വീരപ്പൻ, ഷാർപ്പ് ഷൂട്ടറിൽ നിന്ന് കാട്ടുകള്ളനിലേക്കുള്ള പ്രയാണം | Veerappan | Vallathoru Katha

Full Transcript — Download SRT & Markdown

00:00
Speaker A
If you win, you need not have to explain. If you lose, you should not be there to explain! Adolf Hitler
00:12
Speaker B
2004 ഒക്ടോബർ 18. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലൂടെ കടന്നുപോകുന്ന ബാംഗ്ലൂർ ധർമ്മപുരി ദേശീയ പാതയിലൂടെ രാത്രി 10:30 ഓടെ ഒരു ആംബുലൻസ് ഇങ്ങനെ കുതിച്ചു പാഞ്ഞു വരികയാണ്.
00:24
Speaker B
ആ ആംബുലൻസിന്റെ നെറ്റിയിൽ എസ്കെഎസ് ഹോസ്പിറ്റൽ സേലം എന്ന് എഴുതിയിട്ടുണ്ടായിരുന്നു.
00:28
Speaker B
നീല ബീക്കണും കത്തിച്ചുകൊണ്ട് പാഞ്ഞു വന്ന വാഹനം പാലക്കോട്ടിനടുത്തുള്ള പാപ്പാരപ്പെട്ടി എന്നൊരു ഗ്രാമത്തിലെ പാടി സെവൻത് ഡേ മെട്രിക്കുലേഷൻ സ്കൂളിന്റെ അടുത്തെത്തി.
00:37
Speaker B
വളവ് തിരിഞ്ഞു വന്നപ്പോഴാണ് തൊട്ടുമുന്നിൽ റോഡിന്റെ നടുക്ക് കരിമ്പ് കയറ്റിയ ഒരു ലോറി വിലങ്ങനെ നിർത്തിയിട്ടിരിക്കുന്നത് ആംബുലൻസിന്റെ ഡ്രൈവർ കാണുന്നത്. അയാൾ ബ്രേക്കിൽ ആഞ്ഞു ചവിട്ടുന്നു.
00:53
Speaker B
ആംബുലൻസിന്റെ ടയറുകൾ നിലത്ത് ഉരഞ്ഞ് കരിഞ്ഞു മണൊക്കെ വന്ന് ഒരുവിധമാണ് അയാൾ ആ ലോറിയിൽ ഇടിക്കാതെ ആ ആംബുലൻസ് സഡൻ ബ്രേക്ക് ഇട്ട് നിർത്തുന്നത്.
00:59
Speaker B
ആ ആംബുലൻസിന്റെ മുൻസീറ്റിൽ സിവിൽ ഡ്രസ്സിൽ ഉണ്ടായിരുന്നത് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലെ രണ്ട് അംഗങ്ങളായിരുന്നു.
01:02
Speaker B
ഒന്ന് ഇൻസ്പെക്ടർ വെള്ളദുരെ.
01:04
Speaker B
രണ്ട് ആംബുലൻസ് ഓടിച്ചിരുന്ന ഡ്രൈവർ ശരവണൻ.
01:06
Speaker B
അതേ ആംബുലൻസിന്റെ പിൻഭാഗത്ത് വെള്ള കുപ്പായം ഇട്ടുകൊണ്ട് കൂനിക്കൂടിയിരുന്ന മറ്റൊരു വ്യക്തി.
01:10
Speaker B
അയാളുടെ തലയ്ക്ക് അന്ന് ഇന്ത്യൻ ഗവൺമെന്റ് ഇട്ടിരുന്ന വില അഞ്ചര കോടി രൂപയായിരുന്നു.
01:13
Speaker B
ദാവൂദ് ഇബ്രാഹിം കഴിഞ്ഞാൽ തലയ്ക്ക് ഏറ്റവും കൂടിയ തുക ഇനാമുള്ള പിടികിട്ടാപ്പുള്ളിയായിരുന്നു കൂസ് മുനുസ്വാമി വീരപ്പൻ എന്ന ആ കൃഷകാത്രൻ.
01:22
Speaker B
ആരും അത്ര എളുപ്പത്തിൽ തിരിച്ചറിയാതിരിക്കാൻ വേണ്ടിയാവും തന്റെ ട്രേഡ്മാർക്ക് കപ്പടാ മീശ അയാൾ ട്രിം ചെയ്ത് കുറ്റിയാക്കിയിട്ടുണ്ടായിരുന്നത്.
01:28
Speaker B
അതോടെ അയാളെ കാണാൻ തമിഴ്നാട്ടിലെ ഒരു സാധാരണ ഗ്രാമീണന്റെ രൂപമായിട്ടുണ്ടായിരുന്നുവെങ്കിലും ആ ആൾമാറട്ടത്തിന് അയാളെ കാത്തിരുന്ന വിധിയെ മാറ്റിമറിക്കാനുള്ള ശേഷി ഉണ്ടായിരുന്നില്ല.
01:35
Speaker B
ആ ആംബുലൻസ് ബ്രേക്ക് ഇട്ട് ചവിട്ടി നിർത്തിയത് കഴിഞ്ഞ കുറച്ചു മാസങ്ങളായി നടന്നുകൊണ്ടിരുന്ന വീരപ്പനെ പിടികൂടാൻ വേണ്ടിയുള്ള ഓപ്പറേഷൻ കൊക്കൂൺ എന്ന് പറയുന്ന എസ്ഡിഎഫ് ദൗത്യം അതിന്റെ അവസാനത്തെ മണിക്കൂറിലേക്ക് കടന്നതിന്റെ മുന്നോടിയായിട്ടായിരുന്നു.
01:42
Speaker B
ഹൈവേയിൽ നേരത്തെ മാർക്ക് ചെയ്തു കൊടുത്ത പാർക്കിംഗ് സ്പോട്ടിൽ നിന്ന് ഒരു യാർഡ് പോലും മാറാതെയാണ് ഡ്രൈവർ ശരവണൻ ആ ആംബുലൻസ് കൊണ്ട് നിർത്തിയത്.
01:50
Speaker B
അവിടെ രാത്രിയുടെ അന്ത്യയാമങ്ങളിൽ ഏത് നിമിഷവും വന്നു നിൽക്കാൻ പോകുന്ന ആ ആംബുലൻസിനെയും കാത്ത് എകെ 47 യന്ത്രത്തോക്കുകളും പോയിന്റ് നയൻ എംഎം സബ് മെഷീൻ ഗണ്ണുകളും ഷോട്ട് ഗണ്ണുകളും ഒക്കെ ചൂണ്ടി റോഡരികിൽ തന്നെയുള്ള സ്കൂളിന്റെ മുകളിലും അട്ടിയിട്ട സാൻഡ് ബാഗിന് പിന്നിലും ഒക്കെയായി ഉറക്കമൊഴിച്ച് കാത്തിരുന്നത് കെ വിജയകുമാർ ഐപിഎസിന്റെ നേതൃത്വത്തിലുള്ള 30 എസ്ഡിഎഫ് കമാൻഡോകളായിരുന്നു.
01:59
Speaker B
തുടർന്നുള്ള 20 മിനിറ്റ് നേരത്തെക്കുറിച്ച് ഇതേ എസ്ഡിഎഫ് തലവൻ കെ വിജയകുമാർ ഐപിഎസ് ചേസിംഗ് ദി ബ്രിഗൻഡ് എന്ന തന്റെ പുസ്തകത്തിൽ എഴുതിയിട്ടുള്ളത് ഇങ്ങനെയാണ്.
02:06
Speaker B
വണ്ടി നിന്ന് അതിലുണ്ടായിരുന്ന രണ്ട് എസ്ഡിഎഫ്കാർ പുറത്തിറങ്ങി ഓടിയതിന് പിന്നാലെ മെഗാഫോണിൽ അവിടെ ഒരു മുന്നറിയിപ്പ് മുഴങ്ങുന്നു.
02:13
Speaker B
പോലീസ് നിങ്ങളെ നാലുപാടും വളഞ്ഞിരിക്കുകയാണ്.
02:16
Speaker B
കീഴടങ്ങുന്നതാണ് നിങ്ങൾക്ക് നല്ലത്.
02:18
Speaker B
പിന്നെ രണ്ട് സെക്കൻഡ് നേരത്തെ നിശബ്ദതയായിരുന്നു.
02:20
Speaker B
അതിനുശേഷം ആദ്യ വെടി പൊട്ടുന്നത് ആംബുലൻസിന്റെ ഭാഗത്തു നിന്നാണ്.
02:23
Speaker B
റൗണ്ടിന്റെ ശബ്ദം കേട്ടിട്ട് അതൊരു എകെ 47 ആണ് എന്നാണ് തോന്നുന്നത്.
02:26
Speaker B
എന്തായാലും ഒരു അവസാന മുന്നറിയിപ്പ് കൂടി കൊടുത്ത ശേഷം എസ്ഡിഎഫ് കമാൻഡുകളുടെ ഭാഗത്തു നിന്ന് തുരുതുരാ വെടിയൊപ്പുണ്ടാകുന്നു.
02:30
Speaker B
ആംബുലൻസിൽ നിന്ന് തിരിച്ചും വെടി പൊട്ടുന്നുണ്ട്.
02:32
Speaker B
അന്ന് അവിടെ ആകെ ഫയർ ചെയ്യപ്പെട്ടത് 355 റൗണ്ട് വെടിയുണ്ടകളായിരുന്നു.
02:36
Speaker B
20 മിനിറ്റ് നേരത്തെ വെടിവെപ്പിന് ശേഷം ഒച്ചയടങ്ങി എസ്ഡിഎഫ് സംഘം ആംബുലൻസിന്റെ വാതിൽ ചെന്ന് തുറന്നു നോക്കിയപ്പോൾ ഉള്ളിൽ മരിച്ചു കിടക്കുന്ന വീരപ്പനടക്കമുള്ള നാലുപേരെ അവർ കാണുന്നു.
02:43
Speaker B
10 400 റൗണ്ട് വെടിവെട്ടിച്ചു കമാൻഡോകൾ എങ്കിലും എന്തുകൊണ്ടോ രണ്ടേ രണ്ട് ഉണ്ട മാത്രമാണ് വീരപ്പന്റെ ദേഹത്ത് തറച്ചത്.
02:48
Speaker B
തലയ്ക്ക് കൊണ്ട ഒരു വെടിയുണ്ട നിമിഷങ്ങൾക്കുള്ളിൽ തന്നെ അയാളുടെ ജീവൻ എടുക്കുന്നു.
02:52
Speaker B
അത്രയും വെടിയുണ്ടകൾ അവിടെ തലങ്ങും വിലങ്ങും ചീറി പാഞ്ഞിട്ടും ഒരെണ്ണം പോലും ആ ആംബുലൻസിന്റെ നീല ബീക്കണിൽ സ്പർശിക്കുകയുണ്ടായില്ല.
02:58
Speaker B
എല്ലാത്തിനും സാക്ഷിയായി അത് അപ്പോഴും കറങ്ങി കറങ്ങി കത്തിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
03:02
Speaker B
ആ രാത്രിയിൽ അവിടെ വെച്ച് അവസാനിച്ചത് വീരപ്പൻ എന്ന ഒരു ഇതിഹാസ ജന്മമായിരുന്നു.
03:06
Speaker B
വീരപ്പനും സ്റ്റേറ്റും തമ്മിലുള്ള 20 വർഷം നീണ്ട പോരാട്ടം.
03:08
Speaker B
വെറും 20 മിനിറ്റ് നേരം നീണ്ട എൻകൗണ്ടറിലൂടെ ധർമ്മപുരിയിലെ പാപ്പാരപ്പെട്ടിയിൽ വെച്ച് അവസാനിക്കുന്നു.
03:15
Speaker B
ഇത് ആ 20 വർഷങ്ങളുടെ കഥയാണ്.
03:18
Speaker B
രണ്ട് പതിറ്റാണ്ട് കാലം തമിഴ്നാട് കർണാടക പോലീസ് സേനകളെ കിടുക്കിടാ വിറപ്പിച്ചിരുന്ന അവരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരുന്ന കുപ്രസിദ്ധ ആനക്കൊമ്പ് ചന്ദനം വേട്ടക്കാരൻ.
03:29
Speaker B
184 പോലീസുകാരുടെയും 2000ത്തിലധികം ആനകളുടെയും ജീവൻ അപഹരിച്ച പി ശ്രീനിവാസ് എന്ന ഫോറസ്റ്റ് കൺസർവേറ്ററെ വെടിവെച്ച് കൊന്ന് തല അറുത്തെടുത്ത് അതുകൊണ്ട് ഫുട്ബോൾ കളിച്ച.
03:35
Speaker B
രാജ്കുമാർ എന്ന കന്നട സൂപ്പർ താരത്തെ തട്ടിക്കൊണ്ടുപോയി വിലപേശി കോടികൾ മോചനദ്രവ്യമായി കൈപ്പറ്റിയ കൊടും ക്രിമിനൽ കൂസ് മുനുസ്വാമി വീരപ്പൻ എന്ന കാട്ടുകള്ളന്റെ കഥ.
03:43
Speaker B
അത് വല്ലാത്തൊരു കഥയാണ്.
