ഗൾഫിൽ വൻ ആക്രമണം; മിസൈൽ മഴയുമായി ഇറാൻ വൻ ആശങ്ക | Israel Attacks Iran | Gulf War Attack | N18G

Full Transcript — Download SRT & Markdown

00:00
Speaker A
ഗൾഫ് മേഖലയിൽ ഇറാന്റെ ആക്രമണം ശക്തമാവുകയാണ്. ബഹ്റൈനിൽ രണ്ട് ഹോട്ടലുകളിലും ഒരു ഫ്ലാറ്റിലും ആക്രമണമുണ്ടായി. ഖത്തറിൽ കനത്ത ജാഗ്രത തുടരുകയാണ്.
00:16
Speaker A
ജനങ്ങളോട് കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ദോഹയിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടു എന്നാണ് റിപ്പോർട്ടുകൾ.
00:28
Speaker A
ഇതിനിടെ കുവൈറ്റിലെ യുഎസ് എംബസിയുടെ പ്രവർത്തനം അവസാനിപ്പിച്ചു. സൗദി അറേബ്യ മൂന്ന് ബാലിസ്റ്റിക് മിസൈലുകളാണ് കഴിഞ്ഞ മണിക്കൂറുകളിൽ നശിപ്പിച്ചത്.
00:36
Speaker A
യുഎസ് കരയുദ്ധം ആരംഭിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ് എന്നാണ് ഇറാനിയൻ നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാറിജാനി പറഞ്ഞത്.
00:48
Speaker A
ഇതിനിടെ ഇറാന്റെ നേവിയെയും വ്യോമസേനയെയും പൂർണമായി തകർത്തു എന്നാണ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം.
00:50
Speaker A
അജയ് സുധാബിജു ഇന്റർനാഷണൽ ഡെസ്കിൽ നിന്ന് ചേരുന്നുണ്ട്.
00:51
Speaker A
അജയ്.
00:52
Speaker A
ഗുഡ് മോർണിംഗ് എന്താണേലും പശ്ചിമേഷ്യയിലെ അശാന്തി അത് തുടരുകയാണ്. ഒരു തരത്തിലും അവിടെ സമാധാനത്തിലേക്ക് എത്താൻ കഴിയുന്നില്ല.
01:05
Speaker A
വളരെ പെട്ടെന്ന് ഈ ഇറാന്റെ ആക്രമണം ഗൾഫ് മേഖലകളിൽ തുടരുകയാണ് രൂക്ഷമാകുന്നു എന്നാണല്ലോ റിപ്പോർട്ടുകൾ.
01:12
Speaker A
അതിൽ എന്തൊക്കെയാണ് ലഭ്യമാകുന്ന വിവരം?
01:15
Speaker B
തീർച്ചയായിട്ടും ഇപ്പോൾ കഴിഞ്ഞ ദിവസം ആക്രമണങ്ങൾക്ക് ഏതാനും അയവുണ്ടായിരുന്നുവെങ്കിലും.
01:23
Speaker B
ഇന്നലെ ഇന്ത്യൻ സമയം ഉച്ചമുതൽ തന്നെ ഗൾഫ് മേഖലയിലേക്ക് വീണ്ടും ഇറാൻ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്.
01:30
Speaker B
ഇപ്പോൾ ലെബനനിലേക്ക് ഉൾപ്പെടെ യുദ്ധം വ്യാപിപ്പിക്കരുതെന്ന് ഇറാനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നിർദ്ദേശം നൽകിയിരുന്നു.
01:38
Speaker B
എന്നാൽ ലെബനനിലും ഇപ്പോൾ ആക്രമണം രൂക്ഷം തന്നെയാണ്.
01:40
Speaker B
ടെഹ്റാനിലും നിലവിൽ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചിട്ടുള്ളത്.
01:44
Speaker B
ടെഹ്റാനിലുള്ള ഒരു അന്താരാഷ്ട്ര സ്പോർട്സ് കോംപ്ലക്സ് തകർത്തതായിട്ടാണ് വിവരം.
01:50
Speaker B
ആസാദി സ്പോർട്സ് കോംപ്ലക്സ് ആണ് തകർന്നത് എന്ന് അറിയുന്നത്.
01:53
Speaker B
ഇതിൽ ഇറാന്റെ ഭരണകൂടം പറയുന്നത് നിലവിൽ ഇത്തരത്തിൽ ഒരു സ്പോർട്സ് കെട്ടിടത്തിന് നേരെ ആക്രമണം നടത്തിയത്.
