വീരപ്പനെ പിടികൂടാൻ ഉപയോഗിച്ച ആംബുലൻസിന്റെ നെറ്റിയിൽ 'എസ്കെഎസ് ഹോസ്പിറ്റൽ സേലം' എന്ന് എഴുതിയിട്ടുണ്ടായിരുന്നു. നീല ബീക്കണും കത്തിച്ചുകൊണ്ടാണ് ഈ വാഹനം പാപ്പാരപ്പെട്ടി എന്ന ഗ്രാമത്തിലെ പാടി സെവൻത് ഡേ മെട്രിക്കുലേഷൻ സ്കൂളിന്റെ അടുത്തേക്ക് എത്തിയത്.
ആംബുലൻസ് ഡ്രൈവർക്ക് റോഡിന്റെ നടുക്ക് കരിമ്പ് കയറ്റിയ ഒരു ലോറി വിലങ്ങനെ നിർത്തിയിട്ടിരിക്കുന്നത് കാണാൻ കഴിഞ്ഞു. അയാൾ ബ്രേക്കിൽ ആഞ്ഞു ചവിട്ടി, ടയറുകൾ നിലത്ത് ഉരഞ്ഞ് കരിഞ്ഞ മണത്തോടെ ഒരുവിധം ലോറിയിൽ ഇടിക്കാതെ ആംബുലൻസ് സഡൻ ബ്രേക്ക് ഇട്ട് നിർത്തി.
വീരപ്പനെ പിടികൂടാൻ നടത്തിയ ഓപ്പറേഷന്റെ പേര് 'ഓപ്പറേഷൻ കൊക്കൂൺ' എന്നായിരുന്നു. ആംബുലൻസ് ബ്രേക്ക് ഇട്ട് നിർത്തിയത് ഈ ദൗത്യത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കടന്നതിന്റെ മുന്നോടിയായിരുന്നു, ഹൈവേയിൽ നേരത്തെ മാർക്ക് ചെയ്ത പാർക്കിംഗ് സ്പോട്ടിൽ ഒരു യാർഡ് പോലും മാറാതെയാണ് ഡ്രൈവർ ശരവണൻ ആംബുലൻസ് നിർത്തിയത്.
Transcribe recordings, audio files, and YouTube videos — with AI summaries, speaker detection, and unlimited transcriptions.
Or transcribe another YouTube video here →