03:48
Speaker B
കർണാടകയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്നുകൊണ്ട് കാവേരി ആറിന്റെ കരയിൽ മഹദേശ്വര മലയുടെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ഗോപിനത്തം എന്ന് പറയുന്ന ചെറു ഗ്രാമത്തിൽ.
03:56
Speaker B
1952 ജനുവരി 18ന് മുനുസ്വാമി കൗണ്ടർ പുലിത്തായ അമ്മാൾ ദമ്പതികളുടെ നാല് മക്കളിൽ രണ്ടാമനായിട്ടാണ് കൂസ് മുനുസ്വാമി വീരപ്പൻ ജനിക്കുന്നത്.
04:04
Speaker B
കാടിനോട് തൊട്ടുകടന്നിരുന്ന ഒരു ഗ്രാമമായിരുന്നു ഗോപിനത്തം.
04:08
Speaker B
അതുകൊണ്ട് തന്നെ കാടിനെ വീരപ്പന് നല്ല പരിചയമായിരുന്നു.
04:13
Speaker B
ഘോര വനാന്തരങ്ങളെ സ്വന്തം വീട് പോലെ കണ്ടിരുന്ന വീരപ്പന് നന്നേ ചെറുപ്പം തൊട്ട് തന്നെ എത്ര ദിവസം വേണമെങ്കിലും കാട്ടിനുള്ളിൽ കഴിയാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.
04:20
Speaker B
ഈ കാടും കാട്ടിലെ വിഭവങ്ങളും ഒക്കെ തങ്ങൾക്ക് ഇഷ്ടപ്രകാരം എടുത്തു പെരുമാറാനുള്ളതാണ് എന്ന് പണ്ടുകാലം മുതൽക്കെ ഗോപിനത്തംകാർ കരുതിയിരുന്നു.
04:26
Speaker B
വികസനം തൊട്ടുതീണ്ടിയിട്ടില്ലാത്ത തൊഴിൽ സാധ്യതകൾ കാര്യമായിട്ടൊന്നും ഇല്ലാതിരുന്ന ഈ ഗ്രാമത്തിനുള്ളവർ അതിജീവനത്തിന് വേണ്ടി പണ്ട് തൊട്ടേ കയ്യിൽ നാടൻ തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ കരുതുമായിരുന്നു.
04:35
Speaker B
കൃഷി നശിപ്പിക്കാൻ വന്നിരുന്ന കാട്ടുപന്നികളെ വിരട്ടി ഓടിക്കുക എന്നതായിരുന്നു ആ തോക്കുകളുടെ പ്രാഥമികമായിട്ടുള്ള ഉദ്ദേശം.
04:40
Speaker B
പിന്നെ അതുകൊണ്ട് നടത്താൻ പറ്റുന്ന അൽ ഉറുചിലര വേട്ടകളും മറ്റുമായി അവര് അഷ്ടിക്കുള്ള വക കണ്ടെത്തുമായിരുന്നു.
04:46
Speaker B
ഇങ്ങനെ ഈ ഗ്രാമത്തിൽ ലൈസൻസ് ഇല്ലാത്ത തോക്കുകൾ ഉണ്ട് എന്ന് അറിവുള്ള ഫോറസ്റ്റ് റേഞ്ചർമാരും പോലീസും ഒക്കെ ഇടയ്ക്കിടയ്ക്ക് ഈ ഗ്രാമത്തിലേക്ക് റെയ്ഡിന് വരുമായിരുന്നു.
04:54
Speaker B
പേരിന് ഒന്നോ രണ്ടോ തോക്കൊക്കെ അവർ പിടിച്ചെടുക്കും.
04:56
Speaker B
പക്ഷേ ഒരുവിധം തോക്കൊക്കെ പോലീസിന്റെ നിഴലിൽ കാണുമ്പോൾ തന്നെ ഈ ഗ്രാമവാസികൾ എടുത്ത് ഒളിപ്പിക്കുമായിരുന്നു.
05:03
Speaker B
ഗോപിനത്തത്തിലെ ജീവിതം വീണ്ടും സ്വാഭാവിക നിലയിലേക്ക് പോവുകയും ചെയ്യും.
05:06
Speaker B
ഇങ്ങനെ എമ്പാടും തോക്കുകൾക്കിടയിൽ കിടന്ന് വിരകി വളർന്നുകൊണ്ടായിരിക്കും 10 18 വയസ്സായപ്പോഴേക്കും വീരപ്പൻ നല്ലൊരു വെടിയൊപ്പുകാരനായിട്ട് മാറിയിട്ടുണ്ടായിരുന്നത്.
05:12
Speaker B
അക്കാലത്ത് അയാൾ തന്റെ കഴിവ് തെളിയിച്ചിരുന്നത് കാട്ടിൽ ഒരു മരക്കൊമ്പിൽ നിന്ന് മറ്റൊന്നിലേക്ക് ചാടിയിരുന്ന കുരങ്ങുകളെ ഈ ചാട്ടത്തിനിടയിൽ ആകാശത്ത് വെച്ച് വെടിവെച്ച് വീഴ്ത്തിക്കൊണ്ടാണ്.
05:19
Speaker B
അപ്പോ കയ്യിൽ ഉണ്ടായിരുന്ന ഒരു തല്ലിപ്പൊളി നാടൻ തോക്ക് കൊണ്ട് ഇത് സാധിക്കുമായിരുന്ന വീരപ്പന്റെ മിടുക്ക് നാട്ടുകാർ എല്ലാവരും അംഗീകരിച്ചു കൊടുത്തിരുന്ന ഒന്നായിരുന്നു.
05:26
Speaker B
ആയിടയ്ക്കാണ് വീരപ്പന്റെ പേരിൽ ഒരു പോലീസ് കേസ് ഉണ്ടാകുന്നത്.
05:29
Speaker B
ലൈസൻസ് ഇല്ലാത്ത തോക്ക് കൊണ്ട് കാട്ടുപന്നിയെ വെടിവെച്ചു എന്നോ മറ്റോ ആയിരുന്നു ആ കേസ്.
05:34
Speaker B
എന്തായാലും അതിന്റെ പേരിൽ വീരപ്പനെ പിടിച്ച് അകത്തിടാൻ വേണ്ടി ഒരു ഫോറസ്റ്റ് റേഞ്ചർ അയാളെയും തപ്പിക്കൊണ്ട് ഗോപിനത്തത്തിലേക്ക് വന്നപ്പോഴാണ് വീരപ്പൻ തന്റെ ജീവിതത്തിൽ ആദ്യമായിട്ട് നിയമത്തിൽ പിടികൊടുക്കാതിരിക്കാൻ വേണ്ടി കാട്ടിനുള്ളിലേക്ക് ഓടികയറുന്നത്.
05:41
Speaker B
അങ്ങനെ കാട്ടിലേക്ക് കടന്നു ചെന്നപ്പോഴാണ് വീരപ്പൻ ഒരു കാര്യം മനസ്സിലാകുന്നത്.
05:48
Speaker B
ഇതുപോലെയുള്ള കേസുകൾ ഭയന്ന് തനിക്ക് മുമ്പേ കാട് കയറിയ ഒരു വലിയ സംഘം ആളുകൾ അവിടെ ഉൾക്കാട്ടിൽ ഉണ്ട് എന്ന സത്യം.
05:54
Speaker B
അതിൽ ഒരാളായിരുന്നു അന്നത്തെ കുപ്രസിദ്ധ ആനവേട്ടക്കാരനായ സേവി കൗണ്ടർ.
05:59
Speaker B
ഉന്നം തെറ്റാതെ വെടിവെക്കാനുള്ള വീരപ്പന്റെ അസാമാന്യ സിദ്ധി കണ്ടിട്ടാണ് സേവി കൗണ്ടർ വീരപ്പനെ ആദ്യമേ ശ്രദ്ധിക്കുന്നതും തന്റെ ശിഷ്യനാക്കുന്നതും ഒക്കെ.
06:07
Speaker B
ആനയെ കൊന്ന് കൊമ്പ് ഊരി വിറ്റ് കാശുണ്ടാക്കിക്കൊണ്ടിരുന്ന സേവി കൗണ്ടർക്ക് ആ പ്രദേശത്തെ ഒരു എംഎൽഎയുടെ പരോക്ഷമായ പിന്തുണ കൂടി അന്ന് ഉണ്ടായിരുന്നു.
06:13
Speaker B
70കൾ തുടക്കത്തിൽ ഈ സേവി കൗണ്ടറുടെ കൂടെ കൂടി അധികം വൈകാതെ തന്നെ വീരപ്പൻ ആദ്യമായിട്ട് ഒരു ആനയെ വെടിവെച്ച് കൊല്ലുന്നു.
06:22
Speaker B
തന്റെ ആദ്യത്തെ ആനക്കൊല കഴിഞ്ഞതിൽ പിന്നെ വീരപ്പൻ തിരിഞ്ഞു നോക്കിയിട്ടില്ല.
06:26
Speaker B
പിന്നെയും നിരവധി ആനകളെ അയാൾ കൊന്നു തള്ളുന്നു.
06:28
Speaker B
ആനകളുടെ മസ്തകത്തിൽ തന്നെ കൃത്യമായി വെടിവെച്ച് കൊള്ളിപ്പിച്ച് നിമിഷനേരത്തിനുള്ളിൽ ആനകളെ കൊന്നു തള്ളുന്നതിലാണ് പിന്നീട് വീരപ്പൻ തന്റെ മിടുക്ക് തെളിയിച്ചത്.
06:35
Speaker B
ഗോപിനത്തം പോലെയുള്ള ഗവൺമെന്റ് ഏജൻസികൾ ഒന്നും തിരിഞ്ഞു നോക്കാത്ത ഗ്രാമങ്ങളിൽ വീരപ്പനെ പോലെയുള്ള വേട്ടക്കാർക്ക് വല്ലാത്തൊരു റോബിൻഹുഡ് ഇമേജ് ആയിരുന്നു അന്നൊക്കെ.
06:44
Speaker B
വീരപ്പനെ അന്വേഷിച്ച് ഗ്രാമത്തിലെത്തുന്ന പോലീസുകാര് ഗ്രാമീണരെ കാണുന്നിടത്ത് വെച്ചൊക്കെ തടഞ്ഞു വെക്കുമായിരുന്നു.
06:52
Speaker B
വീരപ്പനെക്കുറിച്ച് ചോദിച്ച് അവരെ അടിക്കുകയും ഇടിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.
06:55
Speaker B
ഗ്രാമീണരെ സംബന്ധിച്ചിടത്തോളം ഫോറസ്റ്റ് ഓഫീസർമാരും പോലീസും എക്സൈസും ഒക്കെയായിരുന്നു പ്രശ്നക്കാർ.
07:03
Speaker B
എന്ന് മാത്രമല്ല ഗ്രാമവാസികൾ പലരെയും അക്കാലത്ത് തന്റെ ചന്ദനക്കടത്ത് ആനവേട്ട പരിപാടികളിൽ വീരപ്പൻ പങ്കാളികളാക്കുകയും ചെയ്തിരുന്നു.
07:13
Speaker B
ഗ്രാമവാസികളുടെ ഏക വരുമാന മാർഗ്ഗമായിരുന്നു ആ പ്രദേശത്തെ ക്വാറികൾ.
07:20
Speaker B
അത് പലതും അക്കാലത്ത് അടച്ചു പൂട്ടി പോയതുകൊണ്ട് ഗ്രാമത്തിലെ പലർക്കും ജോലി നഷ്ടപ്പെട്ട് പലരും പട്ടിണിയിലായിരുന്ന ഒരു കാലത്താണ് വീരപ്പൻ പലരെയും തന്റെ ഗാങ്ങിലേക്ക് എടുത്ത് അവർക്ക് ജോലി കൊടുക്കുന്നത്.
07:29
Speaker B
ചന്ദനം വെട്ടാനും കടത്താനും ഒക്കെ അന്ന് വീരപ്പന് ധാരാളം കൂലിപ്പണിക്കാരുടെ ആവശ്യമുണ്ടായിരുന്നു.
07:36
Speaker B
അങ്ങനെ കാണെക്കാണെ വീരപ്പന്റെ സംഘം വലുതായി വലുതായി വന്നു.
07:46
Speaker B
അങ്ങനെ കാട്ടിലെ ആനവേട്ടയും ചന്ദനക്കടത്തും ഒക്കെയായി തന്റെ സാമാന്യം വലിയൊരു സംഘവുമായിട്ട് നടന്ന വീരപ്പൻ 80കളുടെ തുടക്കത്തിൽ പോലും അധികാരികളുടെ കണ്ണിൽപ്പെടാതെ വളരെ ലോ പ്രൊഫൈൽ ആയി ഇരിക്കുന്നതിൽ വിജയിച്ചിരുന്നു.
07:59
Speaker B
പക്ഷേ അങ്ങനെ ഒരുപാട് കാലം ഒന്നും തുടരാൻ വീരപ്പനെ കൊണ്ട് കഴിഞ്ഞില്ല.
08:05
Speaker B
താമസിയാതെ വീരപ്പൻ അധികാരികളുമായിട്ട് കൊമ്പ് കോർക്കുന്നു.
08:09
Speaker B
തന്റെ മാർഗ്ഗത്തിന് കുറുകെ വന്നു നിന്ന ഒരു ഫോറസ്റ്റ് ഗാർഡിനെ വീരപ്പൻ വെടിവെച്ച് കൊല്ലുന്നത് 1983 ഓഗസ്റ്റ് 27നാണ്.
