ദാവൂദ് എന്ന പിടികിട്ടാപ്പുള്ളി | Dawood Ibrahim the fugitive | Vallathoru Katha EP #74

Full Transcript — Download SRT & Markdown

00:00
Speaker A
"I object to violence because when it appears to do good, the good is only temporary; the evil it does is permanent." Mahatma Ga
00:09
Speaker B
റോ പറയുന്നത് അയാൾ പാകിസ്ഥാനിൽ ഉണ്ട് എന്നാണ്.
00:14
Speaker B
ഐഎസ്ഐ പറയുന്നത് അങ്ങനെ ഒരാൾ രാജ്യത്ത് ഇല്ല എന്നാണ്.
00:17
Speaker B
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികം കാലമായി നടന്നുവരുന്ന ഇൻഡോ പാക്ക് സമ്പർക്കങ്ങൾ പരിശോധിച്ചാൽ ഒരിക്കൽ പോലും ഇരുകൂട്ടരും മാറ്റി പറഞ്ഞിട്ടില്ലാത്ത ഒന്ന് ദാവൂദ് ഇബ്രാഹിം കാസ്കർ എന്ന ആഗോള തീവ്രവാദിയുടെ പാക്ക് മണ്ണിലെ സാന്നിധ്യത്തെ കുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളാണ്.
00:28
Speaker B
ദാവൂദ് ഇബ്രാഹിമിനെ പറ്റി നിത്യേനയെന്നോണം സഞ്ചരിക്കുന്ന അഭ്യൂഹങ്ങൾ പലതുമുണ്ട്.
00:32
Speaker B
ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യനില മോശമാണ്, അയാൾ കോവിഡ് ബാധിച്ച് മരിച്ചുപോയി, കറാച്ചിയിലെ ക്ലിഫ്റ്റനിലുള്ള വൈറ്റ് ഹൗസിൽ അയാൾ പൂർണ്ണാരോഗ്യവാനായി ഇന്നും കഴിയുന്നുണ്ട്.
00:41
Speaker B
ഇന്ത്യയിലെ ഇന്ന ബോളിവുഡ് നടന്, ഇന്ന പ്രൊഡ്യൂസർക്ക്, ഇന്ന ബിസിനസ്മാന് ഭായുടെ വിളി വന്നു, ഇങ്ങനെ ദാവൂദ് ഇബ്രാഹിമിനെ കുറിച്ച് നമ്മൾ ഇന്ന് കേൾക്കുന്ന വാർത്തകളിൽ ഒന്നിന്റെ പോലും സത്യാവസ്ഥ പരിശോധിക്കാൻ നിർഭാഗ്യവശാൽ നമുക്കാവില്ല.
00:52
Speaker B
ഷാർജാ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ ട്രിപ്പിൾ ഫൈവ് സിഗരറ്റും പുകച്ചിരുന്നുകൊണ്ട് ഇന്ത്യ പാക്ക് ക്രിക്കറ്റ് മാച്ച് കാണുമ്പോഴും അയാളെ ഒന്ന് തൊടാൻ പോലും നമ്മുടെ സെക്യൂരിറ്റി ഏജൻസികൾക്ക് സാധിക്കുന്നില്ല.
01:02
Speaker B
ഇന്നോളമുള്ള ചരിത്രം വെച്ച് ദാവൂദിന്റെ കാര്യത്തിൽ നമുക്ക് വേദവാക്യമായി എടുക്കാവുന്ന ഒന്ന് 78ൽ പുറത്തിറങ്ങിയ ഡോൺ എന്ന ചിത്രത്തിലെ ഒരു പഞ്ച് ഡയലോഗാണ്.
01:49
Speaker A
Don ko pakadna Mushkil hi nahi, Namumkin hai.
01:53
Speaker B
ഡോണിനെ പിടികൂടുക ദുഷ്കരം എന്ന് മാത്രമല്ല ഏറെക്കുറെ അസാധ്യം തന്നെയാണ്.
01:57
Speaker B
ബോംബെയിലെ ഡോംഗ്രിയിൽ ഒരു പോലീസ് ഹെഡ് കോൺസ്റ്റബിളിന്റെ മകനായി പിറന്ന് ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച് വളർന്ന ദാവൂദ് എന്ന കുട്ടി എങ്ങനെ ഇന്ന് ലോകം ഭീതിയോടെ മാത്രം ഓർക്കുന്ന ദാവൂദ് ഇബ്രാഹിം എന്ന ഡോൺ ആയി മാറി എന്നതിന്റെ ചരിത്രം നിരവധി ട്വിസ്റ്റുകൾ നിറഞ്ഞതാണ്.
02:11
Speaker B
തന്റെ പത്താമത്തെ വയസ്സിൽ അച്ഛന് കിട്ടിയ സസ്പെൻഷനെ തുടർന്ന് പഠിപ്പ് ഉപേക്ഷിച്ച് ബോംബെയിലെ തെരുവുകളിലേക്ക് ഇറങ്ങിയ ദാവൂദ് എന്ന ബാലൻ ആദ്യം ഒരു തെരുവുഗുണ്ടയായി.
02:23
Speaker B
പിന്നീട് ഒരു പിടിച്ചുപറിക്കാരനായി.
02:26
Speaker B
അതിനുപിന്നാലെ കള്ളക്കടത്തുകാരനും അധോലോക നായകനുമായി ഏറ്റവും ഒടുവിൽ പിറന്ന മണ്ണിനെ ചിന്നഭിന്നമാക്കാൻ ഗൂഢാലോചന നടത്തി രാജ്യദ്രോഹിയായ ഒരു ഭീകരവാദിയായി മാറിയതിന്റെ കഥ.
02:33
Speaker B
ഇന്ത്യയുടെയും അമേരിക്കയുടെയും ഇന്റർപോളിന്റെയും എല്ലാം ഫ്യൂജിറ്റീവ് ലിസ്റ്റിൽ തുടരുമ്പോഴും ദുബായിലെയും പാകിസ്ഥാനിലെയും വൈറ്റ് ഹൗസുകളിൽ സുഖജീവിതം നയിച്ചുകൊണ്ട് അയാൾ നടത്തിപ്പോരുന്ന ട്രാൻസ് കോണ്ടിനെന്റൽ ക്രൈം സിൻഡിക്കേറ്റിന്റെ കഥ.
