ആഞ്ഞടിച്ച് ഇറാൻ ; ഇസ്രായേലിൽ കനത്ത തിരിച്ചടി… ക്ലസ്റ… — Transcript

Full Transcript — Download SRT & Markdown

00:00
Speaker A
ഇസ്രായേലിനെ ഞെട്ടിച്ച ഇറാൻറെ ക്ലസ്റ്റർ ബോംബുകൾ. തെൽഅവീവിലെ ആക്രമണത്തിൽ ആറുപേർക്ക് ഗുരുതര പരിക്ക്. ലെബനോനിലും ഇസ്രായേൽ സൈന്യം വൻ തിരിച്ചടി നേരിടുന്നു. ഹിസ്ബുള്ളയുടെ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. സൈന്യത്തിന്റെ ടാങ്കിനും ബുൾഡോസറിനും നേരെയാണ് മോർട്ടാർ ആക്രമണം നടന്നത്.
00:17
Speaker A
അഫ്താബ് റഹ്മാൻ ചേർന്ന വിശാംശങ്ങൾ നൽകാനായി അഫ്താബ് ആഞ്ഞടിക്കുകയാണ് ഇറാൻ.
00:21
Speaker A
ഇസ്രായേൽ വ്യാപക നഷ്ടം എന്ന് മനസ്സിലാക്കുന്നു. ഒപ്പം സൈനികർ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചിട്ടുണ്ടോ ഇസ്രായേൽ എന്താണ് സാഹചര്യം?
00:30
Speaker B
ജീന ഇന്നിപ്പോൾ ഇറാൻറെ ഭാഗത്തുനിന്നും കനത്ത ആക്രമണമാണ് തെൽഅവീവിലേക്കും ഇസ്രായേലിന്റെ ഇതര ഭാഗങ്ങളിലേക്കും നടന്നുകൊണ്ടിരിക്കുന്നത്.
00:45
Speaker B
കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഇറാൻറെ വിവിധ മിലിറ്ററി സൈറ്റുകൾ ഒപ്പം തന്നെ അവരുടെ ഡ്രോൺ കേന്ദ്രങ്ങൾ
00:56
Speaker B
ഒപ്പം തന്നെ മിസൈൽ ലോഞ്ചിങ് സൈറ്റുകൾ എല്ലാം തന്നെ തകർത്തു എന്ന് ഇസ്രായേൽ പറഞ്ഞിരുന്നു.
01:02
Speaker B
എന്ന് മാത്രമല്ല 80 ശതമാനത്തോളം അത് നശിപ്പിച്ചു കഴിഞ്ഞു എന്ന് പറഞ്ഞിരുന്നു.
01:06
Speaker B
ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇന്ന് വൻ തോതിലുള്ള ആക്രമണം ഇറാൻറെ ഭാഗത്തുനിന്നും ഇസ്രായേലിലേക്ക് നടക്കുന്നത്.
01:14
Speaker B
അതിൽ തന്നെ ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച മിസൈലുകൾ ഇറാൻ ഈ യുദ്ധത്തിൽ ആദ്യമായി ഉപയോഗിച്ചിരിക്കുന്നു എന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.
01:22
Speaker B
ഇതിൽ ഏഴ് മിസൈലുകളാണ് ഇന്നിപ്പോൾ ഇസ്രായേലിലേക്ക് എത്തിയത്. ഇതിൽ ഭൂരിഭാഗവും തകർത്തു എന്നുള്ളതാണ് റിപ്പോർട്ടുകൾ.
01:33
Speaker B
എങ്കിൽ പോലും ചിലത് നേരിട്ട് നിലത്ത് പതിക്കുകയും വൻ സ്ഫോടനം ഉണ്ടാവുകയും സംഭവസ്ഥലത്ത് വെച്ച് ആറുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു എന്നുള്ളത്
01:42
Speaker B
ഇസ്രായേൽ തന്നെ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ട്.
01:45
Speaker B
രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം ഇറാനും ഇറാനെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്
01:50
Speaker B
ലെബനോനിലെ ഹിസ്ബുള്ളയും യുദ്ധമുഖത്താണ്.
01:54
Speaker B
ഹിസ്ബുള്ള ഇറങ്ങിയതോടെ ഇസ്രായേൽ കരയുദ്ധത്തിനുവേണ്ടി ലെബനോനിലേക്ക് പ്രവേശിച്ചിരുന്നു.
01:58
Speaker B
ഇതിനു പിന്നാലെ ഇന്ന് രാവിലെ മുതൽ നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുള്ളയുടെ തിരിച്ചടിയിൽ രണ്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി
02:07