08:18
Speaker B
അന്നാണ് കെ എം പൃഥ്വി എന്ന് പേരുള്ള ഒരു ഫോറസ്റ്റ് ഗാർഡിനെ കർണാടകയിലെ മാവുക്കൽ എന്ന് പറയുന്ന സ്ഥലത്തിനടുത്ത് വെച്ച് വീരപ്പനും സംഘവും ചേർന്ന് വെടിവെച്ച് കൊന്നു കളയുന്നത്.
08:25
Speaker B
കഴിവതും പണം കൊടുത്ത് ഒതുക്കാൻ പറ്റുന്ന ഫോറസ്റ്റ് ഓഫീസർമാരെ അങ്ങനെ സാന്ത്വനിപ്പിച്ച് കൂടെ നിർത്തിയിരുന്ന അല്ലാത്ത കർശന ബുദ്ധികളുടെ കൺമുന്നിൽ പെടാതെ ഒഴിഞ്ഞു മാറി നടന്നിരുന്ന അത്രയും കാലത്തെ വീരപ്പന്റെ പതിവ് ആദ്യമായിട്ട് തെറ്റുന്നത് ഈ ഫോറസ്റ്റ് ഗാർഡിന്റെ കൊലപാതകത്തോടെയാണ്.
08:35
Speaker B
എന്തായാലും ആ സംഭവത്തോടെ പോലീസും ഫോറസ്റ്റും ഒക്കെ വീരപ്പന്റെ പിന്നാലെ കൂടുകയാണ്.
08:40
Speaker B
ഈ പോലീസിനെ പേടിച്ച് കാട് കയറിയ വീരപ്പന് അതിനിടയ്ക്ക് ഒരിക്കൽ നാട്ടിലേക്ക് ബാംഗ്ലൂർ നഗരത്തിലേക്ക് ഒന്ന് ഇറങ്ങേണ്ടി വരുന്നു.
08:47
Speaker B
ഗതികെട്ട് ഇറങ്ങേണ്ടി വന്നതാണ്.
08:48
Speaker B
കയ്യിലുള്ള തോക്കുകൾ തികയാതെയായി പിന്നെ അതിലേക്ക് വേണ്ട ഉണ്ടകളൊക്കെ തീർന്നു പോയിരുന്നു.
08:53
Speaker B
ആനക്കൊമ്പും ചന്ദനവും ഒക്കെ വിറ്റ് കിട്ടിയ കാശ് എമ്പാടും കയ്യിൽ ഉണ്ടായിരുന്നത് കൊണ്ട് അത് കൊടുത്ത് കുറേക്കൂടി നല്ല തോക്കുകളും ഉണ്ടയും ഒക്കെ വാങ്ങാൻ വേണ്ടിയാണ് വീരപ്പൻ നേരെ ബാംഗ്ലൂരിലേക്ക് അന്ന് വെച്ച് പിടിക്കുന്നത്.
09:02
Speaker B
തോക്ക് മേടിക്കാൻ വേണ്ടി ബാംഗ്ലൂർക്ക് ചെന്ന് വീരപ്പൻ അതിന്റെ ഏജന്റുമായിട്ട് ഒന്ന് രണ്ട് പറഞ്ഞ് തെറ്റുന്നു.
09:09
Speaker B
തർക്കിക്കുന്നു.
09:10
Speaker B
ഈ വാക്കർക്കത്തിനൊടുവിൽ കലി വന്ന ഏജന്റാണ് പോലീസിന് വീരപ്പനെ പറ്റിയുള്ള വിവരം ചോർത്തി കൊടുക്കുന്നത്.
09:16
Speaker B
വീരപ്പന്റെ ഒരു ഭാഗ്യക്കേട് നോക്കണം അന്ന് അവിടെ സാർക്ക് ഉച്ചകോടി നടക്കുന്ന സമയമാണ്.
09:20
Speaker B
ഇതിന്റെ ഭാഗമായിട്ട് ബാംഗ്ലൂർ പോലീസ് പതിവിലും അധികം വിജിലന്റ് ആയിരുന്ന ഒരു സമയമായിരുന്നു അത്.
09:26
Speaker B
അവരുടെ പരിശോധനയ്ക്കിടയിൽ ഒരു റെസ്റ്റോറന്റിൽ വെച്ച് വീരപ്പൻ അന്ന് പിടിക്കപ്പെടുന്നു.
09:32
Speaker B
അറസ്റ്റ് ചെയ്ത ലോക്കൽ പോലീസ് വീരപ്പനെ ഫോറസ്റ്റ് സെൽ എസ്പി എം വി മൂർത്തിക്ക് കൈമാറുന്നു.
09:38
Speaker B
അന്ന് അവിടെ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ആയിട്ട് പി ശ്രീനിവാസും ഉള്ള കാലമാണ്.
09:42
Speaker B
ബുടിപാടക ഫോറസ്റ്റിന്റെ അകത്തുള്ള ഒരു ഗസ്റ്റ് ഹൗസിൽ കയ്യിൽ വിലങ്ങൊക്കെയിട്ട് നാലഞ്ച് ഫോറസ്റ്റ് ഗാർഡ്മാരുടെ സംരക്ഷണത്തിൽ ശ്രീനിവാസ് വിട്ടിട്ടുപോയ വീരപ്പൻ അന്ന് രാത്രി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുന്നു.
09:54
Speaker B
രാത്രിയായപ്പോൾ വല്ലാതെ തലവേദനിക്കുന്നു തലയിൽ തേക്കാൻ എണ്ണ വേണമെന്ന് ചോദിച്ച വീരപ്പന് ആ എണ്ണ കയ്യിൽ തേച്ച് ഉഴിഞ്ഞ് മെല്ലിച്ച കൈ വിലങ്ങിൽ നിന്ന് ഊരിയെടുത്തതാണ് എന്ന് ഗാർഡുമാർ പറയുമ്പോൾ സത്യം അതല്ല.
10:04
Speaker B
ഈ ഗാർഡുമാരെ കൈക്കൂലി ഓഫർ ചെയ്ത് കയ്യിലെടുത്ത വീരപ്പനെ അവർ പോകാൻ അനുവദിച്ചതാണ് എന്നൊരു ആക്ഷേപവും അന്ന് കേട്ടിരുന്നു.
10:10
Speaker B
എന്തായാലും ബാംഗ്ലൂരിൽ വെച്ച് തന്റെ ജീവിതത്തിൽ ഒരേ ഒരു വട്ടം അറസ്റ്റിലായി ഈ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട വീരപ്പൻ വീണ്ടും കാട്ടിനുള്ളിലേക്ക് തന്നെ മടങ്ങി തന്റെ സ്വൈര്യ വിഹാരം തുടരുന്നു.
10:20
Speaker B
വീരപ്പന്റെ പരിപാടികളിൽ കാര്യമായ മാറ്റം ഉണ്ടാകുന്നത് ഇങ്ങനെ ആദ്യമായിട്ട് അയാൾ പിടിക്കപ്പെട്ട ശേഷമാണ്.
10:26
Speaker B
അതിനുശേഷമാണ് വീരപ്പൻ പ്രദേശത്തെ പാറ ക്വാറികളുടെ മുതലാളിമാരെ ഭീഷണിപ്പെടുത്തി അവരിൽ നിന്ന് ധനസഹായവും സ്ഫോടക വസ്തുക്കളും ഒക്കെ സംഘടിപ്പിച്ചു തുടങ്ങുന്നത്.
10:32
Speaker B
തുടർച്ചയായി പോലീസിനെ കടന്ന് ആക്രമിക്കാൻ തുടങ്ങുന്നു.
10:35
Speaker B
1990 ഏപ്രിൽ ഒമ്പതിന് 10 പേർ അടങ്ങുന്ന ഒരു ഫോറസ്റ്റ് പെട്രോൾ പാർട്ടിയെ വീരപ്പന്റെ സംഘം ആക്രമിക്കുന്നു.
10:45
Speaker B
അതിൽ അന്നത്തെ വളരെ പോപ്പുലർ ആയിട്ടുള്ള ഒരു എസ്ഐ ആയിട്ടുള്ള ദിനേഷ് അടക്കം മൂന്ന് പോലീസ് ഇൻസ്പെക്ടർമാർ അതിൽ കൊല്ലപ്പെടുന്നു.
10:52
Speaker B
ഒരു കോൺസ്റ്റബിളിന് ഗുരുതരമായിട്ടുള്ള പരിക്കും പറ്റുന്നു.
10:54
Speaker B
ഈ ഒരു ആക്രമണം കഴിഞ്ഞതോടെ വീരപ്പൻ ഇനിയും അവഗണിക്കാൻ കർണാടക പോലീസിന് പറ്റില്ല എന്ന അവസ്ഥ വരുന്നു.
11:03
Speaker B
അങ്ങനെ 1990 ഏപ്രിൽ 16ന് അന്നത്തെ കർണാടക മുഖ്യമന്ത്രി വീരേന്ദ്ര പാട്ടീലാണ് വീരപ്പനെ പിടിക്കാൻ വേണ്ടി കെ യു ഷെട്ടിയെ തലവനാക്കി ഒരു എസ്ഡിഎഫ് അഥവാ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉണ്ടാക്കുന്നത്.
11:14
Speaker B
ഈ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉണ്ടാക്കിയെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ ഒരു ഫോറസ്റ്റ് ഓഫീസർ അവരെ സമീപിച്ച് തന്നെയും കൂടി ഈ എസ്ഡിഎഫിന്റെ ഭാഗമാക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
11:22
Speaker B
അയാളുടെ പേര് പി ശ്രീനിവാസ് എന്നായിരുന്നു.
11:24
Speaker B
തന്റെ കൂടി കസ്റ്റഡിയിൽ നിന്നാണ് വീരപ്പൻ മുമ്പ് ചാടിപ്പോയത് എന്നത് ശ്രീനിവാസന് ഒരു അഭിമാനക്ഷതമായിട്ട് വേട്ടയാടിക്കൊണ്ടിരുന്ന ഒരു കാലമായിരുന്നു അത്.
11:34
Speaker B
ഈ ഗോപിനത്തത്തിലെയും ചുറ്റുവട്ടത്തെ സകല ഗ്രാമങ്ങളുടെയും ജനങ്ങൾക്കിടയിൽ കാര്യമായിട്ടുള്ള സ്വാധീനം ഉണ്ടായിരുന്ന വീരപ്പനെ പിടികൂടുക വളരെ പ്രയാസമുള്ള ഒരു പണിയായിരുന്നു.
11:43
Speaker B
അത് ഈ ഗ്രാമീണരെ സ്വാധീനിച്ചു കൊണ്ടല്ലാതെ സാധിക്കില്ല എന്ന് ശ്രീനിവാസന് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി.
11:49
Speaker B
ഈ എസ്ഡിഎഫിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി സാങ്ക്ഷൻ ചെയ്തു വരുന്ന ഫണ്ടുകൾ ഗോപിനത്തത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ വേണ്ടി ശ്രീനിവാസ് പ്രയോജനപ്പെടുത്താൻ തുടങ്ങി.
11:58
Speaker B
അവർക്ക് വേണ്ടി അദ്ദേഹം സ്കൂളുകളും കിണറുകളും ഒക്കെ ഉണ്ടാക്കുന്നു.
12:01
Speaker B
ഒരു കുഞ്ഞ് അമ്പലം പോലും അക്കാലത്ത് ശ്രീനിവാസ് ഗ്രാമത്തിൽ ഉണ്ടാക്കി കൊടുക്കുന്നുണ്ട്.
12:04
Speaker B
ഇങ്ങനെ പലതും ചെയ്ത് ഗ്രാമീണരുടെ വിശ്വാസം പതുക്കെ ആർജ്ജിച്ചെടുത്ത ശ്രീനിവാസ് മെല്ലെ മെല്ലെ തനിക്ക് വിവരം ചോർത്തി തരുന്ന ഇൻഫോർമർമാരുടെ ഒരു നെറ്റ്വർക്ക് തന്നെ ഈ ഗ്രാമീണർക്കിടയിൽ ഉണ്ടാക്കിയെടുക്കുന്നു.
12:15
Speaker B
ഗോപിനത്തത്തിൽ ഏറ്റവും അവസാനമായിട്ട് ശ്രീനിവാസ് ഒരു ഡിസ്പെൻസറി കൂടി സ്ഥാപിച്ചതോടെ അയാളുടെ ജനപ്രീതി അവിടെ വളരെയധികം വർദ്ധിക്കുന്നു.
12:24
Speaker B
ഇതൊക്കെ വീരപ്പൻ അറിയുന്നുണ്ടായിരുന്നു.
12:26
Speaker B
വീരപ്പനെ ഇതൊക്കെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.
12:28
Speaker B
അയാളെ കൂടുതൽ പ്രയാസപ്പെടുത്തിയിരുന്നത് ഗ്രാമത്തിലെ അയാളുടെ കുടുംബവുമായിട്ട് വിശേഷിച്ച് വീരപ്പന്റെ അനുജൻ അർജുനുമായിട്ട് ശ്രീനിവാസ് സ്ഥാപിച്ച അടുപ്പമായിരുന്നു.