03:24
Speaker B
അത് വല്ലാത്തൊരു കഥയാണ്.
03:29
Speaker B
ദാവൂദ് ഇബ്രാഹിമിന്റെ കഥ തുടങ്ങുന്നത് 1955ന്റെ തുടക്കത്തിലെ ഒരു പ്രഭാതത്തിലാണ്.
03:33
Speaker B
ബോംബെ പോലീസിൽ ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന ഇബ്രാഹിം കാസ്കർ അന്ന് തികഞ്ഞ ഉത്സാഹത്തിലായിരുന്നു.
03:38
Speaker B
കഴിഞ്ഞ ദിവസം രാവിലെ ഭാര്യ അമീനബി അയാളുടെ കാതിൽ മന്ത്രിച്ചത് വളരെ സന്തോഷകരമായ ഒരു വർത്തമാനമായിരുന്നു.
03:43
Speaker B
അവർക്ക് രണ്ടാമതൊരു കുഞ്ഞുകൂടി പിറക്കാൻ പോകുന്നു.
03:45
Speaker B
പോലീസ് ഉദ്യോഗത്തിൽ നിന്ന് അയാൾക്ക് ആകെ കിട്ടിയിരുന്ന വരുമാനം മാസം വെറും 75 രൂപ മാത്രമായിരുന്നു.
03:50
Speaker B
സൗത്ത് ബോംബെയിലെ ഡോംഗ്രിക്കടുത്തുള്ള തേംകർ മൊഹല്ലയിലെ അവരുടെ 10 ബൈ 10ന്റെ ചോളിൽ നിന്ന് തിരിയാൻ സ്ഥലമില്ല.
03:56
Speaker B
അങ്ങനെ സാമ്പത്തിക പ്രയാസങ്ങൾ പലതും ഉണ്ടായിരുന്നുവെങ്കിലും ഇനിയും കുഞ്ഞുങ്ങൾ വേണമെന്ന് ആഗ്രഹം നിറവേറ്റാൻ തന്നെ ആ ദമ്പതികൾ തീരുമാനിക്കുന്നു.
04:03
Speaker B
ഇബ്രാഹിം കാസ്കറിന്റെ നാട് മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലെ മുംക എന്ന ഗ്രാമമായിരുന്നു.
04:07
Speaker B
അവിടെ നിന്ന് ബോംബെയിലേക്ക് പുറപ്പെട്ടു വന്ന് തികച്ചും ദരിദ്രമായ ചുറ്റുപാടുകളിൽ പുലർന്ന് കഷ്ടപ്പെട്ട് പഠിച്ചു വളർന്നിട്ടും ഒരു പോലീസ് ഉദ്യോഗം നേടിയെടുക്കാൻ ഇബ്രാഹിമിന് കഴിഞ്ഞിരുന്നു.
04:15
Speaker B
അക്കാലത്ത് മുസ്ലിം സമുദായത്തിൽ നിന്ന് തന്നെ അധികം പേര് പോലീസിൽ ഇല്ലാത്ത കാലമാണ്.
04:19
Speaker B
ഹാജി മസ്താനും കരീം ലാലയും അടക്കമുള്ള അധോലോക നായകന്മാർ ബോംബെ നഗരത്തെ അവരുടെ ഉള്ളം കയ്യിൽ ഒതുക്കിക്കൊണ്ട് നടന്നിരുന്ന കാലം.
04:25
Speaker B
അധോലോകവുമായിട്ട് കാത്തുസൂക്ഷിച്ചിരുന്ന ബന്ധങ്ങളുടെ പേരിൽ പല പിസിമാർക്കും പോലീസിൽ അന്ന് ഡിസിപിയെക്കാൾ പവർ ഉണ്ടായിരുന്ന കാലവുമായിരുന്നു അത്.
04:32
Speaker B
പോലീസിൽ നിന്ന് കിട്ടിയിരുന്ന ശമ്പളം തുച്ഛമായിരുന്നുവെങ്കിലും പലപ്പോഴും സഹായങ്ങൾ നൽകിക്കൊണ്ടിരുന്നിട്ടും അതിനൊക്കെ പകരമായി കരീം ലാലയിൽ നിന്നോ ഹാജി മസ്താനിൽ നിന്നോ സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കാൻ ഇബ്രാഹിം കാസ്കർ തയ്യാറായിരുന്നില്ല.
04:40
Speaker B
ബാക്കി എല്ലാ പോലീസുകാരും കരീം ലാലയിൽ നിന്ന് പണം പറ്റിയപ്പോഴും കാസ്കർ മാത്രം ബക്ഷിഷ് സ്വീകരിച്ചിരുന്നില്ല.
04:45
Speaker B
അതുകൊണ്ടുതന്നെ കരീം ലാലക്ക് ബഹുമാനം ഉണ്ടായിരുന്ന ഒരേയൊരു പോലീസുകാരൻ ഇബ്രാഹിം ഹവിൽദാർ ആയിരുന്നു.
04:50
Speaker B
ആ ബഹുമാനത്തിന്റെ പുറത്ത് കരീം ലാല അന്ന് അയാളെ വിളിച്ചിരുന്നത് ഇബ്രാഹിം ഭായ് എന്നായിരുന്നു.
04:55
Speaker B
ഈ വിളി കേട്ടിട്ടാവും ബാക്കിയുള്ളവരും അന്ന് അങ്ങനെ തന്നെ വിളിച്ചു തുടങ്ങുന്നു.
05:00
Speaker B
അങ്ങനെ ഇരിക്കുന്ന കാലത്താണ് 1955 ഡിസംബർ 26ന് ഇബ്രാഹിം ഭായ്ക്ക് രണ്ടാമതൊരു കുഞ്ഞു കൂടി ജനിക്കുന്നത്.