02:00
Speaker B
അത് അന്താരാഷ്ട്ര നിയമങ്ങൾക്കും അതുപോലെതന്നെ ഒളിമ്പിക്സ് ചാർട്ടറുകൾക്കും വിരുദ്ധമാണ് എന്നാണ് ഇറാൻ അറിയിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം.
02:06
Speaker B
അതുപോലെതന്നെ ഗൾഫ് മേഖലയിലും പറഞ്ഞതുപോലെ ആക്രമണങ്ങൾ വീണ്ടും കടുത്ത രീതിയിൽ തന്നെ തുടരുകയാണ്.
02:10
Speaker B
കുവൈറ്റിൽ ഇപ്പോഴും സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ് എന്നാണ് വിവരം ലഭിച്ചിട്ടുള്ളത്.
02:14
Speaker B
ശക്തമായിട്ടുള്ള ചില സ്ഫോടന ശബ്ദങ്ങളും പല സ്ഥലങ്ങളിലും കേട്ടതായിട്ട് റിപ്പോർട്ടുകളുണ്ട്.
02:18
Speaker B
ജനങ്ങളോട് ജാഗ്രത പാലിക്കാനും പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.
02:21
Speaker B
അതുപോലെതന്നെ ജനങ്ങളോട് തൽക്കാലം വീടിന് പുറത്തേക്ക് ഇറങ്ങരുത്.
02:25
Speaker B
അതുപോലെ കെട്ടിടങ്ങൾക്കകത്ത് തന്നെ തുടരണം. അതുപോലെ ജനലുകൾക്ക് സമീപം പിന്നെ തുറസായ മേഖലകളിൽ ഒന്നും നിൽക്കരുതെന്നും അറിയിപ്പുണ്ട്.
02:30
Speaker B
കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ ഡ്രോണിന്റെ അവശിഷ്ടങ്ങൾക്ക് വീണ് ആറുപേർക്ക് പരിക്കേൽക്കുന്ന സംഭവം ഉണ്ടായിരുന്നു.
02:35
Speaker B
അപ്പോൾ ഇത്തരം കാര്യങ്ങൾ തുറസായ മേഖലകളിൽ നിന്ന് കഴിഞ്ഞാൽ ഇത്തരത്തിൽ ഡ്രോണിന്റെ അവശിഷ്ടങ്ങളും മറ്റും വീഴും.
02:41
Speaker B
പരിക്കേൽക്കാനുള്ള സാധ്യതകളുണ്ട്. അതുകൊണ്ടുതന്നെ കഴിയുന്നതും കെട്ടിടങ്ങൾക്കകത്ത് തന്നെ.
02:45
Speaker B
ഈ സംഘർഷം വ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ തുടരാനാണ് പല ഗൾഫ് മേഖലകളിലുമുള്ള രാജ്യങ്ങൾ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്.
02:52
Speaker B
അതുപോലെതന്നെ ബഹ്റൈന്റെ തലസ്ഥാനമായിട്ടുള്ള മനാമയിൽ മൂന്ന് സ്ഥലങ്ങളിൽ ആക്രമണം നടന്നതായിട്ടുള്ള വിവരമുണ്ട്.
02:57
Speaker B
രണ്ട് ഹോട്ടലുകളിലും ഒരു ഫ്ലാറ്റിലുമാണ് ഇത്തരത്തിൽ ആക്രമണം നടന്നത്.
03:01
Speaker B
ആളപായമില്ല എന്നുള്ളതാണ് നിലവിൽ സൂചനകൾ ലഭിക്കുന്നത്.
03:04
Speaker B
സൗദി അറേബ്യ ഇതിനിടെ മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായിട്ടാണ് വിവരം ലഭിക്കുന്നത്.
03:08
Speaker B
അവരുടെ ഒരു എയർ ബേസ് ലക്ഷ്യമായി ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈലുകളാണ് ഇത്തരത്തിൽ നശിപ്പിച്ചതായിട്ട് വിവരം ലഭിക്കുന്നത്.
03:13
Speaker B
അതുപോലെതന്നെ മൂന്ന് ക്ഷമിക്കണം 30 ഇറാനിയൻ കപ്പലുകൾ തകർത്തു എന്നതാണ്.
03:18
Speaker B
യുഎസിന്റെ സെൻട്രൽ കമാൻഡ് കമാൻഡറിന്റെ വാദം എന്ന് പറയുന്നത്.
03:22
Speaker B
അതുപോലെതന്നെ ട്രംപും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
03:26
Speaker B
ട്രംപ് മാധ്യമങ്ങളെ അഡ്രസ്സ് ചെയ്യവേ പറഞ്ഞത് ഇറാന്റെ ഈ നേവൽ സംവിധാനവും അതുപോലെതന്നെ എയർ ഡിഫൻസ് സിസ്റ്റവും അത് പൂർണമായിട്ടും തകർന്നു.