12:36
Speaker B
തന്നോട് അത്ര നല്ല ടേംസിൽ അല്ലാതിരുന്ന അനുജനെ ശ്രീനിവാസ് പറഞ്ഞു തിരിപ്പിച്ച് മുതലെടുക്കുമോ എന്നായിരുന്നു വീരപ്പന്റെ പേടി.
12:43
Speaker B
അർജുനു പുറമെ വീരപ്പന്റെ അനിയത്തി മാരിയമ്മാളിനെയും ശ്രീനിവാസ് തന്റെ കൂടെ നിർത്തി.
12:49
Speaker B
ശ്രീനിവാസ് അവിടെ സ്ഥാപിച്ച ഡിസ്പെൻസറിയിൽ അസിസ്റ്റന്റ് ആയിട്ട് നിയമിക്കപ്പെട്ടത് മാരിയമ്മാളായിരുന്നു.
12:54
Speaker B
ഇതിനിടയിലാണ് വീരപ്പനെ വളരെയധികം വേദനിപ്പിച്ച ഒരു സംഭവം ആ ഗ്രാമത്തിൽ നടക്കുന്നത്.
13:00
Speaker B
വീരപ്പന്റെ ഭാര്യ മുത്തലക്ഷ്മിയെ അന്ന് അവിടെ എസ്ഡിഎഫിന്റെ കർശന നിരീക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
13:08
Speaker B
ഒരു ദിവസം എസ്ഡിഎഫിൽ ആരും അറിയാതെ ഈ വീട്ടുതടങ്കലിൽ നിന്ന് ചാടി മുത്തലക്ഷ്മി കാട്ടിനുള്ളിൽ കഴിയുന്ന വീരപ്പന്റെ സംഘത്തോട് ചേരുന്നു.
13:15
Speaker B
ഇത് എസ്ഡിഎഫിനെ വല്ലാതെ ചൊടിപ്പിക്കുന്നു.
13:17
Speaker B
ഇതിന്റെ പേരിൽ അവർ വീരപ്പന്റെ അനിയത്തി മാരിയമ്മാളിനെ കസ്റ്റഡിയിൽ എടുത്ത് ഭീഷണിപ്പെടുത്തി എന്നും അവരെ മർദ്ദിച്ചു എന്നും ഒക്കെ ഗ്രാമീണർ ആക്ഷേപിക്കുന്നു.
13:25
Speaker B
എസ്ഡിഎഫിന്റെ കസ്റ്റഡിയിൽ നിന്ന് റിലീസ് ആയ പാടെ മാരി നേരെ പോകുന്നത് ഡിസ്പെൻസറിയിലെ പരിചയം വെച്ച് ശ്രീനിവാസനെ കണ്ടിട്ട് പരാതിപ്പെടാൻ വേണ്ടിയായിരുന്നു.
13:33
Speaker B
പക്ഷേ മാരി പ്രതീക്ഷിച്ച പോലെ ഒരു പോസിറ്റീവ് ആയിട്ടുള്ള പ്രതികരണം അപ്പോൾ ശ്രീനിവാസൻ ഉണ്ടാകുന്നില്ല.
13:39
Speaker B
അതിനു പിന്നാലെ ശ്രീനിവാസ് തന്റെ ഒരു ഇൻഫോർമറെ കാണാൻ വേണ്ടി മേട്ടൂർക്ക് പോവുകയും ചെയ്യുന്നു.
13:47
Speaker B
അപ്പോ മേട്ടൂരിൽ പോയി രണ്ട് ദിവസം കഴിഞ്ഞ് ശ്രീനിവാസ് തിരിച്ചെത്തിയപ്പോഴാണ് മാരിയമ്മാൾ കീടനാശിനി അടിച്ച് ആത്മഹത്യ ചെയ്തു കളഞ്ഞു എന്ന സംഭവം ശ്രീനിവാസ് അറിയുന്നത്.
13:56
Speaker B
ഈ വിവരം അറിഞ്ഞ വീരപ്പന് അതോടെ പി ശ്രീനിവാസനോട് കടുത്ത പകയാകും.
14:02
Speaker B
തീർത്താൽ തീരാത്ത പകയാകും.
14:04
Speaker B
പന്നിലേക്ക് എത്തിച്ചേരാൻ വേണ്ടി മാത്രം സ്നേഹം നടിച്ച് തന്റെ അനിയത്തി മാരിയമ്മാളിനെ കൂടെ നിർത്തിയ പി ശ്രീനിവാസ് തന്നെയാണ് അവളുടെ ആത്മഹത്യക്കും കാരണം എന്ന് വീരപ്പൻ കരുതുന്നു.
14:15
Speaker B
ഗ്രാമീണരെ വിശ്വാസം ആർജ്ജിച്ച് വീരപ്പനിലേക്ക് എത്താമെന്നും അയാളെ കസ്റ്റഡിയിൽ എടുക്കാം എന്നുമൊക്കെ കരുതി ഗോപിനത്തത്തിൽ ഡിസ്പെൻസറി ഒക്കെ തുടങ്ങി വളരെ ടാക്ടിക്കൽ ആയിട്ട് ശ്രീനിവാസ് മൂവ് ചെയ്തപ്പോൾ തിരിച്ചൊരു ഒന്നൊന്നര കളി വീരപ്പനും കളിക്കുന്നു.
14:25
Speaker B
വീരപ്പന്റെ കളി പക്ഷേ ശ്രീനിവാസന് മനസ്സിലായില്ല.
14:28
Speaker B
അഥവാ അത് മനസ്സിലായപ്പോഴേക്കും വളരെ വൈകി പോയിരുന്നു.
14:31
Speaker B
1991 നവംബർ മാസത്തിൽ ഒരു ദിവസം ശ്രീനിവാസ് ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു.
14:41
Speaker B
അവിടേക്ക് ചെന്ന വീരപ്പന്റെ അനുജൻ അർജുനൻ ശ്രീനിവാസന്റെ ചെവിയിൽ പതിഞ്ഞ സ്വരത്തിൽ ഒരു രഹസ്യം അന്തിക്കുന്നു.
14:48
Speaker B
അണ്ണൻ സറണ്ടർ ചെയ്യാം എന്ന് പറയുന്നു.
14:50
Speaker B
നിങ്ങളോട് ഒറ്റയ്ക്ക് നാന്തല്ലി വരെ നടന്നു ചെല്ലാൻ പറഞ്ഞു.
14:56
Speaker B
അവിടെ വന്ന് കീഴടങ്ങാം എന്നാണ് അണ്ണൻ പറയുന്നത്.
14:58
Speaker B
ഇതായിരുന്നു അർജുനൻ പറഞ്ഞത്.
15:00
Speaker B
ഗോപിനത്തത്തിൽ നിന്ന് രണ്ട് മണിക്കൂർ നേരം കാട്ടിലൂടെ നടന്നു ചെന്നാൽ ഈ പറഞ്ഞ സ്ഥലത്തെത്തും.
15:07
Speaker B
അർജുനന്റെ വാക്കുകളെ പൂർണ്ണമായും വിശ്വാസത്തിൽ എടുത്തു എന്നതായിരുന്നു പി ശ്രീനിവാസ് എന്ന ഫോറസ്റ്റ് കൺസർവേറ്റർക്ക് തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ പിഴ.
15:16
Speaker B
പക്ഷേ അയാൾക്ക് അതിന് കൊടുക്കേണ്ടി വന്ന വില സ്വന്തം ജീവനായിരുന്നു.
15:19
Speaker B
ശ്രീനിവാസ് വളരെ ആവേശത്തിലായിരുന്നു.
15:22
Speaker B
ഇത്രയും ദിവസം മറ്റ് എസ്ഡിഎഫ് ഓഫീസർമാർ വിചാരിച്ചിട്ട് നടക്കാത്ത ഒരു കാര്യം വെറുമൊരു ഫോറസ്റ്റ് കൺസർവേറ്റർ മാത്രമായ താൻ വളരെ നയത്തിൽ സാധിച്ചെടുത്തു എന്നുള്ള അഭിമാനമായിരുന്നു അയാളുടെ മനസ്സിൽ.
15:32
Speaker B
അങ്ങനെ ഒരു ആവേശത്തിന്റെ പുറത്ത് വീരപ്പൻ പറഞ്ഞ നാന്തല്ലിയിലേക്ക് അർജുനനെയും ഗോപിനത്തത്തിലെ അത്രയും ദിവസം താമസത്തിനിടയ്ക്ക് പരിചയപ്പെട്ട ചില ഗ്രാമീണരെയും കൂട്ടി ശ്രീനിവാസ് ഒറ്റയ്ക്ക് പുറപ്പെട്ടു ചെല്ലുന്നു.
15:40
Speaker B
ശ്രീനിവാസ് സത്യം പറഞ്ഞാൽ ഒരു പകൽക്കിനാവിൽ എന്ന മട്ടിലാണ് നടന്ന് കാട്ടിനുള്ളിലേക്ക് പൊക്കൊണ്ടിരുന്നത്.
15:45
Speaker B
ഈ പറഞ്ഞ സ്ഥലത്തേക്ക് ഇയാൾ ചെന്നുന്നു വീരപ്പൻ വരുന്നു കീഴടങ്ങുന്നു തിരികെ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുവരുന്നു ആഘോഷം തുടങ്ങുന്നു.
15:51
Speaker B
അങ്ങനെ പലതും ആലോചിച്ചുകൊണ്ട് ശ്രീനിവാസ് ഇങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോൾ കൂടെ വന്നുകൊണ്ടിരുന്ന ഗ്രാമീണര് ഓരോരുത്തരായി കൂട്ടത്തിൽ നിന്ന് പിന്മാറിക്കൊണ്ടിരുന്നു.
15:57
Speaker B
ഇങ്ങനെ ഓരോരുത്തരായി കൊഴിഞ്ഞുപോയി പോയി അവസാനം ശ്രീനിവാസും അർജുനനും മാത്രമായി നടന്നു പൊക്കൊണ്ടിരുന്നു.
16:03
Speaker B
അവരങ്ങനെ നടന്നു നടന്നു നടന്ന് കാടിന്റെ നടുക്കുള്ള ഒരു ചതുപ്പ് നിലത്തിന്റെ അടുത്തെത്തി.
16:09
Speaker B
അവിടെ എത്തിയപ്പോൾ അർജുനൻ നടപ്പും നിർത്തി.
16:11
Speaker B
കാടിന്റെ ഉള്ളിൽ നിന്ന് ആ ചതുപ്പിനരികിലേക്ക് കുറേ പേർ ഇറങ്ങി വന്നു.
16:17
Speaker B
കൂട്ടത്തിൽ കപ്പടാ മീശക്കാരനായ വീരപ്പനെ ശ്രീനിവാസ് തിരിച്ചറിയുന്നു.
16:21
Speaker B
തുടക്കത്തിൽ ശ്രീനിവാസന്റെ മുഖത്ത് ഒരു വിജയി ഭാവം ഒക്കെ വന്നു എങ്കിലും താമസിയാതെ ശ്രീനിവാസ് അപകടം മണത്തറിയുന്നു.
16:30
Speaker B
തിരിഞ്ഞു നോക്കിയപ്പോൾ കൂടെ വന്ന ഒരൊറ്റ കുഞ്ഞും അവിടെയില്ല.
16:34
Speaker B
അർജുനൻ മാത്രമേ തന്റെ കൂടെ ഇപ്പോൾ ബാക്കിയുള്ളൂ എന്ന് അദ്ദേഹത്തിന് മനസ്സിലാകുന്നു.
16:39
Speaker B
വീരപ്പന്റെ കയ്യിൽ അപ്പോഴേക്കും ഒരു തോക്ക് മുളച്ചു വരുന്നു.
16:43
Speaker B
അതിന്റെ കുഴൽ ശ്രീനിവാസന്റെ നെഞ്ചിലേക്ക് നീളുന്നു.
16:46
Speaker B
ശ്രീനിവാസന്റെ തൊണ്ട വരണ്ടു.
16:49
Speaker B
പെട്ടെന്ന് വീരപ്പൻ ചിരിച്ചു തുടങ്ങുന്നു.
16:52
Speaker B
ആ ചിരി മറ്റ് സംഘാംഗങ്ങളും താമസിയാതെ ഏറ്റെടുക്കുന്നു.
16:54
Speaker B
താമസിയാതെ മരണം മുന്നിൽ കണ്ട അന്താളിച്ചു നിന്ന ശ്രീനിവാസ് ഒഴികെ മറ്റുള്ളവർ എല്ലാവരും തന്നെ ആ അട്ടഹാസത്തിൽ പങ്കുചേരുന്നു.
17:02
Speaker B
ശ്രീനിവാസന് ഒന്ന് അനങ്ങാൻ നേരം കിട്ടും മുമ്പ് വീരപ്പൻ ആദ്യത്തെ വെടി പൊട്ടുന്നു.
17:07
Speaker B
നടു നെഞ്ചിൽ തന്നെ വെടി കൊണ്ട് ശ്രീനിവാസ് മറഞ്ഞു വീഴുന്നു.
17:11
Speaker B
അനിയത്തിയുടെ മരണത്തിന് ഉത്തരവാദിയാണ് എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന ശ്രീനിവാസന്റെ മരണം കൊണ്ട് മാത്രം വീരപ്പന്റെ പക അടങ്ങിയിരുന്നില്ലായിരുന്നു.