05:05
Speaker B
ഭാര്യക്ക് രണ്ടാമതും ഗർഭം ഉണ്ടായപ്പോൾ കാസ്കർ കുടുംബത്തിലെ കീഴ്വഴക്കം അനുസരിച്ച് ഗർഭിണിയായ ഭാര്യയും ഒത്ത് ഇബ്രാഹിം നിരാലേ ഷാ എന്നൊരു സിദ്ധനെ കണ്ട് അനുഗ്രഹം വാങ്ങിക്കാൻ വേണ്ടി പോകുന്നു.
05:12
Speaker B
ഡോംഗ്രിയിലെ മുസ്ലിങ്ങൾ ഏറെ ബഹുമാനിക്കുന്ന ഒരു സൂഫി വര്യനായിരുന്നു നിരാലേ ഷാ.
05:16
Speaker B
അമീനയുടെ നിറവയർ കണ്ടപ്പോൾ നിരാലേ ബാബക്ക് വലിയ സന്തോഷം തോന്നി.
05:20
Speaker B
അവിടെ നിന്ന് മടങ്ങുന്ന നേരത്ത് ആ സൂഫി ഒരു പ്രവചനം നടത്തുന്നു.
05:22
Speaker B
നിങ്ങൾക്ക് ആറ് സന്താനങ്ങളെ അള്ളാഹു കനിഞ്ഞനുഗ്രഹിച്ചു നൽകും.
05:27
Speaker B
അതിൽ രണ്ടാമൻ നിങ്ങളുടെ വീട്ടിലേക്ക് അളവറ്റ സമ്പത്ത് കൊണ്ടുവരും.
05:30
Speaker B
അവൻ അതിശക്തനാകും.
05:31
Speaker B
ലോകം അവനെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരിക്കും.
05:33
Speaker B
ഈ സന്ദർശനം നടന്ന രണ്ട് മാസത്തിനുള്ളിൽ മലബാർ ഹില്ലിൽ ട്രാഫിക് ഡ്യൂട്ടി ചെയ്തുകൊണ്ടിരിക്കുകയാണ് തന്റെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട് എന്ന സന്തോഷ വർത്തമാനം ഇബ്രാഹിമിനെ തേടിയെത്തുന്നു.
05:42
Speaker B
ഓടിപ്പിടിച്ച് ആശുപത്രിയിൽ എത്തിയപ്പോഴേക്കും പ്രസവം നടന്നു കഴിഞ്ഞിരുന്നു.
05:46
Speaker B
ആ ചോരക്കുഞ്ഞിനെ കയ്യിലെടുത്ത് താലോലിച്ചപ്പോൾ അവനെ എന്ത് പേരിട്ട് വിളിക്കണമെന്ന കാര്യത്തിൽ അയാൾക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല.
05:51
Speaker B
തികഞ്ഞ ദീനിയായിരുന്ന ഇബ്രാഹിം ഖുർആനിലും വേദപുസ്തകത്തിലും ഒരുപോലെ ഇടം പിടിച്ചിട്ടുള്ള ഒരു പേരാണ് അന്ന് അവരിടുന്നത്.
05:59
Speaker B
പറവകളുടെയും ജന്തുക്കളുടെയും നാഥനായിരുന്ന ഒരു രാജാവിന്റെ പേര്.
06:03
Speaker B
ഒരു ഭീമനെ കീഴടക്കിയവന്റെ പേര്.
06:05
Speaker B
ഒരു നാളുകളിൽ ബോംബെ നഗരത്തെ ഇന്ത്യയെ ഈ ലോകത്തെ തന്നെയും കിടുകിടാ വിറപ്പിക്കാൻ പോകുന്ന ഒരു പേരായിരുന്നു അത്.
06:12
Speaker B
ദാവൂദ് ഇബ്രാഹിം കാസ്കർ.
06:14
Speaker B
ദാവൂദിന് പിന്നാലെ ഇബ്രാഹിം ഭായ്ക്ക് ആമിനബിയിൽ വീണ്ടും 10 കുഞ്ഞുങ്ങൾ കൂടി ജനിക്കുന്നു.
06:21
Speaker B
ആ 12 കുഞ്ഞുങ്ങളെയും തീറ്റിപ്പോറ്റാൻ പലപ്പോഴും ഇബ്രാഹിമിന് തന്റെ ഹെഡ് കോൺസ്റ്റബിൾ ഉദ്യോഗത്തിൽ നിന്ന് കിട്ടുന്ന പണം തികയാതെയാകും.
06:28
Speaker B
പലപ്പോഴും കുടുംബത്ത് അരപ്പട്ടിണി പോലും ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു.
06:31
Speaker B
തിന്നാനും കുടിക്കാനും ഇല്ലെങ്കിലും മക്കൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കണമെന്ന് ഇബ്രാഹിം ഭായ്ക്ക് നിർബന്ധമായിരുന്നു.
06:37
Speaker B
എല്ലാവരെയും നന്നായി പഠിപ്പിക്കാൻ പണം തികയില്ല എന്നതുകൊണ്ട് അയാൾ ക്ലച്ച് പിടിക്കുമെന്ന് നിരാലേ ബാബ പറഞ്ഞ ദാവൂദിനെ മാത്രം.
06:44
Speaker B
നാഗ്പാടെയിലെ അറിയപ്പെടുന്ന ഇംഗ്ലീഷ് സ്കൂളായ അഹമ്മദ് സെയിലർ ഹൈസ്കൂളിൽ ചേർത്ത് പഠിപ്പിക്കുന്നു.
06:49
Speaker B
മറ്റുള്ള ആൺകുട്ടികളെ മുൻസിപ്പാലിറ്റി സ്കൂളിലും പെൺമക്കളെ അവിടുത്തെ സർക്കാർ ഉറുദു മീഡിയം സ്കൂളുകളിലുമായിട്ട് പഠിക്കാൻ പറഞ്ഞയക്കുന്നു.
06:56
Speaker B
1966ൽ വളരെ അപ്രതീക്ഷിതമായിട്ട് ഒരു സസ്പെൻഷൻ ഇബ്രാഹിം കാസ്കറിനെ തേടിയെത്തുന്നു.
07:00
Speaker B
അതോടെ 14 അംഗങ്ങളുള്ള ആ കുടുംബം ഒടുവിലനെ പട്ടിണിയിലേക്ക് തള്ളിവിടപ്പെടുന്നു.