03:33
Speaker B
അവരുടെ നിരവധി യുദ്ധവിമാനങ്ങളും അതുപോലെതന്നെ ഡ്രോൺ കാരിയറുകളും ഇതിനോടകം തന്നെ യുഎസ് നശിപ്പിച്ചു കഴിഞ്ഞു.
03:39
Speaker B
ഇനി അവർക്ക് തിരിച്ച് പ്രതിരോധിക്കാനുള്ള ശക്തിയില്ല. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ ഈ യുദ്ധം.
03:44
Speaker B
അത് യുഎസ് വിജയിക്കും. ഇറാന്റെ പൂർണമായിട്ടും പരാജയപ്പെടുത്തി കഴിഞ്ഞു.
03:50
Speaker B
ഇപ്പോൾ കൂടുതൽ ഇപ്പോൾ ഇറാൻ ഉള്ളിലേക്ക് കൂടുതൽ നിയന്ത്രണം കടുപ്പിക്കാനുള്ള നീക്കമാണ് നടത്തുന്നത്.
03:55
Speaker B
എന്നല്ലാമാണ് ട്രംപ് നിലവിൽ വ്യക്തമാക്കിയുള്ള കാര്യം.
03:57
Speaker B
അപ്പോൾ ഇത്തരത്തിൽ യുഎസിന്റെ ഭാഗത്തുനിന്നുള്ള പ്രതിരോധങ്ങളും ശക്തമാണ്.
04:02
Speaker B
ഇതിനിടെ ട്രംപ് മാധ്യമങ്ങളോട് സൂചിപ്പിച്ച മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്.
04:06
Speaker B
ഇറാനിൽ അടുത്ത സുപ്രീം ലീഡർ ആരാണെങ്കിലും അത് യുഎസിന്റെ കൂടി സമ്മതപ്രകാരമുള്ള ആളായിരിക്കും.
04:11
Speaker B
ഇപ്പോൾ ഖമനയുടെ മകനായിട്ടുള്ള മുജിതബ ഖമനയി അത് ഒരിക്കലും അനുയോജ്യനായിട്ടുള്ള നേതാവല്ല.
04:16
Speaker B
അടുത്ത സുപ്രീം ലീഡർ ആകാൻ ആകാൻ വേണ്ടി ഒരു അനുയോജ്യനായ ആളല്ല.
04:21
Speaker B
യുഎസിനു കൂടി താല്പര്യമുള്ള ആളായിരിക്കും ഈ സ്ഥാനത്ത് അവരോധിക്കുക എന്നാണ് ട്രംപ് പറയുന്നത്.
04:26
Speaker B
എന്തായാലും അത് ആരാണ് ഏത് തരത്തിലുള്ള വ്യക്തിയായിരിക്കും എന്നതൊന്നും നിലവിൽ സൂചനകളില്ല.
04:30
Speaker B
എന്തായാലും ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്ന ഒരു പ്രസ്താവന എന്ന് പറഞ്ഞിരുന്നത് നാലാഴ്ച ഈ യുദ്ധം നീളും എന്നുള്ളതാണ്.
04:35
Speaker B
ഇപ്പോൾ ഈ ഒരു നിലവിലെ പശ്ചാത്തലത്തിൽ സാധ്യതകൾ കാണുന്നത്.
04:40
Speaker B
ഈ ഒരു നാലാഴ്ചയോളം ഇത്തരത്തിൽ വ്യോമാക്രമണങ്ങൾ കഴിഞ്ഞത് കഴിഞ്ഞ വർഷം ഒരു.
04:46
Speaker B
10 12 ദിവസം നീണ്ടുനിന്ന ഒരു യുദ്ധം യുഎസും ഇസ്രായേലും അതുപോലെതന്നെ ഇറാനും തമ്മിലുണ്ടായിരുന്നു.
04:52
Speaker B
അതൊരു 12 ദിവസങ്ങൾക്ക് ശേഷം അവസാനിക്കുന്ന ഒരു കാര്യമാണ് നമുക്ക് കാണാൻ സാധിച്ചത്.
04:55
Speaker B
എന്നാൽ നിലവിലുള്ള യുദ്ധം ട്രംപ് അവകാശപ്പെട്ടതുപോലെ ഒരു നാലാഴ്ച തന്നെ തുടരാനുള്ള സാധ്യതകളാണ് നിലവിൽ കാണുന്നത്.