17:20
Speaker B
മരിച്ചു കിടന്നിരുന്ന ശ്രീനിവാസന്റെ തല വീരപ്പൻ വെട്ടിയെടുത്തു കൂടെ കൊണ്ടുപോകുന്നു.
17:26
Speaker B
അദ്ദേഹം അത് തന്റെ ഒളിസങ്കേതത്തിലേക്ക് കൊണ്ടുപോയി എന്നും അതുകൊണ്ട് ഫുട്ബോൾ കളിച്ചു അയാളെന്നുമാണ്.
17:32
Speaker B
വീരപ്പനെ വധിച്ച അവസാനത്തെ വേട്ടയിൽ എസ്ഡിഎഫിനെ നയിച്ച കെ വിജയകുമാർ ഐപിഎസ് എന്ന ഓഫീസർ വീരപ്പൻ ചേസിംഗ് ദി ബ്രിഗൻഡ് എന്ന് പറയുന്ന തന്റെ പുസ്തകത്തിൽ എഴുതിയിട്ടുള്ളത്.
17:40
Speaker B
ഈ തല പിന്നീട് മൂന്ന് വർഷം കഴിഞ്ഞ് മാത്രമാണ് എസ്ഡിഎഫിന് തിരിച്ചു പിടിക്കാൻ സാധിക്കുന്നത്.
17:45
Speaker B
വീരപ്പൻ മുത്തലക്ഷ്മിയെ വിവാഹം കഴിക്കുന്ന കാലത്ത് തന്നെ ഒരു വേട്ടക്കാരൻ ചന്ദനം കടത്തുകാരൻ എന്ന നിലയ്ക്കൊക്കെ വളരെയധികം കുപ്രസിദ്ധി ആർജ്ജിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു.
17:56
Speaker B
സകലരും ഭയന്നിരുന്ന വീരപ്പനോട് മുത്തലക്ഷ്മിക്ക് വല്ലാത്ത ആരാധനയായിരുന്നു.
18:03
Speaker B
വീട്ടിൽ സമ്മതിക്കാത്തതുകൊണ്ട് അവർ ഒളിച്ചോടി കാട്ടിലെ ഒരു അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം കഴിച്ചത്.
18:10
Speaker B
ഒരു വർഷത്തിനുള്ളിൽ തന്നെ മുത്തലക്ഷ്മിക്ക് ഗർഭമുണ്ടാകുന്നു.
18:15
Speaker B
കുട്ടിയെ പ്രസവിക്കുന്നു.
18:16
Speaker B
പ്രസവങ്ങൾ പിന്നെയും ഇടയ്ക്കിടയ്ക്ക് ഉണ്ടായിക്കൊണ്ടിരുന്നത് കൊണ്ട് പേരെടുക്കാൻ വേണ്ടി ചിന്നപ്പുള്ളി എന്ന് പറയുന്ന ഒരു പരിചയസമ്പന്നയായ വയറ്റാട്ടിയെയും കൂടെ വീരപ്പൻ മുത്തലക്ഷ്മിയെ സഹായിയായിട്ട് സംഘത്തോടൊപ്പം പാർപ്പിച്ചിരുന്നു.
18:21
Speaker B
രണ്ട് മൂന്ന് വർഷത്തിനിടയ്ക്ക് രണ്ട് പെറ്റ മുത്തലക്ഷ്മി ഒടുവിൽ മൂന്നാമതും ഗർഭിണിയാകും.
18:27
Speaker B
ആ പേറും തള്ളയ്ക്കും പിള്ളയ്ക്കും തട്ടുകേടില്ലാതെ ചിന്നപ്പുള്ളി എന്ന വയറ്റാട്ടി എടുക്കുന്നു.
18:36
Speaker B
അപ്പോഴേക്കും പക്ഷേ വീരപ്പന്റെ സംഘം 100ൽ അധികം പേരായിട്ട് വളർന്നു കഴിഞ്ഞിട്ടുണ്ടായിരുന്നു.
18:40
Speaker B
ഈ ബോഡമലയിലുള്ള വീരപ്പന്റെ സങ്കേതം എസ്ഡിഎഫ് കണ്ടെത്തിയിരുന്നു കൊണ്ട് സംഘത്തിന് അവിടുന്ന് പിന്മാറി ദിമ്പത്തിലെ ഉൾക്കാടുകളിലേക്ക് പിൻമടങ്ങേണ്ടി വന്നിരുന്നു.
18:46
Speaker B
ഈ എസ്ഡിഎഫ് സംഘം വീരപ്പന്റെ സംഘത്തിന് പിന്നാലെ തന്നെ ഉണ്ടായിരുന്നു.
18:52
Speaker B
കിഴക്കിൽ നിന്നും തെക്കിൽ നിന്നും എസ്ഡിഎഫ് സംഘങ്ങൾ തന്റെ നേർക്ക് വന്നുകൊണ്ടിരിക്കുകയാണ് എന്ന ബോധ്യം വീരപ്പൻ എപ്പോഴും ഉണ്ടായിരുന്നു.
18:59
Speaker B
ഉൾക്കാട്ടിലെ വിജനതയിൽ ചെറിയ ശബ്ദങ്ങൾ പോലും നല്ലപോലെ കേൾക്കുമായിരുന്നു.
19:06
Speaker B
ഒരു ചോരക്കുഞ്ഞിന്റെ തൊണ്ട കാറിയുള്ള കരച്ചിൽ എന്ന് പറയുന്നത് 110 ഡെസിബൽ ആവൃത്തിയുള്ള ഒരു ശബ്ദമാണ്.
19:14
Speaker B
ഇടിവെട്ടിനേക്കാൾ വെറും 10 20 ഡെസിബൽ മാത്രമാണ് അതിന് കുറവുള്ളത്.
19:19
Speaker B
അപ്പോ ഇനി നടന്ന സംഭവം വീരപ്പന്റെ അനുയായിട്ടുള്ള നീതിപുരം ചിന്നസ്വാമി നേരിൽ കണ്ടത് എന്ന് വിജയകുമാർ തന്റെ പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുള്ളതാണ്.
19:28
Speaker B
ഒരു ദിവസം ഏറെ അസമയത്ത് വീരപ്പന്റെ കുഞ്ഞ് വല്ലാതെ ഒന്ന് ചീറി കരയുന്നു.
19:35
Speaker B
അപ്പോ എല്ലാവരും ഞെട്ടി ആദ്യം കുഞ്ഞിനെ നോക്കുന്നു പിന്നാലെ വീരപ്പനെ നോക്കുന്നു.
19:39
Speaker B
ആരും ഒരു അക്ഷരം മിണ്ടുന്നില്ല എങ്കിലും വീരപ്പന്റെ മുഖത്തെ ഭാവം അപ്പോഴേക്കും ആൾക്കാർക്ക് പിടി കിട്ടി.
19:45
Speaker B
വീരപ്പന്റെ മൂന്ന് കുഞ്ഞുങ്ങളെയും അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ച ചിന്നപ്പുള്ളി എന്ന ആ പേറ്റിച്ചിയുടെ മുഖത്തേക്ക് ആ നിമിഷത്തിൽ വീരപ്പൻ ഒന്നുകൂടെ നോക്കുന്നു.
19:55
Speaker B
കുഞ്ഞിന്റെ കരച്ചിൽ എന്നെന്നേക്കുമായി നിർത്തണം എന്നാണ് വീരപ്പൻ ഉദ്ദേശിച്ചത് എന്ന് അവർക്ക് മനസ്സിലാകുന്നു.
20:02
Speaker B
ഇലക്കിം പൂവിന്റെ പാലെടുത്ത് അണ്ണാക്കിൽ ഒഴിച്ചു കൊടുത്താൽ മതി തീരും എന്ന് ചിന്നപ്പുള്ളി അമ്മ വീരപ്പനോട് പറയുന്നു.
20:08
Speaker B
അങ്ങനെ ചെയ്യൂ എന്ന് വീരപ്പൻ പറഞ്ഞതോടെ അന്നത്തെ ദിവസം ആ കുഞ്ഞിന്റെ ജീവിതത്തിലെ അന്ത്യനാളായിട്ട് മാറുന്നു.
20:14
Speaker B
ഈ സംഭവം നടന്ന് ഒരു വർഷത്തിന് ഇപ്പുറം ഇൻസ്പെക്ടർ ജഗദീശൻ നയിച്ച കർണാടക എസ്ഡിഎഫും ബിഎസ്എഫും അടങ്ങിയ ഒരു പെട്രോൾ സംഘം മാരിമുടുവ് എന്ന സ്ഥലത്തെത്തിയപ്പോൾ സംശയാസ്പദമായ രീതിയിൽ ഒരു മൺകൂന കാണുന്നു.
20:23
Speaker B
അത് ആരെയും മറവ് ചെയ്തതാണെന്ന് സംശയം തോന്നി കുഴിച്ചു നോക്കിയപ്പോൾ അവർക്ക് അതിൽ നിന്ന് അഴുകി തുടങ്ങിയ ഒരു നവജാത ശിശുവിന്റെ ജഡമാണ് കിട്ടുന്നത്.
20:30
Speaker B
10 2000 ആനകളെയും 10 100 മനുഷ്യരെയും കൊന്നു തള്ളിയിട്ടുള്ള വീരപ്പൻ ആജീവനാന്തം ചെയ്തുകൂട്ടിയ കുറ്റങ്ങളിൽ ഒരുപക്ഷേ ഏറ്റവും നിന്ദ്യമായിട്ടുള്ളത് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞിന്റെ ശബ്ദം അടക്കാൻ വേണ്ടി അതിനെ കൊന്നു കളഞ്ഞത് തന്നെയായിരിക്കും.
20:42
Speaker B
1992ന്റെ തുടക്കത്തിൽ എസ്ഡിഎഫിന്റെ ഭാഗത്തു നിന്ന് വീരപ്പന്റെ സംഘത്തിന് ഒരു കനത്ത പ്രഹരം ഏൽക്കുന്നുണ്ട്.
20:50
Speaker B
91ൽ പി ശ്രീനിവാസനെയും വീരപ്പൻ കൊന്നു തള്ളിയ ശേഷം എസ്ഡിഎഫ് തങ്ങളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുകയുണ്ടായി.
20:58
Speaker B
അക്കാലത്ത് വീരപ്പനെ ഇല്ലാതാക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയ സംഘത്തിലെ രണ്ട് ധീരന്മാരായിട്ടുള്ള പോലീസ് ഓഫീസർമാരായിരുന്നു എസ്പി ഹരികൃഷ്ണയും സബ് ഇൻസ്പെക്ടർ ആയിട്ടുള്ള ഷക്കീൽ അഹമ്മദും.
21:07
Speaker B
തന്റെ സീനിയർമാരായ മൂന്ന് ഇൻസ്പെക്ടർമാരെ കൊന്നു തള്ളിയ ആ കാട്ടുകള്ളനെ ഇല്ലാതാക്കാതെ താൻ വിവാഹം കഴിക്കില്ല എന്ന് പോലും പ്രതിജ്ഞയെടുത്ത് നടന്നിരുന്ന ഒരു വല്ലാത്ത പ്രകൃതക്കാരനായിരുന്നു ഷക്കീൽ അഹമ്മദ്.
21:16
Speaker B
ഒരു ദിവസം അവർക്ക് നാട്ടുകാരനായ ഒരാളിൽ നിന്ന് വീരപ്പനെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ചിലത് ചോർന്നു കിട്ടുന്നു.
21:21
Speaker B
ആ വിവരം വെച്ച് അവർ വീരപ്പന്റെ വലങ്കയ്യും സംഘത്തിലെ ആം സ്പെഷ്യലിസ്റ്റുമായിട്ടുള്ള ഗുരുനാഥനെ പിടികൂടുന്നു.
21:28
Speaker B
ഇവരുടെ കസ്റ്റഡിയിൽ വെച്ച് ഗുരുനാഥൻ വെടിയേറ്റ് കൊല്ലപ്പെടുന്നു.
21:31
Speaker B
ഗുരുനാഥൻ എന്ന് പറയുന്നത് വീരപ്പന്റെ ഏറ്റവും അടുത്ത അനുയായികളിൽ ഒരാളായിരുന്നു.
21:37
Speaker B
അയാളെ പോലീസ് വധിച്ചത് വീരപ്പനെ വല്ലാതെ ചൊടിപ്പിക്കുന്നു.
21:42
Speaker B
അതിന്റെ ആദ്യ പ്രതികാര നടപടി വീരപ്പനിൽ നിന്ന് ഉണ്ടാകുന്നത് 1992 മെയ് 19ന് രാമപുര പോലീസ് സ്റ്റേഷന് നേരയായിരുന്നു.
21:51
Speaker B
ആ ആക്രമണത്തിൽ അഞ്ച് പോലീസുകാരെ വീരപ്പന്റെ സംഘം വെടിവെച്ച് കൊല്ലുന്നു.
21:57
Speaker B
പക്ഷേ അതുകൊണ്ടൊന്നും അടങ്ങുന്ന ഒന്നായിരുന്നില്ല വീരപ്പന്റെ പ്രതികാരം.