07:04
Speaker B
ഇങ്ങനെ ഇബ്രാഹിമിന്റെ ജോലി ഒരു സുപ്രഭാതത്തിൽ ഇല്ലാതായതോടെ കുട്ടികളുടെ വിദ്യാഭ്യാസം ഒരു നടക്കാത്ത സ്വപ്നമായിട്ട് മാറുന്നു.
07:10
Speaker B
ദാവൂദ് ഇബ്രാഹിമിന് തന്റെ പത്താമത്തെ വയസ്സിൽ പഠിത്തം ഉപേക്ഷിച്ച് സ്കൂളിൽ നിന്ന് ഡ്രോപ്പ് ഔട്ട് ചെയ്യേണ്ടി വരുന്നു.
07:15
Speaker B
അന്ന് ഇങ്ങനെ ഒരു സംഭവം നടന്നില്ലായിരുന്നുവെങ്കിൽ സ്കൂൾ പഠിത്തം മതിയാക്കി തെരുവിലേക്ക് ഇറങ്ങിയില്ലായിരുന്നുവെങ്കിൽ ചിലപ്പോൾ ദാവൂദ് ഇബ്രാഹിം എന്ന കുട്ടിയുടെ തലവര വേറൊരു തരത്തിൽ ആകാനും സാധ്യത ഉണ്ടായിരുന്നു.
07:22
Speaker B
ദാവൂദ് അടക്കമുള്ള മക്കളുടെ പഠിത്തം നിർത്തേണ്ടി വന്നതിൽ ഇബ്രാഹിമിനും ആമിനബിക്കും കടുത്ത സങ്കടം ഉണ്ടായിരുന്നുവെങ്കിലും ഈ സംഭവവികാസങ്ങളിൽ ഏറെ സന്തോഷിച്ചിരുന്ന ഒരാൾ ആ കുടുംബത്തിൽ ഉണ്ടായിരുന്നു.
07:30
Speaker B
അത് കുഞ്ഞു ദാവൂദായിരുന്നു.
07:31
Speaker B
അഹമ്മദ് ഇംഗ്ലീഷ് സ്കൂളിലെ അച്ചടക്കം അവനെ മടുപ്പിച്ചു തുടങ്ങിയിട്ട് വർഷമേറെയായിട്ടുണ്ടായിരുന്നു.
07:36
Speaker B
ഡോംഗ്രിയിലെ തെരുവുകളിൽ തന്റെ കൂട്ടുകാർക്കൊപ്പം ചുറ്റിക്കറങ്ങിയും ജെജെ ഹോസ്പിറ്റൽ പരിസരത്ത് ക്രിക്കറ്റ് കളിച്ചും അവൻ കാടുകയറി തിമിർത്ത് നടക്കാൻ തുടങ്ങി.
07:42
Speaker B
സസ്പെൻഷനെ തുടർന്ന് ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള വരുമാനം ഒറ്റയടിക്ക് നിലച്ചപ്പോൾ തന്റെ വലിയ കുടുംബം പുലർത്താൻ വേണ്ടി ഇബ്രാഹിം പട്ടുന്ന പണികളൊക്കെ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി.
07:50
Speaker B
ഡോംഗ്രിയിൽ അന്ന് തെല്ലി മൊഹല്ലയിൽ ബാഷു ദാദ എന്ന് പേരുള്ള ഒരു അധോലോക നായകൻ ഉണ്ടായിരുന്നു.
07:56
Speaker B
പുറമെക്ക് ഒരു ബിസിനസ്മാന്റെ പരിവേഷമായിരുന്നു ബാഷുവിന്.
07:59
Speaker B
അദ്ദേഹത്തിന്റെ എക്സ്പോർട്ട് ഇംപോർട്ട് ബിസിനസ്സുകളുടെ പല ഫയലുകളും കസ്റ്റംസിലെയും ബോംബെ പോർട്ട് ട്രസ്റ്റിലെയും ഗുമസ്തർക്ക് കൊണ്ടു കൊടുക്കുക അതിനു വേണ്ട ഫോളോ അപ്പ് ചെയ്യുക ഇതൊക്കെയായിരുന്നു അന്ന് ഇബ്രാഹിം ഏറ്റെടുത്ത് ചെയ്തു കൊടുത്തത്.
08:06
Speaker B
സാമ്പത്തിക ഞെരുക്കങ്ങളുടെ പേരിൽ ഏറെ പ്രലോഭനങ്ങൾ അന്ന് പല ഭാഗത്തുനിന്നും ഉണ്ടായിട്ടും അടിയുറച്ച മതവിശ്വാസിയായിരുന്ന ഇബ്രാഹിം കാസ്കർ അന്ന് കുറ്റകൃത്യങ്ങളുടെ അധോലോകത്തിലേക്ക് കാലെടുത്ത് വെക്കുന്നില്ല.
08:13
Speaker B
പക്ഷേ സ്വയം തെറ്റുകളുടെ വഴിയിലേക്ക് വഴുതി വീണില്ല എങ്കിലും മക്കൾ ഷാബിറും ദാവൂദും ആ വഴി തിരഞ്ഞെടുത്തപ്പോൾ അത് അറിയാനോ അവരെ അതിൽ നിന്ന് തടയാനോ ഇബ്രാഹിമിന് സാധിക്കുന്നില്ല.
08:20
Speaker B
ഡോംഗ്രി കേന്ദ്രീകരിച്ച് അള്ളറ ചില്ലറ തട്ടിപ്പുകളുമായിട്ട് മുന്നോട്ട് പോകുന്നതിനിടയ്ക്കാണ് ദാവൂദിനെ ഡോംഗ്രിയിലെ പഠാന്മാരുമായിട്ട് ഇടയേണ്ടി വരുന്നത്.
08:25
Speaker B
ഒരു ദിവസം നാഗ്പാടെയിലുള്ള കെഡി കമ്പനി എന്നൊരു ബഹുനില കെട്ടിടത്തിനടുത്തുകൂടി മോട്ടോർ ബൈക്കിലൂടെ പോയിക്കൊണ്ടിരിക്കുകയായിരുന്ന ദാവൂദിനെ അയാളുടെ ഗ്യാങ്ങിലെ പയ്യന്മാരിലൊരാൾ ഒരു സിദ്ധിഖി തടഞ്ഞു നിർത്തുന്നു.