Speaker B
ഐഡിഎഫ് ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
02:10
Speaker B
ഇതിൽ ഒന്ന് ബുൾഡോസറിൽ ഉണ്ടായിരുന്ന സൈനികരും മറ്റൊന്ന് ഇവിടെയുള്ള ചെക്ക്പോസ്റ്റിൽ ഉണ്ടായിരുന്ന സൈനികരുമായിരുന്നു എന്നുള്ളതാണ്
02:18
Speaker B
ഇസ്രായേൽ തന്നെ സ്ഥിരീകരിക്കുന്നത്.
02:20
Speaker B
എന്ന് വെച്ചാൽ വൻ തോതിലുള്ള ആക്രമണവും ഒപ്പം തന്നെ തിരിച്ചടിയും ഒരേ സമയം നടന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
02:28
Speaker B
മറ്റൊന്ന് ഗൾഫ് രാജ്യങ്ങളിലേക്കും ഇന്നലെ രാത്രി മുതൽ വ്യാപകമായ രൂപത്തിൽ ഡ്രോൺ ആക്രമണ ശ്രമങ്ങൾ
02:35
Speaker B
യുഎസ് കേന്ദ്രങ്ങൾ ലക്ഷ്യം വെച്ചുകൊണ്ട് നടന്നിട്ടുണ്ട്.
02:37
Speaker B
അതിനു പിന്നാലെ ഇതിൽ കാര്യമായി ഉപയോഗിക്കുന്ന ഈ ഡ്രോണുകളാണ് ഗൾഫ് രാജ്യങ്ങൾക്ക് വലിയ തലവേദനയായി മാറിയത്.
02:47
Speaker B
പ്രത്യേകിച്ചും കുറഞ്ഞ വിലയുള്ള ഈ ഡ്രോണുകൾ തകർക്കാൻ വലിയ വിലയുള്ള പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിക്കേണ്ട സാഹചര്യം
02:55
Speaker B
ഗൾഫ് രാജ്യങ്ങൾക്കുണ്ട്.
02:57
Speaker B
അതുകൊണ്ട് തന്നെ മില്യണുകൾ ഈ ഇനത്തിൽ ചിലവഴിക്കുന്ന സ്ഥിതിവിശേഷമുണ്ട്.
03:00
Speaker B
അതിന് പരിഹാരം കണ്ടെത്താൻ നേരത്തെ റഷ്യക്ക് റഷ്യ ഉപയോഗിക്കുന്നതിന് സമാനമായ ഡ്രോണുകളാണ് ഇറാനും ഉപയോഗിക്കുന്നത്.
03:10
Speaker B
അതുകൊണ്ട് തന്നെ യുക്രൈൻ നേരത്തെ ഇത് പ്രതിരോധിക്കുവാനുള്ള സംവിധാനം നേരത്തെ കണ്ടെത്തിയിട്ടുണ്ട്.
03:16
Speaker B
അത് ഗൾഫ് മേഖലയിലും ഉപയോഗപ്പെടുത്തുവാൻ വേണ്ടി യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലെൻസ്കിയുടെ നിർദ്ദേശപ്രകാരം
03:24
Speaker B
ഒരു പ്രത്യേക സംഘം യുക്രൈനിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് ഈ ആഴ്ച എത്തുമെന്നുള്ള റിപ്പോർട്ടുകളും വരുന്നുണ്ട്.
03:29
Speaker B
പക്ഷേ എങ്കിൽ പോലും ഇതിനകം അത്ര ഗുണകരമായ സ്ഥിതിവിശേഷത്തിൽ അല്ല ഗൾഫിലെ സ്ഥിതിയുള്ളത്.
03:34
Speaker B
അറബ് മേഖലയെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ച് സൗദി അറേബ്യയിൽ ഇന്നലെ രാത്രി മുതൽ വ്യോമഗതാഗതം തന്നെ പൂർണമായും താറുമാറാകുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ പോയിട്ടുണ്ട്.
03:42
Speaker B
നിരവധി മലയാളികൾ റിയാദ് വിമാനത്താവളത്തിനകത്ത് കഴിഞ്ഞ രണ്ട് ദിവസമായി വിമാനം നഷ്ടപ്പെട്ടതോടെ കുടുങ്ങി നിൽക്കുന്ന സാഹചര്യമുണ്ട്.
03:50
Speaker B
അവർക്ക് ബദൽ വിമാനം കണ്ടെത്തണമെങ്കിൽ നിലവിൽ പെരുന്നാൾ കൂടി അടുക്കുന്ന സാഹചര്യത്തിൽ പല വിമാനങ്ങളും പൂർണമായും സീറ്റുകൾ ഫുൾ ആയ ഒരു സ്ഥിതിയുണ്ട്.
03:59
Speaker B
അതുകൊണ്ട് തന്നെ പലർക്കും സീറ്റുകൾ ലഭിക്കാതെ വിമാനത്താവളത്തിൽ തുടരുന്നതാണ് സാഹചര്യം.
04:03
Speaker B
ഇന്നലെ ഇന്നലെ കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഫ്ലൈനാസ് വിമാനവും സമാനരീതിയിൽ റദ്ദാക്കുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തിട്ടുണ്ട്.