22:03
Speaker B
തന്റെ വലങ്കയ്യായിരുന്ന ഗുരുനാഥനെ ചതിച്ചു പിടികൂടി വധിച്ചത് എസ്പി ഹരികൃഷ്ണയും ഷക്കീൽ അഹമ്മദും ചേർന്നാണ് എന്ന് വീരപ്പൻ വിവരം കിട്ടിയിരുന്നു.
22:12
Speaker B
അപ്പോ ഇവര് രണ്ടുപേരുടെയും ചോര കാണാതെ അയാളുടെ പ്രതികാരം പൂർത്തിയാകുമായിരുന്നില്ല.
22:18
Speaker B
മാത്രമല്ല ആയിടയ്ക്ക് രാമപുര സ്റ്റേഷൻ ആക്രമണത്തിന് പ്രതികാരമായിട്ട് എസ്ഡിഎഫ് നല്ലൂരിൽ വെച്ചിട്ട് വീരപ്പൻ സംഘത്തിലെ നാലുപേരെ കൂടെ വെടിവെച്ച് കൊന്നു കളഞ്ഞിരുന്നു.
22:26
Speaker B
ഇതിനൊക്കെ ചേർത്ത് ഒരു പ്രതികാരം ചെയ്യാൻ വേണ്ടി വീരപ്പൻ തയ്യാറെടുത്തിരുന്നപ്പോഴാണ് വീരപ്പന് വേറൊരു വിവരം കിട്ടുന്നത്.
22:32
Speaker B
കമല നായിക്ക എന്ന് പറയുന്ന ഒരു പ്രദേശവാസി ഷക്കീൽ അഹമ്മദിനും ഹരികൃഷ്ണയ്ക്കും വേണ്ടി ഇൻഫോർമറുടെ പണിയെടുക്കുന്നുണ്ട് എന്നതായിരുന്നു ആ രഹസ്യ വിവരം.
22:40
Speaker B
അപ്പോ തന്റെ ശത്രുക്കളെ കൂട്ടാൻ വേണ്ടി അവരുടെ തന്ത്രം തന്നെ എടുക്കാൻ വീരപ്പൻ ഒരുങ്ങുന്നു.
22:46
Speaker B
പോലീസിന്റെ ഇൻഫോർമർ ആയിട്ടുള്ള ഈ കമല നായിക്കയെ അവരെ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി വീരപ്പൻ തന്റെ ഡബിൾ ഏജന്റ് ആക്കുന്നു.
22:52
Speaker B
അടുത്ത ദിവസം ഈ കമല നായിക്ക തന്റെ പക്കൽ ഒരു രഹസ്യ വിവരം ഉണ്ട് എന്ന് പറഞ്ഞുകൊണ്ട് ഷക്കീൽ അഹമ്മദിനെ ചെന്ന് കാണുന്നു.
23:00
Speaker B
വീരപ്പന്റെ അനുജൻ അർജുനൻ 40 കിലോ ആനക്കൊമ്പുമായിട്ട് അടുത്ത വഴിയിൽ വരുന്നുണ്ട് എന്നതായിരുന്നു ആ രഹസ്യ വിവരം.
23:08
Speaker B
നേരിൽ ചെന്നാൽ ഇപ്പോൾ പിടികൂടാം എന്നും അയാൾ ഷക്കീൽ അഹമ്മദിനോട് പറയുന്നു.
23:12
Speaker B
ഷക്കീൽ അഹമ്മദ് ഉടനെ തന്നെ എസ്പി ഹരികൃഷ്ണയെ ഫോണിൽ വിളിക്കുന്നു.
23:15
Speaker B
ഹരികൃഷ്ണ അപ്പോ ബാംഗ്ലൂരിലായിരുന്നു.
23:17
Speaker B
ഒരു ദിവസത്തേക്ക് ഓപ്പറേഷൻ ഹോൾഡ് ചെയ്യൂ ഞാൻ ഇതാ വരുന്നു എന്നായി ഹരികൃഷ്ണ.
23:21
Speaker B
അങ്ങനെ ഹരികൃഷ്ണ തിരിച്ചു വന്ന ശേഷം 1992 ഓഗസ്റ്റ് 14ന് ഷക്കീൽ അഹമ്മദും കമലയും ഹരികൃഷ്ണയും മൂന്ന് കോൺസ്റ്റബിൾമാരും കൂടി ചേർന്ന് ഒരു വെളുത്ത അംബാസഡർ കാറിൽ വെള്ള വസ്ത്രങ്ങളൊക്കെ ധരിച്ച് മീനയം എന്ന സ്ഥലത്തേക്ക് അർജുനെ പിടിക്കാൻ വേണ്ടി പോകുന്നു.
23:30
Speaker B
ഇവരുടെ കാറിന് ഒരു കിലോമീറ്റർ പിന്നിലായിട്ട് ഒരു ലോറി നിറച്ച് എസ്ഡിഎഫ് കമാൻഡോസും ഇവരെ അനുഗമിക്കുന്നുണ്ടായിരുന്നു.
23:38
Speaker B
ഒരു മണിയോടെ ഇവര് പറഞ്ഞ സ്ഥലത്ത് എത്താനായപ്പോൾ ഒരു വളവ് തിരിഞ്ഞ് കാർ അങ്ങ് ചെന്നപ്പോൾ മുന്നിൽ റോഡിൽ കരിങ്കല്ലുകൾ വാരി നിരത്തി റോഡ് ബ്ലോക്ക് ചെയ്തിരുന്നതായിട്ട് ഇവര് കാണുന്നു.
23:46
Speaker B
അപ്പോ വണ്ടി ഇങ്ങനെ സ്ലോ ആയി വന്നപ്പോൾ തന്നെ കമല ഞാൻ എടുത്തു മാറ്റാം കല്ല് എന്ന് പറഞ്ഞുകൊണ്ട് ഡോർ തുറന്ന് ചാടി ഇറങ്ങുന്നു.
23:52
Speaker B
അതിങ്ങനെ ധൃതി വെക്കുന്നത് എന്തിനാ എന്ന് ചോദിച്ച് മുഴുമിക്കും മുമ്പേ ഷക്കീൽ അഹമ്മദിന്റെ തലയിലൂടെ ഒരു കൊള്ളിയാൻ മിന്നുന്നു.
23:59
Speaker B
അയാൾ എസ്പി ഹരികൃഷ്ണയെ വല്ലാതെ ഒന്ന് നോക്കുന്നു.
24:00
Speaker B
ഇറ്റ്സ് എ ട്രാപ്പ് എന്നൊരു വാചകം ഹരികൃഷ്ണയുടെ വായിൽ നിന്ന് പുറപ്പെടുന്നു.
24:05
Speaker B
രണ്ടുപേരുടെയും കൈ അവരവരുടെ യന്ത്രത്തോക്കുകളിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ നാലുപാടു നിന്നും വെടിയുണ്ടകളുടെ ഒരു പ്രവാഹം തന്നെ ആ വെള്ള അംബാസഡർ കാറിന് നേരെ ഉണ്ടാകുന്നു.
24:16
Speaker B
പിന്നാലെ വന്ന എസ്ഡിഎഫ് ലോറി അപ്പോഴേക്കും അവിടെ എത്തുന്നു.
24:19
Speaker B
അവരെ ഈ ലോറി കണ്ട നിമിഷം തന്നെ വീരപ്പന്റെ സംഘം കാട്ടിലേക്ക് ഉൾവലിയുന്നു.
24:25
Speaker B
പക്ഷേ അപ്പോഴേക്കും വീരപ്പൻ ഉദ്ദേശിച്ച കാര്യമൊക്കെ നടന്നിട്ടുണ്ടായിരുന്നു.
24:29
Speaker B
ആറ് റൗണ്ട് വെടിയേറ്റിരുന്ന ഷക്കീൽ അഹമ്മദും വെടിയേറ്റ് ദേഹം അരിപ്പ പോലെയായി കഴിഞ്ഞിരുന്ന ഹരികൃഷ്ണയും ഓൺ ദി സ്പോട്ട് മരിച്ചു കഴിഞ്ഞിരുന്നു.
24:38
Speaker B
അവർക്ക് പുറമെ അന്നേ ദിവസത്തെ വെടിവെപ്പിൽ നാല് ഓഫീസർമാർ വേറെയും കൊല്ലപ്പെട്ടു.
24:43
Speaker B
വീരപ്പന്റെ സംഘത്തിലെ ഒരാളുടെയും ഒരു രോമത്തിന് പോലും ഒന്ന് ഇളക്കം തട്ടിയില്ല എന്നത് അയാളുടെ കുപ്രസിദ്ധി ഇരട്ടിപ്പിച്ച ഒന്നായിരുന്നു.
24:51
Speaker B
പക്ഷേ വീരപ്പൻ നടത്തിയ കൂട്ടക്കൊലകളിൽ ഏറ്റവും അധികം പേരുടെ മരണത്തിന് കാരണമായ സംഭവം ഇനി വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
25:00
Speaker B
അതായിരുന്നു 1993 ഏപ്രിൽ ഒമ്പതിന് നടന്ന ദുഃഖവെള്ളി കൂട്ടക്കൊല.
25:06
Speaker B
അന്ന് കൊല്ലപ്പെട്ടത് വീരപ്പൻ വിരിച്ച വലയിലേക്ക് ചെന്ന് കയറിയ ഒരു ബസ് നിറച്ച് എസ്ഡിഎഫ് കമാൻഡോസ് ആയിരുന്നു.
25:15
Speaker B
22 പേർ.
25:18
Speaker B
പക്ഷേ അത് ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു എന്ന് പറഞ്ഞ പോലെ നടന്ന ഒരു സംഭവമായിരുന്നു.
25:24
Speaker B
വീരപ്പന്റെ ലക്ഷ്യം റാംബോ ഗോപാലകൃഷ്ണൻ എന്നറിയപ്പെടുന്ന ഒരു തമിഴ്നാട് പോലീസ് എസ്പി ആയിരുന്നു.
25:32
Speaker B
ഈ റാംബോ ഗോപാലകൃഷ്ണൻ വീരപ്പനെ പിടിക്കാൻ വേണ്ടി വെറി പൂണ്ട് നടക്കുന്ന കാലമാണ് അത്.
25:39
Speaker B
എസ്പി ഹരികൃഷ്ണയും ഷക്കീൽ അഹമ്മദും ഒക്കെ കൊല്ലപ്പെട്ടതിന്റെ പേരിൽ അധികാരികൾ വീരപ്പനെ എന്ത് വില കൊടുത്തും പൂട്ടിയിരിക്കും എന്നൊരു ദൃഢനിശ്ചയം എടുത്ത കാലമാണ്.
25:49
Speaker B
റാംബോയ്ക്ക് അന്ന് ജംഗിൾ പെട്രോൾ എന്ന് പറയുന്ന ഒരു 42 അംഗ ടീം ഉണ്ടായിരുന്നു.
25:53
Speaker B
1993 ഏപ്രിൽ മാസം ആദ്യത്തെ ആഴ്ച ഈ കൊളത്തൂർ ഗ്രാമത്തിൽ ഒരു വലിയ ബാനർ പ്രത്യക്ഷപ്പെടുന്നു.
26:00
Speaker B
അതിൽ തമിഴിൽ റാംബോ ഗോപാലകൃഷ്ണനെ അഡ്രസ്സ് ചെയ്തുകൊണ്ട് ഒരു വെല്ലുവിളി ഉണ്ടായിരുന്നു.
26:07
Speaker B
ധൈര്യം വരുന്താൽ നേരിൽ വാ ഗോപാലകൃഷ്ണ.
26:10
Speaker B
ഞാനിപ്പോൾ സുരയമ്മ കടുവിൽ നിന്നെയും ടീമിനെയും കാത്തു നിൽക്കുകയാണ് നീ ആൺകുട്ടിയാണെങ്കിൽ നീ വാ എന്നെ പിടിച്ചു കാണിക്കുക എന്നായിരുന്നു വീരപ്പന്റെ പരസ്യമായ ആ വെല്ലുവിളി സന്ദേശം.
26:19
Speaker B
ഇത് വായിച്ച റാംബോ ഗോപാലകൃഷ്ണൻ കോപം കൊണ്ട് ചുവന്നു തുടുക്കുന്നു.
26:24
Speaker B
ബലിഷ്ഠമായ ശരീരം.
26:26
Speaker B
നിത്യേന കസറത്ത് ചെയ്ത് വലിപ്പിച്ചു വെച്ചിട്ടുള്ള പേശികൾ.
26:30
Speaker B
കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ്.
26:32
Speaker B
ഇത്രയുമാണ് റാംബോ ഗോപാലകൃഷ്ണൻ എന്ന് പറയുന്ന എസ്പി.
26:34
Speaker B
വീരപ്പൻ ആഞ്ഞെറിഞ്ഞ ആ ചൂണ്ടക്കൊളുത്തിൽ അപ്പോൾ ഒന്ന് ദേഷ്യത്തിന്റെ പുറത്ത് റാംബോ ഗോപാലകൃഷ്ണൻ പോയി കൊത്തുന്നു.
26:41
Speaker B
ആ ചൂണ്ടക്കൊളുത്ത് പക്ഷേ റാംബുയുടെ അണ്ണാക്കും കേറിക്കൊണ്ടാണ് പിന്നെ പുറത്തു വന്നത്.