08:34
Speaker B
ഈ ഹമീദ് പഠാനെ വീണ്ടും പൊതിരെ തല്ലി ദാവൂദ് ഭായ്.
08:39
Speaker B
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും അയാൾ എന്നെ തല്ലി എന്ന് പരാതി പറയുന്നു.
08:43
Speaker B
പഠാൻ സഹോദരങ്ങളായിട്ടുള്ള ഹമീദും മജീദും ദാവൂദിനും സംഘത്തിനും വലിയ വെല്ലുവിളിയായിരുന്നു.
08:50
Speaker B
അവരുമായിട്ടുള്ള പരസ്യമായിട്ടുള്ള കശപിശ വലിയ കൊല്ലാപ്പൊളിലേക്ക് പോകും എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം ദാവൂദ് ഇതുവരെ അവരോട് നേരിട്ട് മുട്ടാൻ പോയിരുന്നില്ല.
08:56
Speaker B
പക്ഷേ ഇത്തവണ അയാളുടെ ക്ഷമ പൂർണ്ണമായിട്ടും നശിക്കുന്നു.
08:58
Speaker B
സിദ്ധിഖിയോട് ബൈക്കിന്റെ പുറകിലേക്ക് കയറാൻ പറഞ്ഞ് അയാൾ നേരെ ഹമീദ് പഠാന്റെ വീട്ടിലേക്ക് ചെന്നിറങ്ങുന്നു.
09:04
Speaker B
ബാഷു ദാദയുടെ ചിരി നക്കിപ്പട്ടിയാണ് എന്നതുകൊണ്ട് മാത്രമാണ് ഇപ്പോൾ അടിച്ചു പല്ലു കൊഴിക്കാത്തത് എന്ന് ദാവൂദ് പറഞ്ഞപ്പോൾ ഹമീദിന് തിരിച്ച് ഒരക്ഷരം പറയാനോ പ്രവർത്തിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
09:10
Speaker B
തിരിച്ച് എന്തെങ്കിലും പറയാൻ നിന്നാൽ ദാവൂദ് അവിടെ വെച്ച് തന്നെ തീർക്കുമെന്ന് അയാൾക്ക് മനസ്സിലായിരുന്നു.
09:15
Speaker B
പറയാനുള്ള തെറിയൊക്കെ പറഞ്ഞ് ഭീഷണി മുഴക്കി ദാവൂദ് കലിതുള്ളി ഇറങ്ങിപ്പോയത് ഹമീദ് പഠാന് വലിയ ക്ഷമമാണ്.
09:22
Speaker B
തന്നെയൊണ്ട് ഒറ്റയ്ക്ക് ദാവൂദിന്റെ രോമത്തിൽ പോലും തൊടാൻ പറ്റില്ല എന്ന് ഹമീദിന് നല്ല നിശ്ചയമുണ്ടായിരുന്നു.
09:29
Speaker B
അതുകൊണ്ട് ബാഷു ദാദ വഴിക്ക് ഒരു പണി കൊടുക്കാൻ തന്നെ അയാൾ തീരുമാനിക്കുന്നു.
09:33
Speaker B
നേരെ ബാഷുവിന്റെ ബൈത്തക്കൽ ചെല്ലുന്ന ഹമീദ് ബാഷുവിനോട് ദാവൂദിനെ പറ്റി പരാതി ബോധിപ്പിക്കുന്നു.
09:40
Speaker B
ദാദാ ദാവൂദിനെ ആക്കോ മാബേൻകി ഗാലി ദിയോ.
09:43
Speaker B
ദാവൂദ് ഭായിയെ നല്ല കണ്ണുപൊട്ടുന്ന തെറി വിളിച്ചിരിക്കുന്നു.
09:45
Speaker B
ഇത് കേട്ടതും ബാഷു ദാദ കോപിഷ്ഠനാകുന്നു.
09:48
Speaker B
ഉടനടി അയാൾ ഇബ്രാഹിം കാസ്കറിനെ വരാൻ പറയുന്നു.
09:51
Speaker B
മൂത്തവൻ സാബിറിനും കാസ്കർ അവിടേക്ക് ചെല്ലുന്നു.
09:54
Speaker B
നിങ്ങളുടെ മകൻ ദാവൂദ് എന്നെ തെറി വിളിച്ചു എന്നാണ് കേൾക്കുന്നത്.
09:57
Speaker B
മകനെ നിലക്ക് നിർത്തണം ഇബ്രാഹിം.
09:59
Speaker B
പോലീസിലെ ജോലി പോയി കുടുംബം പട്ടിണിയായപ്പോൾ നിങ്ങളെ പോറ്റിയത് ഞാനാണ് അത് മറക്കരുത് എന്നാണ് ബാഷു അയാളോട് പറയുന്നത്.
10:05
Speaker B
ഇങ്ങനെ ഒരു പരാതി കേട്ട പാടെ ഇബ്രാഹിം മകനു വേണ്ടി ബാഷു ദാദയോട് ക്ഷമാപണം നടത്തുന്നു.
10:12
Speaker B
ഇനി ഉണ്ടാകാതെ നോക്കിക്കൊള്ളാമെന്ന് ഉറപ്പ് കൊടുക്കുന്നു.
10:14
Speaker B
വീട്ടിലേക്ക് ചെന്ന ഇബ്രാഹിം പക്ഷേ പതിവുപോലെ ദാവൂദിനെ തല്ലാൻ നിൽക്കുന്നില്ല.
10:20
Speaker B
പകരം അയാൾ ചെയ്യുന്നത് വല്ലാത്തൊരു വിഷാദത്തിലേക്ക് വഴുതി വീഴുകയാണ്.
10:26
Speaker B
വീട്ടിലെ ശോകമൂകമായ കാലാവസ്ഥ കണ്ട ദാവൂദ് സാബിറിനോട് വിവരം തിരക്കുന്നു.