05:00
Speaker B
മൂന്ന് കക്ഷികളും നിലവിൽ കീഴടങ്ങാൻ തയ്യാറല്ല. മൂന്ന് കക്ഷികളും തുടർച്ചയായിട്ട് ആക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
05:05
Speaker B
നാലാഴ്ച കഴിഞ്ഞാൽ കഴിഞ്ഞ വർഷം ഈ യുദ്ധത്തിൽ എങ്ങനെയാണോ ട്രംപ് അവകാശപ്പെട്ടത്.
05:10
Speaker B
അതുപോലെതന്നെ അമേരിക്ക യുദ്ധം വിജയിച്ചു എന്നൊരു അവകാശവാദം ഉന്നയിച്ചുകൊണ്ട് ഇത് അവസാനിപ്പിക്കാൻ തന്നെയാണ് സാധ്യത.
05:15
Speaker B
ഇറാൻ പോലെ നിരവധി ഒരു ഭൂമിശാസ്ത്രപരമായി തന്നെ ഇറാനിയൻ സേനയ്ക്ക് ഐആർജിസിക്ക് അഡ്വാന്റേജ് ഉള്ള ഒരു മേഖലയിലേക്ക്.
05:20
Speaker B
യുഎസ് ആക്രമണം നടത്താൻ ഒരുങ്ങില്ല എന്നാണ് നമുക്ക് കരുതാൻ സാധിക്കുന്നത്.
05:25
Speaker B
അതുപോലെതന്നെ ഇറാന്റെ നാഷണൽ കൗൺസിൽ നേതാവായിട്ടുള്ള അജയ് അത് സുപ്രധാനമായിട്ടുള്ള കാര്യമാണ്.
05:30
Speaker A
ഒരു കരയുദ്ധത്തിലേക്ക് അങ്ങനെയാണെങ്കിൽ ഞങ്ങൾ കാത്തിരിക്കുന്നു എന്ന് ഇറാൻ പറയുന്നതിൽ തന്നെ അതിന്റെ ഒരു സാഹചര്യം കൂടിയുണ്ട്.
05:34
Speaker A
പക്ഷേ ഈ ട്രംപ് പറയുന്ന ഒരു കാര്യം നോ എയർഫോഴ്സ് നോ എയർ ഡിഫൻസ്.
05:40
Speaker A
ഇറാന്റെ എയർഫോഴ്സിനെ പൂർണമായും തകർത്തു എന്നാണല്ലോ അമേരിക്കയുടെ അവകാശവാദം.
05:44
Speaker A
അത്തരം വിവരങ്ങളിൽ ഇറാൻ എന്തെങ്കിലും പങ്കുവെക്കുന്നുണ്ടോ?
05:48
Speaker A
അവരുടെ വ്യോമസേനയെ ഇത്ര നാശം സംഭവിച്ചു എന്നുള്ളതിൽ എന്തെങ്കിലും സൂചനയോ സ്ഥിരീകരണമോ അവർ നൽകുന്നുണ്ടോ?
05:50
Speaker B
ഇറാൻ നിലവിൽ ഇത്തരം കാര്യങ്ങളൊന്നും പറയുന്നില്ല.
05:53
Speaker B
പകരം യുഎസിന്റെ തന്നെ ചില ഈ കപ്പലുകളും ചില ഓയിൽ ടാങ്കറുകളും അതുപോലെതന്നെ അവരുടെ ചില യുദ്ധവിമാനങ്ങളും.
06:00
Speaker B
ഇതിനോടകം തന്നെ തകർത്തു എന്നതാണ് ഇറാന്റെ ഒരു അവകാശവാദം.
06:05
Speaker B
അവരുടെ ഐആർജിസി ഇതിനോടകം തന്നെ നിരവധി ഇത്തരം ഒരു ഈ.
06:10
Speaker B
ഓയിൽ ടാങ്കറുകളും അതുപോലെതന്നെ മിസൈൽ കാരിയറുകളും നശിപ്പിച്ചതായിട്ടുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
06:15
Speaker B
അതുപോലെതന്നെ ഇപ്പോൾ നേരത്തെ സൂചിപ്പിച്ച ഒരു കാര്യമാണ് ഈ അലി ലാറിജാനി.
06:20
Speaker B
ഇറാന്റെ നാഷണൽ കൗൺസിൽ നേതാവായിട്ടുള്ള അലി ലാറിജാനിയാണ് പറഞ്ഞത്.
06:25
Speaker B
ഈ കരയുദ്ധം തുടങ്ങാനായിട്ട് ഞങ്ങൾ കാത്തിരിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
06:28
Speaker B
അതായത് കരയുദ്ധം തുടങ്ങുകയാണെങ്കിൽ പൂർണമായിട്ടും ഇറാന്റെ ഭൂപ്രകൃതി വെച്ച് ഇറാൻ ഒരു മേൽക്കൈ ഉണ്ടാകും.