26:46
Speaker B
തന്റെ ടീമിനെ തികച്ചും ഷോർട്ട് നോട്ടീസിൽ സംഘടിപ്പിച്ച് ആ വെല്ലുവിളി ഏറ്റെടുത്ത് റാംബോ വീരപ്പനെ പിടികൂടാൻ വേണ്ടി പുറപ്പെടുന്നു.
26:55
Speaker B
പോകുന്ന വഴി ഇവർ പുറപ്പെട്ട ജീപ്പ് പാലാർ പാലത്തിന് എത്തുന്നതിന് മുമ്പ് ബ്രേക്ക് ഡൗൺ ആകുന്നു.
27:01
Speaker B
അതിർത്തിയിൽ ഉണ്ടായിരുന്ന കർണാടക പോലീസിൽ നിന്ന് റാംബോ അപ്പോ രണ്ട് ബസ്സുകൾ താൽക്കാലികമായിട്ട് സംഘടിപ്പിക്കുന്നു.
27:07
Speaker B
റാംബോ ഗോപാലകൃഷ്ണൻ അദ്ദേഹത്തിന് 15 ഇൻഫോർമർമാര് രണ്ട് ഫോറസ്റ്റ് വാച്ചർമാര് എന്നിവർ ഒരു ബസ്സിലും ഇൻസ്പെക്ടർ അശോക് കുമാർ തമിഴ്നാട് പോലീസിന്റെ ആറ് കോൺസ്റ്റബിൾമാര് പിന്നീട് കർണാടക പോലീസിന്റെ ഒരു എസ്കോർട്ട് പാർട്ടി എന്നിവർ രണ്ടാമത്തെ ബസ്സിലുമായിട്ടായിരുന്നു ആ യാത്ര.
27:16
Speaker B
വീരപ്പനെ പിടിക്കാനുള്ള ആവേശത്തിലായിരുന്നു അപ്പോൾ റാംബോ ഗോപാലകൃഷ്ണൻ.
27:20
Speaker B
ബസ്സിന്റെ ചവിട്ടുപടിയിൽ ഒരു എകെ 47 യന്ത്രത്തോക്കും തോളിൽ തൂക്കി സീറ്റിന്റെ കമ്പിയിൽ പിടിച്ച് പുറത്തേക്ക് ഇങ്ങനെ ഞാന്ന് നിന്നുകൊണ്ടായിരുന്നു ആ യാത്ര.
27:26
Speaker B
അവിടെ എത്തിയാൽ ഉടനെ ചാടി ഇറങ്ങി വീരപ്പനെ ആക്രമിക്കണം എന്നതായിരുന്നു ഗോപാലകൃഷ്ണന്റെ മനസ്സിൽ.
27:32
Speaker B
പക്ഷേ അവർക്കുള്ള സ്വീകരണം പാലാർ പാലത്തിന്റെ മുന്നിൽ ഒരു ലാൻഡ് മൈന്റെ രൂപത്തിൽ വീരപ്പൻ തയ്യാറാക്കിയിട്ടുണ്ടായിരുന്നു.
27:38
Speaker B
വീരപ്പന്റെ അനുയായി ആയിട്ടുള്ള സൈമൺ ആയിരുന്നു ക്വാറിക്കാരനിൽ നിന്ന് സംഘടിപ്പിച്ചിട്ടുള്ള സ്ഫോടക വസ്തുക്കൾ റോഡിൽ കുഴി കുത്തി നിറച്ച് ആ മൈൻ തയ്യാറാക്കിയത്.
27:45
Speaker B
കുറച്ചു ദൂരെ ഉയരത്തിലുള്ള ഒരു പാറപ്പുറത്ത് റോഡിലേക്ക് നോക്കി നിന്ന വീരപ്പൻ ബസ്സിൽ ഇങ്ങനെ തൂങ്ങി നിൽക്കുന്ന റാംബോയെ കാണുന്നു.
27:52
Speaker B
റാംബോ ആ സംഘത്തിൽ ഉണ്ട് എന്നതിന്റെ സൂചനയായിട്ട് വീരപ്പന്റെ വായിൽ നിന്ന് ആഞ്ഞൊരു വിസിലിന്റെ രൂപത്തിൽ ഒരു മുന്നറിയിപ്പ് വരുന്നു.
27:59
Speaker B
വണ്ടി കൃത്യം ആ കുഴിയുടെ മുകളിൽ എത്തിയതും 200 അടി മാറി നിന്നിരുന്ന സൈമൺ ആ മൈനിനെ ഒരു 12 വോൾട്ട് ബാറ്ററി വെച്ച് ഡിറ്റോണേറ്റ് ചെയ്യുന്നു.
28:10
Speaker B
ബസ്സിനടിയിൽ നിന്ന് ഭൂമി നിമിഷനേരം കൊണ്ട് പിളർന്നു മാറുന്നു.
28:15
Speaker B
സ്ഫോടനം അവിടെ സൃഷ്ടിച്ചത് 3000 ഡിഗ്രി സെൽഷ്യസിന്റെ താപനിലയായിരുന്നു.
28:20
Speaker B
സ്ഫോടനത്തെ തുടർന്നുള്ള ഉഗ്രശക്തിയുള്ള ഷോക്ക് വേവ് ബസ്സിനെ ആകാശത്തേക്ക് എടുത്ത് അടിക്കുന്നു.
28:26
Speaker B
നിമിഷനേരം കൊണ്ട് ആ ബസ്സ് ചക്രത്തിൽ സഞ്ചരിക്കുന്ന ഒരു ശവമഞ്ചമായിട്ട് മാറുന്നു.
28:31
Speaker B
നിലത്ത് ചളുങ്ങിയ ലോഹക്കഷ്ണങ്ങളും ചെളിയും പാറക്കല്ലും അസ്ഥിക്കഷ്ണങ്ങളും മാംസപിണ്ഡങ്ങളും ചോരയും ഒക്കെ ചിതറി തെറിച്ച് കിടക്കുന്നു.
28:40
Speaker B
ഈ വാഹനത്തിന്റെ വാതിൽക്കൽ തൂങ്ങി നിന്നുകൊണ്ട് മാത്രം ഗോപാലകൃഷ്ണൻ സ്ഫോടനത്തോടെ ദൂരേക്ക് തെറിച്ചു പോകുന്നു.
28:47
Speaker B
ഗുരുതരമായി പരിക്കേറ്റെങ്കിലും റാംബോ ഗോപാലകൃഷ്ണൻ ഈ ആക്രമണത്തെ അതിജീവിക്കുന്നു.
28:52
Speaker B
ഈ റാംബോയ്ക്കും സംഘത്തിനും നേരെ ഉണ്ടായ 22 പേരുടെ ജീവനെടുത്ത ഈ ദുഃഖവെള്ളി ആക്രമണത്തിന് ശേഷമാണ് തമിഴ്നാടിന്റെ ഭാഗത്തു നിന്ന് സീരിയസ് ആയിട്ടുള്ള ഒരു എസ്ഡിഎഫ് ഉണ്ടായി വരുന്നത്.
29:00
Speaker B
വാൾട്ടർ ദേവാരം എന്ന മിടുക്കനായ ഒരു ഓഫീസർ ആയിരുന്നു ഇതിന്റെ ആദ്യത്തെ തലവൻ.
29:05
Speaker B
നേതൃത്വം ഏറ്റെടുത്ത പാടെ ദേവാരം ചെയ്തത് എസ്ഡിഎഫിൽ ചേർന്ന് വീരപ്പനെ വേട്ടയാടാൻ തയ്യാറുള്ളവര് സ്റ്റേറ്റ് പോലീസിൽ നിന്ന് സ്വമേധയാ വരട്ടെ എന്നൊരു ആഹ്വാനം കൊടുക്കുകയാണ്.
29:13
Speaker B
അന്ന് 60000 പേരുണ്ടായിരുന്ന തമിഴ്നാട് പോലീസിൽ നിന്ന് ആയിരക്കണക്കിന് പേര് അതിന് തയ്യാറായെങ്കിലും അതിൽ ഏറ്റവും മിടുക്കന്മാരായിട്ടുള്ള 250 യുവ പോലീസ് ഓഫീസർമാർ ദേവാരത്തിനൊപ്പം ചേരാൻ വേണ്ടി തിരഞ്ഞെടുക്കപ്പെട്ടു.
29:21
Speaker B
1993 മെയ് ഒമ്പതിന് വാൾട്ടർ ദേവാരത്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പെട്രോൾ പാർട്ടി വീരപ്പന്റെ സംഘത്തെ കാട്ടിൽ വെച്ച് യാദൃശ്ചികമായിട്ട് കണ്ടുമുട്ടുന്നു.
29:30
Speaker B
അപ്പോൾ നടന്ന വെടിവെപ്പിൽ വീരപ്പന്റെ മൂന്ന് സംഘാംഗങ്ങൾക്ക് വെടിയേൽക്കുന്നുണ്ടെങ്കിലും വീരപ്പനും ആ സംഘാംഗങ്ങളും എല്ലാവരും രക്ഷപ്പെടുന്നു.
29:38
Speaker B
പിന്നീടുള്ള വർഷങ്ങളിൽ നിരന്തരം വീരപ്പന്റെ സംഘവും തമിഴ്നാട് കർണാടക എസ്ഡിഎഫ് സേനകളും ഫോറസ്റ്റ് ബിഎസ്എഫ് എന്നിവരും തമ്മിൽ നിരന്തരം പോരാട്ടങ്ങൾ നടക്കുന്നുണ്ട്.
29:44
Speaker B
ഇരുപക്ഷത്തും പലരും കൊല്ലപ്പെടുന്നുണ്ട്.
29:46
Speaker B
അതിനുശേഷം 1995 അടുപ്പിച്ച് വീരപ്പന്റെ അനുജൻ അർജുനന്റെ കാലിൽ ഒരു മുഴ വരുന്നു.
29:54
Speaker B
അയാളെ ചികിത്സിക്കാൻ വേണ്ടി ഒരു ജാമ്യം എന്നുള്ള നിലയ്ക്കാണ് വീരപ്പന്റെ സംഘം അക്കാലത്ത് ഡിഎസ്പി ചിതംബരനാഥനെ തട്ടിക്കൊണ്ടുപോകുന്നത്.
30:07
Speaker B
അന്ന് വീരപ്പൻ ആവശ്യപ്പെട്ടത് 1000 കോടി രൂപയുടെ മോചനദ്രവ്യമാണ്.
30:13
Speaker B
അതിനു പുറമെ അനുജന്റെ കാലിലെ മുഴയ്ക്കുള്ള ചികിത്സയും കൊടുക്കണം എന്നായിരുന്നു വീരപ്പന്റെ ആവശ്യം.
30:17
Speaker B
ഈ ഡീൽ പ്രകാരം വീരപ്പന്റെ അനുജൻ ചികിത്സയ്ക്ക് വേണ്ടി അഡ്മിറ്റ് ആയ സമയത്ത് എസ്ഡിഎഫ് മറ്റൊരു കമാൻഡോ ഓപ്പറേഷൻ നടത്തി വീരപ്പന്റെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന ഡിഎസ്പിയെ മോചിപ്പിക്കുന്നു.
30:26
Speaker B
അതിനു പിന്നാലെ 1995 ജൂൺ 26ന് അർജുനനെയും കൂടെ കസ്റ്റഡിയിൽ ഉണ്ടായിരുന്ന വീരപ്പന്റെ മറ്റ് രണ്ട് അനുയായികളെയും ഈ കർണാടക എസ്ഡിഎഫിന് കൈമാറാൻ വേണ്ടി എംഎം ഹിൽസിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് അവര് സൈനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു എന്നൊരു വാർത്ത പുറത്തു വരുന്നു.
30:42
Speaker B
ഈ വിവരം അറിഞ്ഞ വീരപ്പൻ ആകെ കുപിതനാകുന്നു.
30:44
Speaker B
തന്റെ അനുജനെ എസ്ഡിഎഫ് വധിച്ചതാണ് എന്ന് അയാൾക്ക് ഉറപ്പുണ്ടായിരുന്നു.
30:48
Speaker B
അതിനുശേഷമാണ് ഇയാൾ കന്നട സിനിമാതാരമായിട്ടുള്ള രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയ ഏറെ കോലാഹലം സൃഷ്ടിച്ച സംഭവമൊക്കെ ഉണ്ടാകുന്നത്.
30:54
Speaker B
2002-03 ആയപ്പോഴേക്കും വീരപ്പന്റെ കുപ്രസിദ്ധി അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നിട്ടുണ്ടായിരുന്നു.
31:00
Speaker B
ടൈം മാഗസിൻ മുതൽ ചൈനീസ് മാധ്യമങ്ങൾ വരെ വീരപ്പനെ പറ്റി കവർ സ്റ്റോറികൾ അന്ന് ചെയ്യുന്നുണ്ട്.
31:07
Speaker B
ഒരു ഇന്ത്യൻ വാരിക വീരപ്പനെ ഒസാമ ബിൻ ലാദൻ സദ്ദാം ഹുസൈൻ എന്നിവർക്കൊപ്പം ചേർത്ത് ലോകത്തിലെ മോസ്റ്റ് വാണ്ടഡ് ആയിട്ടുള്ള ത്രിമൂർത്തികൾ എന്നൊരു പീസ് വരെ ചെയ്യുന്നുണ്ട്.
