അബൂസലീം 10 കോടി ആവശ്യപ്പെട്ട് അദ്ദേഹത്തെ ഭീഷണിപ്പെടുത്തുന്നത്.
32:06
Speaker B
നിലവിൽ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിലെ കറാച്ചിയിലാണ് ഉള്ളത് എന്നാണ് വിശ്വസിക്കപ്പെടുന്നത്.
32:11
Speaker B
ഇന്ത്യൻ ഇന്റലിജൻസ് തന്നെ കറാച്ചിയിലെ ദാവൂദിന്റെ ഒമ്പതോളം അഡ്രസ്സുകൾ യുഎൻ കൈമാറിയിട്ടുള്ളതാണ്.
32:21
Speaker B
ഡി 13 ബ്ലോക്ക് ഫോർ ക്ലിഫ്റ്റൺ കറാച്ചി എന്നതാണ് ദാവൂദിന്റെ പ്രധാന ഭവനം എന്നാണ് കരുതപ്പെടുന്നത്.
32:26
Speaker B
1993ലെ സീരിയൽ ബോംബ് സ്ഫോടനങ്ങൾക്ക് ശേഷം ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടിട്ടും തെളിവുകൾ അടങ്ങുന്ന നിരവധി ഡോസിയറുകൾ പാകിസ്ഥാന് പലവട്ടം നൽകിയിട്ടും.
32:34
Speaker B
ദാവൂദിനെ കൈമാറാതെ സംരക്ഷിച്ചു നിർത്തുന്നത് ഇന്നും പാകിസ്ഥാൻ ഗവൺമെന്റും ഐഎസ്ഐയും ചേർന്നുകൊണ്ടാണ്.
32:40
Speaker B
ദാവൂദ് ഇബ്രാഹിം എന്ന കൊടും ക്രിമിനലിനെ ഇങ്ങനെ ഇന്ത്യക്ക് കൈമാറാതെ പാകിസ്ഥാൻ സംരക്ഷിച്ചു നിർത്തുന്നതിന് പിന്നിലെ കാരണം എന്താകും?
32:48
Speaker B
അതിനു പിന്നിൽ ഇന്നും ഇന്ത്യയിലെ പലയിടത്തുമുള്ള ഡീകമ്പനി അംഗങ്ങൾ വഴി പാകിസ്ഥാന് തൽസമയം ചോർന്നു കിട്ടുന്ന ഇന്റലിജൻസ് വിവരങ്ങൾ.
32:55
Speaker B
തുടർന്നും കിട്ടാനുള്ള അവരുടെ താല്പര്യം ഒന്ന് മാത്രമാണ് എന്നാണ് പറയപ്പെടുന്നത്.
33:02
Speaker B
അതിനുപുറമേ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കൗണ്ടർ ഫീറ്റ് കറൻസിയും നാർക്കോട്ടിക്സും ഒക്കെ കയറ്റി വിടാനും.
33:10
Speaker B
ഭാവിയിലും ഭീകരാക്രമണങ്ങൾ സംഘടിപ്പിക്കാനും ഒക്കെ എല്ലാം ഇനിയും അവർക്ക് ദാവൂദ് ഇബ്രാഹിമും അയാളുടെ ഡീകമ്പനിയും കൂടിയേ തീരും എന്നതും മറ്റൊരു കാരണമാണ്.
33:16
Speaker B
ഇന്ന് ദാവൂദിന്റെ തലക്ക് കൽപ്പിക്കപ്പെട്ടിട്ടുള്ള ഇനാം 25 മില്യൺ യുഎസ് ഡോളറാണ്.
33:22
Speaker B
യുകെ മുതൽ ഇന്ത്യ വരെ യുഎൻ മുതൽ ഇന്റർപോൾ വരെ ഇന്നും സകലരും തേടുന്ന ഒരു കൊടും ക്രിമിനലാണ് ദാവൂദ് ഇബ്രാഹിം കാസ്കർ.
33:31
Speaker B
ഒസാമ ബിൻ ലാദനെ പാകിസ്ഥാന്റെ മൂക്കിൽ ചൂണ്ടിയിലൂടെ ചെന്ന് വധിക്കാൻ അമേരിക്കക്ക് ആകുമെങ്കിൽ കറാച്ചിയിൽ നിന്ന് ദാവൂദ് കഴിയുന്ന വീടിന്റെ ജിപിഎസ് കോർഡിനേറ്റുകൾ വരെ കൈവശമുള്ള ഇന്ത്യക്ക്.
33:39
Speaker B
പാകിസ്ഥാന്റെ മേൽ സമ്മർദ്ദം ചെലുത്തിയോ അല്ലാതെയോ ദാവൂദിനെ ഡെഡ് ഓർ അലൈവ് ഇന്ത്യയിൽ എത്തിക്കുക എന്നത് സാധ്യമായ ഒരു സംഗതി തന്നെയാണ്.
33:47
Speaker B
അതിന് വേണ്ടത് കാര്യമായ ഒരു പൊളിറ്റിക്കൽ വിൽ മാത്രമാണ്.
33:49
Speaker B
അത് ഇനിയും ഉണ്ടാകാത്തതിന് ഒരു പ്രധാന കാരണം ചിലപ്പോൾ ഇന്ത്യൻ നീതിപീഠത്തിന് മുന്നിൽ വന്നു നിന്നുകൊണ്ട് ദാവൂദ് ഇബ്രാഹിം സകല സത്യങ്ങളും വിളിച്ചു പറഞ്ഞാൽ.
33:56
Speaker B
തകർന്നേക്കാവുന്ന വിഗ്രഹങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലും ലോ ആൻഡ് ഓർഡറിലും നിരവധി ഉണ്ടാകാം എന്നത് കൂടിയാണ്.
34:05
Speaker B
അതുകൊണ്ടുതന്നെ ദാവൂദ് ഇബ്രാഹിം കാസ്കർ എന്ന ഡോണിന്റെ ജീവിതം ഇന്നും മനപ്പൂർവ്വം പ്രചരിപ്പിക്കപ്പെടുന്ന നുണകളുടെയും.
34:12
Speaker B
ശ്രദ്ധ തിരിക്കാൻ വേണ്ടി നടത്തുന്ന പുറത്ത് നാടകങ്ങളുടെയും അർദ്ധസത്യങ്ങളുടെയും ആൾ ജാമ്യങ്ങളുടെയും നിഴൽ യുദ്ധങ്ങളുടെയും ബലത്തിൽ അവിരാമം തുടരുക തന്നെയാകും.