06:33
Speaker B
പ്രത്യേകിച്ച് ഈ ഹോർമുസ് കടലെടുക്ക് തന്നെ നിരവധി പർവതങ്ങളുള്ള ഒരുപാട് മരുഭൂമികളുള്ള ഒരു മേഖലയാണ്.
06:39
Speaker B
ഹോർമുസ് കടലെടുക്കിന് അപ്പുറമുള്ള ഒരു ഇറാൻ എന്ന് പറയുന്നത്.
06:42
Speaker B
അപ്പോൾ ഇത്തരത്തിൽ ഈ പർവതങ്ങളും മരുഭൂമികളും എല്ലാമുള്ള ഒരു മേഖലയിൽ യുഎസ് സൈനികർക്ക് മുന്നോട്ട് പോകാനുള്ള.
06:48
Speaker B
ഒരു അധികം മുന്നിട്ട് നീങ്ങാനുള്ള ഒരു സാധ്യതകൾ കുറവാണ് എന്നതാണ് ഇറാൻ പ്രവചിക്കുന്നത്.
06:53
Speaker B
അതുകൊണ്ടുതന്നെ കരയുദ്ധം തുടങ്ങിയാൽ പൂർണമായിട്ടും യുഎസിന് ഒരു തിരിച്ചടി നൽകാനാകും.
06:57
Speaker B
എന്നതാണ് ഇറാന്റെ പ്രതീക്ഷ.
07:00
Speaker B
ശരിക്കും ട്രംപിന്റെ ഒരു വാക്കുകൾ വെച്ച് നോക്കുകയാണെങ്കിൽ യുഎസ് ഒരിക്കലും അത്തരം ഒരു കരയുദ്ധത്തിലേക്ക് കടക്കില്ല.
07:05
Speaker B
എന്ന് തന്നെ പ്രതീക്ഷിക്കാം.
07:08
Speaker B
കാര്യം അങ്ങനെയാണെങ്കിൽ ഇപ്പോൾ യുഎസിനകത്ത് ട്രംപിനെ അനുകൂലിക്കുന്ന ഒരു വലിയ വിഭാഗം തന്നെ.
07:13
Speaker B
എതിരാകാനുള്ള സാധ്യതകളുണ്ട്. യുഎസിനകത്ത് തന്നെ നടത്തിയ ഒരു സർവേയിൽ ഏതാണ്ട് 70% ജനങ്ങളും യുദ്ധത്തിന് എതിരാണ്.
07:18
Speaker B
എന്നതാണ് സൂചനകൾ നൽകിയിരിക്കുന്നത്.
07:21
Speaker B
ഇപ്പോൾ യുഎസിന്റെ ഹൗസ് ഓഫ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സിൽ ഒരു വോട്ടെടുപ്പ് നടന്നിരുന്നു.
07:26
Speaker B
അതിൽ 219 പേരും ഈ ട്രംപിന്റെ ഒരു നീക്കത്തെ അനുകൂലിക്കുന്നതായിട്ട് ഇപ്പോൾ നിലവിൽ വോട്ട് ചെയ്തിരുന്നു.
07:32
Speaker B
അത് നേരിയ വ്യത്യാസത്തിലാണ് ജയിച്ചത്. 212 പേർ ട്രംപിനെ എതിർക്കുന്നതായിട്ടും വോട്ട് ചെയ്തിരുന്നു.
07:37
Speaker B
ഇത്തരത്തിൽ നേരിയ ഒരു വ്യത്യാസത്തിൽ ട്രംപിന് ഭൂരിപക്ഷം ലഭിച്ചതുകൊണ്ട് മാത്രമാണ് നിലവിലും ഈ യുദ്ധം.
07:42
Speaker B
തുടരാൻ സാധിക്കുന്നത്. ഈ യുദ്ധം നിർത്താനുള്ള ഒരു വോട്ടെടുപ്പായിരുന്നു.
07:46
Speaker B
എന്തായാലും ഇപ്പോൾ നിലവിൽ ഈ ഒരു ഇറാൻ അകത്ത് ആക്രമണം നടത്തി യുഎസ് സൈനികർ കൊല്ലപ്പെടുന്ന ഒരു സാഹചര്യം ഉണ്ടായാൽ.
07:51
Speaker B
അത് യുഎസിനുള്ളിൽ തന്നെ വലിയൊരു വികാരമായിട്ട് ഉയരാനുള്ള സാധ്യതയുണ്ട്.