10:34
Speaker B
അവൻ ബാഷു ദാദയുടെ മാളികയിൽ വെച്ച് അച്ഛനുണ്ടായ അപമാനത്തെ പറ്റി വളരെ വിശദമായി തന്നെ ദാവൂദിനോട് വിവരിക്കുന്നു.
10:40
Speaker B
അത് ദാവൂദിന്റെ മനസ്സിനെ വല്ലാതെ മുറിപ്പെടുത്തുന്നു.
10:42
Speaker B
തന്റെ അച്ഛനെ വേദനിപ്പിച്ച അപമാനിച്ച ബാഷുവിന്റെ സാമ്രാജ്യം താൻ പൊളിച്ചടുക്കുക തന്നെ ചെയ്യുമെന്ന് ദാവൂദ് ആ രാത്രിയിൽ അവിടെ വെച്ച് ശപഥം ചെയ്യുന്നു.
10:50
Speaker B
അതിനുശേഷം ബാഷു ദാദയെ ആക്രമിക്കാൻ ഒരു അവസരത്തിനു വേണ്ടി ദാവൂദ് തക്കം പാത്തു കൊണ്ടിരുന്നു.
10:55
Speaker B
അങ്ങനെ ഒടുവിൽ ആ ദിവസം വന്നെത്തുന്നു.
10:57
Speaker B
ഒരു വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് 2 മണിയോടെ ബാഷു ദാദ മസ്താൻ തലവ് മസ്ജിദിൽ ജുമാ നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ജെജെ സ്ക്വയറിനടുത്തുള്ള പീർഖാൻ സ്ട്രീറ്റിൽ കാത്തിരുന്ന ദാവൂദ് ഗ്യാങ്ങിന് മുന്നിലേക്ക് ഒന്നും അറിയാതെ അവര് ബാഷു ദാദയും പഹൽവാന്മാരും നടന്നു വരുന്നു.
11:06
Speaker B
കൺവെട്ടത്ത് എത്തിയതും ദാവൂദും സംഘവും നേരത്തെ കരുതിയിരുന്ന സോഡാ കുപ്പികളും ബൾബുകളും അവരുടെ നേർക്ക് തുരുതുരാ വലിച്ചെറിയുന്നു.
11:12
Speaker B
മുംബൈ അധോലോകത്തിന്റെ ചരിത്രത്തിലെ ഒരു ഗ്യാങ് വാറിൽ സോഡാ കുപ്പിയും ബൾബും ഒക്കെ ആയുധങ്ങളാകുന്നത് അന്ന് ആദ്യമായിട്ടായിരുന്നു.
11:19
Speaker B
ആ ആക്രമണം ബാഷു ദാദയെ വല്ലാതെ ഭയപ്പെടുത്തി കാരണം അന്നേവരെ ബാഷു ദാദയെ ആക്രമിക്കാൻ ഒരുത്തനും ധൈര്യം ഉണ്ടായിരുന്നില്ല.
11:24
Speaker B
ആ ആക്രമണത്തിൽ ബാഷുവിന് സാരമായിട്ടുള്ള പരിക്കേൽക്കുന്നു.
11:29
Speaker B
ബാഷുവിനെ ആക്രമിച്ച് ശേഷം ദാവൂദ് പിന്നാലെ ബൈക്കുകളിൽ പിന്തുടർന്ന് ചെന്ന് അയാളുടെ വീടും അഖാഡയും എല്ലാം ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ചു തകർത്ത് കളയുന്നു.
11:36
Speaker B
ദാവൂദിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഒരു കടന്നാക്രമണം ഏൽപ്പിച്ച അപമാനഭാരം താങ്ങാനാവാതെ ബാഷു ദാദ പൊതുജന മധ്യത്തിൽ നിന്ന് പിൻവാങ്ങുന്നു.
11:45
Speaker B
ഈ ഒരു സംഭവം നടന്ന അധികം വൈകാതെ യാദൃശ്ചികമെന്നോണം ബാഷു ദാദ അറസ്റ്റിൽ ആവുകൂടെ ചെയ്തതോടെ അന്നുവരെ ബാഷു ദാദ നയിച്ചുകൊണ്ടിരുന്ന ഡോംഗ്രി ഗ്യാങ് ദാവൂദിന്റെ കീഴിലേക്ക് വളരെ സ്വാഭാവികമായിട്ട് തന്നെ എത്തിച്ചേരുന്നു.
11:52
Speaker B
ഈ രണ്ട് പ്രതികാര നടപടികൾക്കും ശേഷം ഖാലിദ് പഹൽവാൻ ദാവൂദിന്റെ അഭ്യർത്ഥന മാനിച്ച് പിന്നീട് അങ്ങോട്ട് ഡീ കമ്പനിയുടെ ആസ്ഥാനമാകാനിരുന്ന മുസാഫിർ ഖാനയിലേക്ക് ദാവൂദിന്റെ വലംകൈയായി താമസം മാറ്റുന്നു.
11:56
Speaker B
1981ൽ ഹാജി മസ്താന്റെ കൊലയാളികൾ ഒരു പെട്രോൾ ബങ്കിൽ വെച്ച് ദാവൂദിനെയും സഹോദരൻ ഷബീറിനെയും കൊല്ലാൻ ശ്രമിക്കുന്നു.
12:04
Speaker B
അന്ന് ദാവൂദ് രക്ഷപ്പെട്ടു എങ്കിലും ഷാബിർ അക്രമികളുടെ തോക്കിനിരയാകുന്നു.
12:08
Speaker B
ഈ വധശ്രമത്തിന് പിന്നിൽ പ്രവർത്തിച്ച മൂന്ന് കൊലയാളികളും പിന്നീടുള്ള മാസങ്ങളിൽ കൊല്ലപ്പെടുന്നു.
12:13
Speaker B
83ൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് കോഫെ പോസ ചുമത്തി ദാവൂദ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തപ്പോൾ അന്ന് ഗുജറാത്ത് ഹൈക്കോടതിയിൽ ദാവൂദിനു വേണ്ടി അടിയന്തര ഹർജി സമർപ്പിച്ച് വാദിച്ച് ദാവൂദിനെ ജാമ്യത്തിൽ ഇറക്കിയത് അന്നത്തെ അറിയപ്പെടുന്ന സുപ്രീംകോർട്ട് അഡ്വക്കേറ്റ് ആയിരുന്ന റാം ജേട്ട് മലാനിയായിരുന്നു.