04:10
Speaker B
ഇവർക്കും ഇനി മറ്റൊരു വിമാനത്തിൽ മാത്രമേ നാട്ടിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളൂ.
04:14
Speaker B
ഈ ഒരു വിധത്തിൽ വ്യോമഗതാഗതത്തെ ഡ്രോൺ ആക്രമണം ഉൾപ്പെടെ നേരിട്ട് ബാധിക്കുന്ന സ്ഥിതിവിശേഷം സൗദി അറേബ്യയിൽ ഉണ്ട്.
04:22
Speaker B
പക്ഷേ ഇത് സാധാരണ ജനത്തെ സംബന്ധിച്ചിടത്തോളം ഈ ആക്രമണത്തിന്റെ ഒരു പ്രതിഫലനമോ പരിക്കോ അവർക്ക് ഏൽക്കുന്നില്ല
04:27
Speaker B
എന്നുള്ളത് ആശ്വാസകരമാണ്.
04:28
Speaker B
യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ ആക്രമണം നടക്കുന്നത്.
04:31
Speaker B
ഏതായാലും സ്ഥിതി അത്ര ഗുണകരമായ നിലയിലേക്കല്ല പോകുന്നത്.
04:35
Speaker B
3000 കിലോമീറ്റർ താണ്ടിക്കൊണ്ട് ഇറാൻ ഇസ്രായേലിനകത്ത് ഈ യുദ്ധത്തിന്റെ എട്ടാം ദിനം പിന്നിടുമ്പോഴും
04:44
Speaker B
ആക്രമണം നടത്താൻ കഴിയുന്നുണ്ട് എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
04:49
Speaker A
അഫ്താബ് നമ്മൾ നേരത്തെ കണ്ടതാണ് ഗൾഫ് രാജ്യങ്ങളിൽ പ്രധാനമായും യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ആക്രമണമായിരുന്നു
04:53
Speaker A
ശക്തമായി ഇറാൻറെ ഭാഗത്തുനിന്നും ഉണ്ടായിരുന്നത്.
04:55
Speaker A
അതുപക്ഷേ ബാർ ഇപ്പോൾ അഫ്താബ് ഒടുവിൽ സൂചിപ്പിച്ചതുപോലെ തന്നെ ഡയറക്റ്റ് ഇസ്രായേലിലേക്ക് ശക്തമായ ഒരു ആക്രമണം നടത്താനുള്ള ഒരു തീരുമാനത്തിലേക്ക്
05:00
Speaker A
ഇറാൻ എത്തിയിരിക്കുകയാണ്.
05:03
Speaker A
ആദ്യമായാണ് ഈ ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച മിസൈൽ ആക്രമണം നടത്തുന്നത്.
05:07
Speaker A
അങ്ങനെയാണെങ്കിൽ യുദ്ധം തുടരാനുള്ള ഒരു സാധ്യത തന്നെയാണ് കാണുന്നത്.
05:12
Speaker A
പിന്നോട്ടില്ല എന്നുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇപ്പോഴും ഇറാൻ.
05:20
Speaker A
യെസ് അഫ്താബ് ആണ് വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നത്.
05:22
Speaker A
ഏതായാലും ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച മിസൈൽ ആക്രമണമാണ് ഇസ്രായേലിന് നേരെ ഇറാൻ നടത്തിയിരിക്കുന്നത്.
05:27
Speaker A
ഇത് ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ആക്രമണം ഇറാൻറെ ഭാഗത്തും ഉണ്ടാകുന്നത് എന്നാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
05:31
Speaker A
ഇതിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
05:34
Speaker A
ഒപ്പം ലെബനോനിലും ഇസ്രായേൽ സൈന്യം വൻ തിരിച്ചടി നേരിടുകയാണ്.
05:37
Speaker A
ഹിസ്ബുള്ളയുടെ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു.
05:42
Speaker A
സൈന്യത്തിന്റെ ടാങ്കിനും ബുൾഡോസറിനും നേരെയാണ് ഒരു ആക്രമണം നടന്നത്.
05:46
Speaker A
ഇസ്രായേൽ സൈന്യം ഏതായാലും ഈ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.