07:56
Speaker B
അങ്ങനെയാണെങ്കിൽ ട്രംപിന്റെ ഈ നീക്കത്തിന് അത് വലിയ തിരിച്ചടിയുണ്ടാക്കും.
08:00
Speaker B
അത് പിന്നീട് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ ആഘാതം ഏൽപ്പിക്കാനും സാധ്യതയുണ്ട്.
08:05
Speaker B
അതുകൊണ്ടുതന്നെ ഇത്തരം ഒരു നീക്കത്തിലേക്ക് കടക്കില്ല എന്നാണ് സൂചന.
08:09
Speaker B
ഇതിനിടെ ഇസ്രായേലിന്റെ ഒരു നീക്കവും പ്രസക്തമാണ്.
08:12
Speaker B
അമേരിക്ക ഇത്തരത്തിൽ കരയുദ്ധം തുടങ്ങില്ല. വ്യോമ മേഖലയിലൂടെ മാത്രമുള്ള ഇത്തരം നീക്കങ്ങൾ നടത്തും.
08:17
Speaker B
എന്നുള്ള ഒരു എന്ന് നമുക്ക് കരുതാം എങ്കിലും ഇസ്രായേൽ നിലവിൽ ശക്തമായിട്ട് തന്നെ മുന്നോട്ടു പോകുന്നത് നമുക്ക് കാണാൻ സാധിക്കും.
08:21
Speaker B
ഇപ്പോൾ ഇറാനിൽ മാത്രമല്ല അവരുടെ സമീപത്ത് കിടക്കുന്ന ലെബനനിലുള്ള ബെയ്റൂട്ടിലും അവർ ആക്രമണം കടുപ്പിച്ചിട്ടുണ്ട്.
08:26
Speaker B
ബെയ്റൂട്ടിൽ ഇപ്പോൾ നിലവിൽ അടുത്ത ഘട്ട ഒരു റെയ്ഡ് ആരംഭിച്ചതായിട്ടാണ് വിവരം ലഭിക്കുന്നത്.
08:30
Speaker B
നിരവധി സ്ഫോടനങ്ങളും അതുപോലെതന്നെ കനത്ത രീതിയിലുള്ള ഒരു ജാഗ്രത തന്നെ മേഖലയിൽ തുടരുകയാണ്.
08:35
Speaker B
ഇതിനോടകം തന്നെ ആയിരക്കണക്കിന് ആളുകൾ ഈ ബെയ്റൂട്ട് നഗരം വിട്ട് പുറത്തേക്ക് പോയിട്ടുണ്ട് എന്നാണ് വിവരം ലഭിക്കുന്നത്.
08:40
Speaker B
ഇതിനോടകം തന്നെ ലെബനന്റെ തെക്കൻ പ്രദേശത്തുള്ള പല മേഖലകളിലും ഇറാൻ ക്ഷമിക്കണം ഇസ്രായേൽ ആക്രമണം നടത്തിക്കഴിഞ്ഞു.
08:45
Speaker B
ഇപ്പോഴും മേഖലയിൽ സംഘർഷം അതിരൂക്ഷമായിട്ട് തന്നെ തുടരുകയാണ്.
08:50
Speaker B
ഈ ഹിസ്ബുള്ള ഗ്രൂപ്പിനെ കൂടി പൂർണമായിട്ടും നശിപ്പിക്കാനുള്ള ഒരു നീക്കം തന്നെയാണ് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.
08:55
Speaker B
അതായത് മേഖലയിൽ അവർക്ക് ഭീഷണിയായിട്ടുള്ള ഇറാനെ തകർക്കുക മാത്രമല്ല ലക്ഷ്യം.
09:00
Speaker B
ഈ ഹിസ്ബുള്ള ഗ്രൂപ്പിനെ കൂടി പൂർണമായിട്ടും തകർത്തുകൊണ്ട് ഈ പശ്ചിമേഷ്യയിൽ തങ്ങളുടെ ഒരു ശക്തി.
09:05
Speaker B
അത് അരക്കിട്ടുറപ്പിക്കുക. അത് തന്നെയാണ് ഇറാന്റെ ഒരു നീക്കം എന്ന് പറയുന്നത്.
09:10
Speaker B
അവരുടെ പുതിയ ഒരു രീതികൾ കാണുമ്പോൾ നമുക്ക് അങ്ങനെയാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
09:14
Speaker B
ടെഹ്റാനിൽ വീണ്ടും സ്ഫോടന ശബ്ദങ്ങൾ കേട്ടതായിട്ടാണ് വിവരം ലഭിക്കുന്നത്.