12:24
Speaker B
അന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ദാവൂദ് പിന്നീട് വ്യവസ്ഥകൾ ലംഘിച്ച് നേരെ ദുബായിലേക്ക് കടക്കുകയാണ് ഉണ്ടായത്.
12:30
Speaker B
അവിടെ നിന്നുകൊണ്ട് അയാൾ സ്വർണ്ണം കള്ളക്കടത്തും ഹവാലയും നടത്തി ധാരാളം പണം സമ്പാദിക്കുന്നു.
12:36
Speaker B
മുംബൈയിലെ അധോലോക പ്രവർത്തനങ്ങളുടെ ചുക്കാൻ ചോട്ടാ രാജൻ എന്ന ദാവൂദിന്റെ വലംകൈ പിന്നീട് നോക്കി നടത്തുന്നു.
12:42
Speaker B
ബോളിവുഡ് മുതൽ ഷെയർ മാർക്കറ്റ് വരെ കുതിരപ്പന്തയം മുതൽ റിയൽ എസ്റ്റേറ്റ് വരെ മുംബൈയിൽ നടക്കുന്ന സകല ബിസിനസ്സുകളും ദാവൂദ് തന്റെ സ്വാധീനം ചെലുത്തുന്ന ഒരു കാലമാണ് ഈ 80കൾ.
12:50
Speaker B
1988ൽ ഹാജി മസ്താൻ അധോലോക പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പിൻമടങ്ങിയതോടെ ദാവൂദ് ഇബ്രാഹിം ബോംബെ അധോലോകത്ത് എതിരില്ലാത്ത ഡോൺ ആയി മാറുന്നു.
12:58
Speaker B
1991ൽ ഇന്ത്യയിൽ ഉദാരീകരണം എന്ന വർഷമാണ്.
13:04
Speaker B
അന്നുവരെ ദാവൂദിന്റെ ബിനാമികൾ നിയന്ത്രിച്ചിരുന്ന ഇന്ത്യയിലെ ഇലക്ട്രോണിക്സ് ബ്ലാക്ക് മാർക്കറ്റ് അതോടെ ഒറ്റയടിക്ക് ബിസിനസ്സിന് തുറന്നു കൊടുക്കപ്പെടുന്നു.
13:12
Speaker B
ജാപ്പനീസ് ടിവികൾ റാഡോ വാച്ചുകൾ ഒന്നും തന്നെ സ്മഗിൾ ചെയ്യേണ്ട ഇറക്കുമതി ചെയ്യാം എന്നാകുന്നു.
13:17
Speaker B
അതോടെ ദാവൂദ് ഗ്യാങ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഹെറോയിൻ അടക്കമുള്ള നാർക്കോട്ടിക്സ് ഇന്ത്യയിലും യൂറോപ്പിലും എത്തിച്ച് വിൽക്കുക എക്സ്ട്രോഷൻ അഥവാ ഭീഷണിപ്പെടുത്തി പണം വാങ്ങുക തുടങ്ങി മറ്റ് പല പരിപാടികളിലേക്കും തിരിയുന്നു.
13:27
Speaker B
അതോടെ ദാവൂദ് ഗ്യാങ്ങിനെ ഇല്ലാതാക്കാൻ ബോംബെ പോലീസ് എൻകൗണ്ടർ സ്ക്വാഡുകളെ നിയോഗിക്കുന്നു.
13:32
Speaker B
ഡസൻ കണക്കിന് ദാവൂദ് സംഘാംഗങ്ങൾ അന്ന് എൻകൗണ്ടർ കോപ്പുകളുടെ തോക്കിനിരയാകുന്നു.
13:37
Speaker B
91ൽ ഡി കമ്പനി പട്ടാപ്പകൽ വെളിച്ചത്തിൽ ബോംബെ പോലീസുമായിട്ട് ഒരു ഏറ്റുമുട്ടൽ നടത്തുന്നു.
13:42
Speaker B
അന്ന് അതിന്റെ ദൃശ്യങ്ങൾ മുഴുവൻ ടിവിയിലൂടെ സംപ്രേഷണം ചെയ്യപ്പെടുന്നതും നമ്മൾ കാണുന്നുണ്ട്.
13:46
Speaker B
1992 ഡിസംബർ 6 ആം തീയതി ഹിന്ദുത്വ സംഘടനകളാൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്നു.
13:53
Speaker B
92 93 കാലത്ത് നിരവധി വർഗീയ ലഹളകൾ ബോംബെയിൽ നടക്കുന്നു.
13:58
Speaker B
അതിന്റെ അടുത്ത വർഷം അതായത് 1993ൽ മാർച്ച് 12 ആം തീയതി ഒരു വെള്ളിയാഴ്ച ദിവസം ബോംബെയിലെ എയർ ഇന്ത്യ ബിൽഡിങ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫ്യൂസേന ആസ്ഥാനം പോലുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള ഇടങ്ങളിൽ ഒരേ സമയം 13 ബോംബുകൾ പൊട്ടിത്തെറിച്ച് 257 പേർ കൊല്ലപ്പെടുന്നു.
14:10
Speaker B
അന്ന് ഐഎസ്ഐ ലഷ്കറെ തൊയ്ബ അൽഖ്വയ്ദ എന്നിവരുടെ സഹായത്തോടെ ഈ ബോംബ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതും അതിനുവേണ്ട ആർഡിഎക്സ് മുംബൈ പോർട്ട് വഴി ലാൻഡ് ചെയ്യിച്ചതും എല്ലാം ദാവൂദിന്റെ ആളുകളായിരുന്നു.
14:20
Speaker B
ഈ ഒരൊറ്റ പ്രവൃത്തിയോടെ ദാവൂദിന്റെ സ്റ്റാറ്റസ് ഒരു ഡോൺ എന്നതിൽ നിന്ന് എനിമി ഓഫ് ദി സ്റ്റേറ്റ് അഥവാ രാജ്യദ്രോഹി എന്നതായിട്ട് മാറുന്നു.