Frequently Asked Questions

ദാവൂദ് ഇബ്രാഹിം എവിടെയാണെന്നാണ് ഇന്ത്യയും പാകിസ്ഥാനും പറയുന്നത്?

ഇന്ത്യയുടെ അഭിപ്രായത്തിൽ ദാവൂദ് പാകിസ്ഥാനിലുണ്ട്. എന്നാൽ പാകിസ്ഥാൻ പറയുന്നത് അങ്ങനെയൊരാൾ തങ്ങളുടെ രാജ്യത്ത് ഇല്ലെന്നാണ്.

ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ എന്തൊക്കെയാണ്?

ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില മോശമാണെന്നും, അയാൾ കോവിഡ് ബാധിച്ച് മരിച്ചുപോയെന്നും, കറാച്ചിയിലെ ക്ലിഫ്റ്റനിലുള്ള വൈറ്റ് ഹൗസിൽ പൂർണ്ണാരോഗ്യവാനായി കഴിയുന്നുണ്ടെന്നും പല അഭ്യൂഹങ്ങളുമുണ്ട്.

ദാവൂദ് ഇബ്രാഹിം എങ്ങനെയാണ് ഒരു ഡോൺ ആയി മാറിയത്?

ബോംബെയിലെ ഡോംഗ്രിയിൽ ഒരു പോലീസ് ഹെഡ് കോൺസ്റ്റബിളിന്റെ മകനായി ജനിച്ച ദാവൂദ്, പത്താമത്തെ വയസ്സിൽ പഠിപ്പ് ഉപേക്ഷിച്ച് തെരുവു ഗുണ്ടയായും പിന്നീട് പിടിച്ചുപറിക്കാരനായും കള്ളക്കടത്തുകാരനായും അധോലോക നായകനായും ഒടുവിൽ രാജ്യദ്രോഹിയായ ഭീകരവാദിയായും മാറി.

Get More with the Söz AI App

Transcribe recordings, audio files, and YouTube videos — with AI summaries, speaker detection, and unlimited transcriptions.

Or transcribe another YouTube video here →