09:18
Speaker B
പല സ്ഥലങ്ങളിലും ഇപ്പോൾ പുകപടലങ്ങളും മറ്റും ഉയരുന്നതായിട്ട് വിവരം ലഭിച്ചിട്ടുണ്ട്.
09:22
Speaker B
അതുപോലെതന്നെ ടെൽ അവീവിൽ മിസൈലും ഡ്രോൺ ആക്രമണവും നടത്തിയെന്ന് ഐആർജിസി പറയുന്നുണ്ട്.
09:26
Speaker B
എന്നാൽ ഇറാന്റെ ഭാഗത്ത് ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഇത്തരം ഒരു സ്ഥിരീകരണം ഉണ്ടായിട്ടില്ല.
09:30
Speaker B
അവർ ഇപ്പോൾ നിലവിൽ ഇറാൻ അല്ലാതെ കൂടുതൽ ഈ ലെബനൻ മേഖല കേന്ദ്രീകരിച്ചാണ് ആക്രമണം തുടരുന്നത്.
09:35
Speaker B
എന്നാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
09:38
Speaker B
ഇസ്രായേൽ നിലവിൽ ഇറാനിലുള്ള ശ്രദ്ധ ഒന്ന് കുറച്ചിട്ടുണ്ട്.
09:42
Speaker B
പകരം ഒരു പ്രതിരോധ മാർഗങ്ങൾ ഇറാനിൽ നിന്ന് വരുന്ന മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കുക.
09:48
Speaker B
അത്തരം ഒരു നടപടി സ്വീകരിച്ചുകൊണ്ട് നിലവിൽ അവർ അവരുടെ ഫോഴ്സുകളെ കൂടുതൽ വിന്യസിച്ചിരിക്കുന്നത് ലെബനൻ മേഖലയിലാണ്.
09:53
Speaker B
ഈ ഹിസ്ബുള്ള ഗ്രൂപ്പ് അവർക്ക് ഇറാൻ പിടിച്ചടക്കുന്നതിൽ ഇറാനിൽ ഒരു സ്വാധീനം ഉറപ്പിക്കുന്നതിൽ വലിയൊരു ഭീഷണിയാകാൻ സാധ്യതയുണ്ട്.
09:59
Speaker B
അതുകൊണ്ടുതന്നെ താരതമ്യേന ഇറാനെക്കാൾ ശക്തി കുറഞ്ഞ ഹിസ്ബുള്ള ഗ്രൂപ്പിനെ ആദ്യം തകർത്തുകൊണ്ട് പിന്നീട് ഇറാനിൽ ഒരു സ്വാധീനം വ്യാപിപ്പിക്കുക.
10:05
Speaker B
ഇത് തന്നെയാണ് അവരുടെ ഒരു ഉദ്ദേശം എന്ന് നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.
10:09
Speaker B
അതുപോലെതന്നെ ഇപ്പോൾ നിരവധി ഒരു ഡ്രോണുകളും ഏതാണ്ട് ആറ് ഡ്രോണുകളും.
10:14
Speaker B
125 ബാലിസ്റ്റിക് മിസൈലുകളും തകർത്തതായിട്ട് എല്ലാം ഇപ്പോൾ ഇസ്രായേൽ സൂചനകൾ നൽകുന്നുണ്ട്.
10:20
Speaker B
അപ്പോൾ ഇറാന്റെ ഭാഗത്തുനിന്ന് ഇപ്പോൾ ഇതിനോടകം തന്നെ നിരവധി ഡ്രോൺ അറ്റാക്കുകളും മിസൈൽ അറ്റാക്കുകളും ഉണ്ടായിക്കഴിഞ്ഞു.
10:24
Speaker B
ഇതെല്ലാം പൂർണമായിട്ടും തകർത്തതായിട്ടാണ് ഇസ്രായേലിന്റെ ഒരു അവകാശവാദം.
10:29
Speaker B
യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത് അവർ കഴിഞ്ഞ മണിക്കൂറിനിടെ ഒരു മിസൈലും ആറ് ഡ്രോണുകളും.
10:34
Speaker B
രാജ്യത്ത് പതിച്ചത് നശിപ്പിച്ചു എന്നാണ് പറയുന്നത്.
10:38
Speaker B
അതുപോലെതന്നെ ഇപ്പോൾ ഈ അസർബൈജാന്റെ ഭാഗത്തുനിന്നുള്ള ഒരു കാര്യമാണ് കഴിഞ്ഞ ദിവസം ഉണ്ടായിട്ടുള്ള ഒരു പ്രധാന ഒരു സംഭവം എന്ന് പറയുന്നത്.
10:42
Speaker B
കാര്യം അസർബൈജാനിൽ മൂന്ന് സ്ഥലങ്ങളിൽ ഡ്രോൺ ആക്രമണം ഉണ്ടായി.