31:16
Speaker B
ഈ ഘട്ടത്തിലാണ് കെ വിജയകുമാർ ഐപിഎസ് ടാസ്ക് ഫോഴ്സിന്റെ തലപ്പത്ത് വരുന്നത്.
31:21
Speaker B
വീരപ്പനെ ആ കാട്ടിൽ നിന്ന് തപ്പിയെടുക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള പണിയല്ല എന്നതുകൊണ്ട് തന്നെയാണ് കഴിഞ്ഞ 20 വർഷമായിട്ട് വേട്ടയാടിയിട്ടും വീരപ്പനെ പിടികിട്ടാതിരുന്നത്.
31:31
Speaker B
കർണാടക തമിഴ്നാട് കേരളം എന്നിങ്ങനെ മൂന്ന് സംസ്ഥാനങ്ങളായി പടർന്നു പന്തലിച്ചു കിടക്കുന്ന 14000 ചതുരശ്ര കിലോമീറ്റർ കൊടും കാട്ടിനുള്ളിലാണ് വീരപ്പനെ തേടാനുണ്ടായിരുന്നത്.
31:40
Speaker B
ഇതിനുള്ളിൽ എവിടെ വേണമെങ്കിലും ആവാമായിരുന്നു വീരപ്പൻ.
31:44
Speaker B
കാടിനകത്താണെങ്കിൽ കല്ലും മുള്ളും അട്ടയും ആനയും ഒക്കെയായിട്ട് തിരച്ചിൽ ഒട്ടും എളുപ്പമുള്ള പണിയായിരുന്നില്ല.
31:49
Speaker B
ഇതിന് പുറമെ ഈ കാടുകളിലായിട്ട് 400ൽ അധികം ഗ്രാമങ്ങളുണ്ട്.
31:58
Speaker B
വീരപ്പനെ ദൈവത്തെ പോലെ കാണുന്ന അതിലെ ഗ്രാമീണരുണ്ട്.
32:02
Speaker B
ഇവർക്കിടയിലൂടെ വേണമായിരുന്നു കെ വിജയകുമാറിന് തന്റെ ഓപ്പറേഷൻ കൊക്കൂൺ നടത്തി വിജയിപ്പിച്ചെടുക്കാൻ.
32:08
Speaker B
ആ കൊടും കാട്ടിനുള്ളിലേക്ക് പല ചെറു സംഘങ്ങളായിട്ട് ചെന്ന് കയറിയ എസ്ഡിഎഫും വീരപ്പന്റെ സംഘങ്ങളുമായി പല തവണ പല റെയ്ഡുകളിലും ഏറ്റുമുട്ടലുകളൊക്കെ ഉണ്ടാകുന്നുണ്ട്.
32:17
Speaker B
അതിൽ പലരും മരിക്കുന്നുണ്ടെങ്കിലും അതിലൊന്നും തന്നെ വീരപ്പൻ അവരെ കയ്യിൽ തടയുന്നില്ല.
32:20
Speaker B
ഒടുവിൽ വീരപ്പനെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് വെടിവെച്ച് കൊല്ലുന്നത് ഇടത്തെ കണ്ണിന് ഏതാണ്ട് പൂർണ്ണമായി തന്നെ അന്ധമാക്കി കഴിഞ്ഞിരുന്ന തിമിരത്തിനുള്ള ചികിത്സ തേടി വീരപ്പൻ കാട്ടിനുള്ളിലെ തന്റെ സുരക്ഷിത താവളം വിട്ട് നഗരത്തിലേക്ക് വരാനുള്ള റിസ്ക് എടുക്കുന്ന ഒരു അപൂർവ്വ അവസരത്തിൽ മാത്രമാണ്.
32:26
Speaker B
ദീർഘകാലം തന്റെ വലങ്കയ്യായിരുന്ന ഗോവിന്ദൻ വിശ്വസ്തനായ അനുജൻ ചന്ദ്രഗൗഡ സേതുമണി എന്നിവർക്കൊപ്പമാണ് വീരപ്പൻ അയാൾ ഒളിച്ചു പാർത്തിരുന്ന പിക്ലി മലയിൽ നിന്ന് നാഷണൽ ഹൈവേയുടെ പരിസരത്തേക്ക് ഇറങ്ങി വന്നതും ആംബുലൻസിലേക്ക് കയറുന്നതും.
32:39
Speaker B
വീരപ്പനെ അങ്ങനെ കാട് വിട്ട് ഇറങ്ങി വരാൻ പ്രേരിപ്പിച്ചത് തിമിര ശസ്ത്രക്രിയ നടത്തി സംഘത്തിന്മേലുള്ള നിയന്ത്രണം തിരിച്ചു പിടിക്കാനുള്ള ആഗ്രഹം മാത്രമായിരുന്നില്ല.
32:45
Speaker B
എസ്ഡിഎഫുമായിട്ട് മുട്ടി സംഘത്തിലെ ആൾബലം വല്ലാതെ കുറഞ്ഞതോടെ പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ വീരപ്പൻ പ്ലാൻ ചെയ്തിരുന്നു.
32:54
Speaker B
മാത്രമല്ല പുതുതായിട്ട് തോക്കുകളും വെടിക്കോപ്പുകളും ഒക്കെ വാങ്ങുക എന്നൊരു ഉദ്ദേശം കൂടി ഈ വരവിനുണ്ടായിരുന്നു.
33:00
Speaker B
വീരപ്പനുമായിട്ട് ബന്ധം സ്ഥാപിക്കാൻ പോലീസ് നിയോഗിച്ച ഇടനിലക്കാരൻ വീരപ്പന്റെ വിശ്വാസം നേടിയെടുക്കുന്നതിൽ വിജയിക്കുന്നു.
33:07
Speaker B
തിമിര ശസ്ത്രക്രിയ വളരെ സിമ്പിൾ ആണെന്നും ഏതെങ്കിലും ഒരു ഫാം ഹൗസിൽ വെച്ച് സർജറി നടത്താമെന്നും കഴിഞ്ഞാൽ കുറച്ചു ദിവസം അവിടെ വിശ്രമിച്ച് തിരിച്ചു പോരാം എന്നുമൊക്കെ അവർ വീരപ്പനെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു.
33:14
Speaker B
പാപ്പാരപ്പെട്ടിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം ദൂരെയുള്ള കൊള്ളിമലയിലാണ് ഇവര് ഫാം ഹൗസ് ഉണ്ട് എന്ന് പറഞ്ഞിരുന്നത്.
33:24
Speaker B
ഇത് പറഞ്ഞ് വിശ്വസിപ്പിച്ചിട്ടാണ് എസ്ഡിഎഫിന്റെ ചാരന്മാർ വീരപ്പനെ കാട്ടിനുള്ളിൽ നിന്ന് ഇറക്കിക്കൊണ്ടു വരുന്നത്.
33:32
Speaker B
ആ വരവിലാണ് നടുറോഡിൽ വെച്ച് എൻകൗണ്ടർ ഉണ്ടാകുന്നതും വീരപ്പൻ കൊല്ലപ്പെടുന്നതും.
33:39
Speaker B
ഈ വീരപ്പൻ എൻകൗണ്ടറിനെ പറ്റിയിട്ട് പല കോൺസ്പിരസി തിയറീസും പിന്നെ ഉണ്ടായിട്ടുണ്ട്.
33:43
Speaker B
കാര്യം കപ്പടാ മീശയും സ്റ്റീൽ ബോഡിയും ഒക്കെ ഉണ്ടായിരുന്നു എങ്കിലും അതൊക്കെ പകരന്നു കൊടുത്തിരുന്ന പരുക്കൻ ഇമേജിന് പിന്നിൽ അത്യാവശ്യം ഭയമൊക്കെ ഉണ്ടായിരുന്ന നിരന്തരം പൊങ്ങച്ചം പറഞ്ഞുകൊണ്ടിരുന്ന ഒരു സാധാരണ കാട്ടുകള്ളൻ മാത്രമായിരുന്നു വീരപ്പൻ എന്നാണ് പലരും പറയുന്നത്.
33:51
Speaker B
വീരപ്പനിൽ ഇങ്ങനെ വലിയൊരു ഭീകരന്റെ ഇമേജ് ആരോപിച്ചിട്ട് അതിനെ വളർത്തി വലുതാക്കിക്കൊണ്ട് വന്ന് തങ്ങളുടെ ലാഭത്തിനായി പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്ന വീരപ്പനെ മുന്നിൽ നിർത്തി അയാളെക്കൊണ്ട് കോൺട്രാക്ട് കില്ലിംഗും എക്സ്ട്രോഷനും ഒക്കെ നടത്തിക്കൊണ്ടിരുന്ന രാഷ്ട്രീയക്കാരും ബിസിനസ്സുകാരും പകൽമാന്യന്മാരായ ക്രിമിനലുകളും അടങ്ങുന്ന മറ്റൊരു വലിയ നെക്സസ് തന്നെ ഉണ്ടായിരുന്നു എന്നൊരു ആക്ഷേപം ഈ എൻകൗണ്ടർ നടന്ന കാലത്ത് തന്നെ ഉയർന്നു വന്നിരുന്നു.
34:00
Speaker B
അപ്പോ വീരപ്പനെ ഇങ്ങനെ ജീവനോടെ പിടിച്ചാൽ ഈ നെക്സസിനെക്കുറിച്ചുള്ള വിവരങ്ങളും പുറത്തു വരും എന്ന് ഭയന്ന് അത്രയും കാലം വീരപ്പനെ മുന്നിൽ നിർത്തി പ്രവർത്തിച്ചിരുന്നവർ തന്നെയാണ് രഹസ്യമായിട്ട് ഓപ്പറേറ്റ് ചെയ്ത് വീരപ്പനെ എൻകൗണ്ടറിലൂടെ എലിമിനേറ്റ് ചെയ്തത് എന്നതടക്കമുള്ള അപവാദങ്ങൾ പലതും പിന്നീട് അങ്ങോട്ട് പലപ്പോഴായിട്ട് ഇതിനെപ്പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്.
34:10
Speaker B
എസ്ഡിഎഫ് തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുള്ള കെ വിജയകുമാർ തന്റെ ചേസിംഗ് ദി ബ്രിഗൻഡ് എന്ന പുസ്തകത്തിൽ വിസ്തരിച്ച് വർണ്ണിച്ചിട്ടുള്ള വീരപ്പന്റെ ആ ഫൈനൽ എൻകൗണ്ടർ വിവരണങ്ങളിലും കേവല സാമാന്യ യുക്തിക്ക് നിരക്കാത്ത പല വൈരുദ്ധ്യങ്ങളും ഉണ്ട് എന്നതും ഈ ആക്ഷേപങ്ങൾക്കൊക്കെ ബലം പകരുന്നുണ്ട്.
34:19
Speaker B
അക്കാലത്ത് പ്രചരിച്ചിരുന്ന മറ്റൊരു പ്രധാന അഭ്യൂഹം വീരപ്പനെ ഏറ്റുമുട്ടലിലൂടെ വധിച്ചു എന്ന് പറഞ്ഞ ദിവസത്തിലും രണ്ട് ദിവസം മുമ്പെങ്കിലും എസ്ഡിഎഫ് അയാളെ പിടിച്ചിരുന്നു എന്നും മല്ലേനൂർ എന്ന് പറയുന്ന സ്ഥലത്ത് ഒരു രഹസ്യ സങ്കേതത്തിൽ ഇട്ട് വീരപ്പനെ രണ്ട് ദിവസം അതിക്രൂരമായ പീഡനങ്ങൾക്ക് വിധേയമാക്കിയ ശേഷം അയാളെ പാപ്പാരപ്പെട്ടിയിൽ എത്തിച്ച് ഒരു വ്യാജ എൻകൗണ്ടർ നടത്തുകയാണ് എസ്ഡിഎഫ് സംഘം ചെയ്തത് എന്നുമൊക്കെയാണ്.
34:29
Speaker B
അത്രയും കാലം ആനയെ വെടിവെച്ച് കൊന്ന് കൊമ്പൂരി വിറ്റും കാട്ടിലെ ചന്ദനം വെട്ടിവറ്റും അതുപോലെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിയും ഒക്കെ വീരപ്പൻ സമ്പാദിച്ച കോടിക്കണക്കിന് രൂപ അത് എവിടെയാണ് വീരപ്പൻ സൂക്ഷിച്ചിരുന്നത് എന്നറിയാൻ വേണ്ടി കൂടി ആയിരുന്നു ഈ പീഡനം എന്നും അന്നത്തെ ആക്ഷേപങ്ങൾ ഉണ്ടായിരുന്നു.
34:40
Speaker B
എന്തായാലും വീരപ്പൻ കുറ്റകൃത്യങ്ങൾ ചെയ്തത് ആർക്ക് വേണ്ടിയായിരുന്നു അയാളെ വെടിവെച്ച് കൊന്നു കളഞ്ഞത് ആർക്ക് വേണ്ടിയായിരുന്നു എന്നിങ്ങനെ ഉത്തരമില്ലാത്ത പല ചോദ്യങ്ങളും ഇന്നും

Get More with the Söz AI App

Transcribe recordings, audio files, and YouTube videos — with AI summaries, speaker detection, and unlimited transcriptions.

Or transcribe another YouTube video here →