Frequently Asked Questions

ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ ആക്രമണത്തിൽ എത്രപേർക്ക് പരിക്കേറ്റു?

ഇറാൻ ഇസ്രായേലിലേക്ക് നടത്തിയ ക്ലസ്റ്റർ ബോംബ് ആക്രമണത്തിൽ തെൽഅവീവിൽ ആറുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇസ്രായേൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്രായേൽ സൈനികർക്ക് ലെബനോനിൽ എന്ത് സംഭവിച്ചു?

ലെബനോനിൽ ഹിസ്ബുള്ളയുടെ ആക്രമണത്തിൽ രണ്ട് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. ഒരു ബുൾഡോസറിലുണ്ടായിരുന്ന സൈനികനും ഒരു ചെക്ക്പോസ്റ്റിലുണ്ടായിരുന്ന സൈനികനുമാണ് കൊല്ലപ്പെട്ടത്.

ഇറാൻ ഈ യുദ്ധത്തിൽ ആദ്യമായി ഉപയോഗിച്ച ആയുധം ഏതാണ്?

ഇറാൻ ഈ യുദ്ധത്തിൽ ആദ്യമായി ക്ലസ്റ്റർ ബോംബുകൾ ഘടിപ്പിച്ച മിസൈലുകൾ ഉപയോഗിച്ചു. ഏഴ് മിസൈലുകളാണ് ഇസ്രായേലിലേക്ക് എത്തിയത്, അതിൽ ഭൂരിഭാഗവും തകർത്തു.

Get More with the Söz AI App

Transcribe recordings, audio files, and YouTube videos — with AI summaries, speaker detection, and unlimited transcriptions.

Or transcribe another YouTube video here →