10:46
Speaker B
ഈ അസർബൈജാനിലേക്ക് ആക്രമണം നടത്തിയത് ഇറാനിയൻ ഡ്രോണുകളാണെന്നാണ് അസർബൈജാന്റെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.
10:51
Speaker B
പക്ഷേ ഇത്തരം ഒരു ആക്രമണം അസർബൈജാനിൽ നടത്തിയിട്ടില്ല എന്നതാണ് ഇറാന്റെ അവകാശവാദം.
10:55
Speaker B
ഇതിനോടകം തന്നെ ഇസ്രായേലും അതുപോലെതന്നെ മറ്റ് പശ്ചിമേഷ്യൻ രാജ്യങ്ങളും ഇതിൽ.
11:00
Speaker B
ഇതിനെ അപലപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അസർബൈജാൻ പറയുന്നത് ഇതിന് തക്കതായിട്ടുള്ള മറുപടി നൽകുമെന്നാണ്.
11:04
Speaker B
എന്നാൽ ഇറാൻ പറയുന്നത് ഇത്തരം ഒരു ആക്രമണം ഇറാൻ നടത്തിയിട്ടില്ല.
11:07
Speaker B
ഇറാന്റെ ലക്ഷ്യം എന്ന് പറയുന്നത് ശത്രുക്കളുടെ സൈനിക ബേസുകളും അതുപോലെതന്നെ മറ്റ് ശത്രു താവളങ്ങളുമാണ്.
11:12
Speaker B
ഇത്തരം ഒരു ആക്രമണം അതൊരിക്കലും ഇറാൻ നടത്തില്ല എന്ന് പറയുന്നു.
11:16
Speaker B
പക്ഷേ ഇറാനിയൻ ഡ്രോൺ തന്നെയാണ് അവിടെ നിന്ന് കണ്ടെത്തിയത് എന്നാണ്.
11:20
Speaker B
ഇവർ ഇപ്പോൾ ഈ ഒരു അസർബൈജാന്റെ ഭാഗത്തുനിന്ന് വ്യക്തമാക്കുന്നത്.
11:24
Speaker B
ഈ ഐആർജിസി ഇതിനോടകം തന്നെ 20 ആം ഘട്ട ആക്രമണം ആരംഭിച്ചതായിട്ടാണ്.
11:29
Speaker B
ഇന്നലെ രാത്രി ഇന്ത്യൻ സമയം ഇന്നലെ രാത്രി തന്നെ പുറത്തുവന്ന വിവരം എന്ന് പറയുന്നത്.
11:33
Speaker B
എന്തായാലും ആക്രമണം അത് ഐആർജിസി കൂടുതൽ കടുപ്പിച്ചുകൊണ്ടിരിക്കുകയാണ്.
11:37
Speaker B
ഇസ്രായേൽ മേഖലയിലുള്ള എല്ലാ ഭീഷണികളെയും ഒന്നിച്ച് തുടച്ചു നീക്കാനുള്ള ഒരു നീക്കം തന്നെയാണ്.
11:42
Speaker B
അമേരിക്ക വ്യോമാക്രമണം വ്യോമാക്രമണം അത് കൂടുതൽ കടുപ്പിച്ചുകൊണ്ട് ഈ ഇസ്രായേലിനെ സഹായിക്കാനുള്ള ഒരു നീക്കം തന്നെയാണ് നടത്തുന്നത്.
11:47
Speaker B
എന്തായാലും ഈ പശ്ചിമേഷ്യയിൽ അത് സംഘർഷങ്ങൾ കൂടുതൽ വ്യാപിക്കുന്നതല്ലാതെ അത് കുറയാനുള്ള മറ്റ് സാധ്യതകൾ ഒന്നും തന്നെ നിലവിൽ കാണുന്നില്ല.
11:52
Speaker B
ഈ ട്രംപ് സൂചിപ്പിച്ചതുപോലെ തന്നെ നാലാഴ്ചയോളം യുദ്ധം നീളാനുള്ള സാധ്യതകളാണ് കാണുന്നത്.
11:56
Speaker B
ഇതിനോടകം തന്നെ പല യൂറോപ്യൻ ശക്തികളും ഈ ഗൾഫ് രാജ്യങ്ങൾക്ക് പല പ്രതിരോധ മാർഗങ്ങളും അയച്ചുകൊണ്ടിരിക്കുകയാണ്.

Get More with the Söz AI App

Transcribe recordings, audio files, and YouTube videos — with AI summaries, speaker detection, and unlimited transcriptions.

Or transcribe another YouTube video here →