14:28
Speaker B
പിന്നീട് ഒരിക്കൽ പോലും ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ വരാൻ ദാവൂദ് ഇബ്രാഹിമിന് സാധിക്കുന്നില്ല.
14:34
Speaker B
പിന്നീട് യുഎഇയുമായിട്ട് ഇന്ത്യ കുറ്റവാളികളെ കൈമാറാനുള്ള കരാറിൽ ഒപ്പിടുന്നതോടെ അയാൾ പാകിസ്ഥാനിലെ കറാച്ചിയിലേക്ക് തന്റെ താവളം മാറ്റുന്നു.
14:42
Speaker B
അവിടുത്തെ ഏതോ രഹസ്യ കേന്ദ്രത്തിലേക്ക് തന്റെ വീടായിട്ടുള്ള വൈറ്റ് ഹൗസിനെ പറിച്ചു നടുന്നു.
14:50
Speaker B
93ലെ ബോംബ് സ്ഫോടനങ്ങൾക്ക് ശേഷം ദാവൂദിന്റെ ഡീ കമ്പനിയിലെ ചോട്ടാ രാജൻ അടക്കമുള്ള പലരും വേർപിരിഞ്ഞ് വേറെ ഗ്യാങ് ഉണ്ടാക്കി മാറുന്നു.
15:00
Speaker B
2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിലും വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്ത ഡീ കമ്പനിയാണ് എന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഇന്ത്യൻ റഷ്യൻ ഇന്റലിജൻസ് വിഭാഗങ്ങൾ പിന്നീട് ഉന്നയിക്കുകയുണ്ടായി.
15:08
Speaker B
ഫോബ്സ് മാസിക പറഞ്ഞത് ദാവൂദ് ഇബ്രാഹിം ലോകത്തിലെ ഏറ്റവും സമ്പന്നനും അപകടകാരിയുമായിട്ടുള്ള ഭീകരവാദിയാണ് എന്നാണ്.
15:12
Speaker B
അവരുടെ 2015ലെ കണക്കുകൾ പ്രകാരം ദാവൂദിന്റെ ആസ്തി 6.7 ബില്യൺ ഡോളറാണ്.
15:18
Speaker B
ഇന്നും യൂറോപ്പ് ഏഷ്യ ആഫ്രിക്ക എന്നിങ്ങനെ മൂന്ന് ഭൂഖണ്ഡങ്ങളിൽ 15 ഓളം രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന ബിസിനസ് താല്പര്യങ്ങളുള്ള ഒരു അധോലോക സ്ഥാപനമാണ് ഡീ കമ്പനി.
15:30
Speaker B
മുംബൈ സ്പെയിൻ മൊറോക്കോ പാകിസ്ഥാൻ ഓസ്ട്രേലിയ എന്നിങ്ങനെ പലയിടങ്ങളിലും ദാവൂദിന്റെ ബിനാമികൾക്ക് റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളുണ്ട്.
15:39
Speaker B
യുകെ മുതൽ ഇന്ത്യ വരെ യുഎൻ മുതൽ ഇന്റർപോൾ വരെ ഇന്നും സകലരും തേടുന്ന ഒരു കൊടും ക്രിമിനലാണ് ദാവൂദ് ഇബ്രാഹിം കാസ്കർ.
15:48
Speaker B
ഒസാമ ബിൻ ലാദനെ പാകിസ്ഥാന്റെ മൂക്കിൽ ചൂണ്ടിലൂടെ ചെന്ന് വധിക്കാൻ അമേരിക്കക്ക് ആകുമെങ്കിൽ കറാച്ചിയിൽ നിന്ന് ദാവൂദ് കഴിയുന്ന വീടിന്റെ ജിപിഎസ് കോർഡിനേറ്റുകൾ വരെ കൈവശമുള്ള ഇന്ത്യക്ക് പാകിസ്ഥാന്റെ മേൽ സമ്മർദ്ദം ചെലുത്തിയോ അല്ലാതെയോ ദാവൂദിനെ ഡെഡ് ഓർ അലൈവ് ഇന്ത്യയിൽ എത്തിക്കുക എന്നത് സാധ്യമായ ഒരു സംഗതി തന്നെയാണ്.
15:58
Speaker B
അതിനു വേണ്ടത് കാര്യമായ ഒരു പൊളിറ്റിക്കൽ വിൽ മാത്രമാണ്.
16:01
Speaker B
അത് ഇനിയും ഉണ്ടാകാത്തതിന് ഒരു പ്രധാന കാരണം ചിലപ്പോൾ ഇന്ത്യൻ നീതിപീഠത്തിന് മുന്നിൽ വന്നു നിന്നുകൊണ്ട് ദാവൂദ് ഇബ്രാഹിം സകല സത്യങ്ങളും വിളിച്ചു പറഞ്ഞാൽ തകർന്നേക്കാവുന്ന വിഗ്രഹങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലും ലോ ആൻഡ് ഓർഡറിലും നിരവധി ഉണ്ടാകാം എന്നത് കൂടിയാണ്.
16:10
Speaker B
അതുകൊണ്ടുതന്നെ ദാവൂദ് ഇബ്രാഹിം കാസ്കർ എന്ന ഡോണിന്റെ ജീവിതം ഇന്നും മനപ്പൂർവ്വം പ്രചരിപ്പിക്കപ്പെടുന്ന നുണകളുടെയും ശ്രദ്ധ തിരിക്കാൻ വേണ്ടി നടത്തുന്ന പൊറാട്ട് നാടകങ്ങളുടെയും അർദ്ധസത്യങ്ങളുടെയും ആൾ ജാമ്യങ്ങളുടെയും നിഴൽ യുദ്ധങ്ങളുടെയും ബലത്തിൽ അവിരാമം തുടരുക തന്നെയാണ്.
16:21
Speaker B
മറ്റൊരു വല്ലാത്ത കഥയുമായി ഇനിയും വരാം.

Get More with the Söz AI App

Transcribe recordings, audio files, and YouTube videos — with AI summaries, speaker detection, and unlimited transcriptions.

Or transcribe another YouTube video here →