Class 7 | Malayalam കഥാപാത്ര നിരൂപണം എങ്ങനെ എഴുതാം

Full Transcript — Download SRT & Markdown

00:00
Speaker A
നമസ്കാരം മക്കളെ ആകാശ് മാഷാണ്.
00:03
Speaker A
ഓ ഹെൻറി രചിച്ചിട്ടുള്ള മനോഹരമായ ഒരു കഥയാണ് അവസാനത്തെ ഇല എന്ന് പറയുന്ന കഥ, നമ്മുടെ അവസാനത്തെ യൂണിറ്റിലെ അവസാന പാഠഭാഗമായിട്ടാണ് നമ്മൾ ഓ ഹെൻറിയുടെ അവസാനത്തെ ഇല എന്നുള്ള കഥ നമ്മൾ പഠിക്കുന്നത്.
00:13
Speaker A
ജോൺസി, സ്യൂ, ഡോക്ടർ, ബെർമാൻ എന്നിങ്ങനെ പല കഥാപാത്രങ്ങൾ ഈ ഒരു കഥയിൽ നമ്മൾ കാണുന്നുണ്ട്, അത് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആരായിരുന്നു താഴെ കമന്റ് ചെയ്യുക.
00:22
Speaker A
മാഷിന് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമായിരുന്നു ബെർമാൻ എന്ന് പറയുന്ന കഥാപാത്രം, അപ്പോ ബെർമാൻ എന്ന കഥാപാത്രത്തിന്റെ കഥാപാത്ര നിരൂപണമാണ് മാഷിപ്പോ നിങ്ങൾക്ക് വേണ്ടി പറയുന്നത്.
00:30
Speaker A
അപ്പോ ഏത് കഥാപാത്ര നിരൂപണം ചോദിക്കുമ്പോഴും നമുക്ക് പഠിച്ചു വെക്കാനാവുന്ന ഒരു മാതൃകയുണ്ട്, കഥാപാത്ര നിരൂപണം തയ്യാറാക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം, ഒന്ന് കഥാപാത്രത്തിന്റെ പേര് കഥാപാത്രത്തിൽ നിന്ന് പരിചയപ്പെടുന്നു.
00:42
Speaker A
രണ്ട് കഥയിലെ സ്ഥാനം, കഥാപാത്രത്തിന്റെ സ്ഥാനം എന്താണെന്ന് ചെയ്യുന്നു കഥയിലെ പ്രധാനപ്പെട്ട കഥാപാത്രമാണോ കഥയിലെ പ്രാധാന്യം അർഹിക്കുന്ന കഥാപാത്രമാണോ അല്ലയോ എന്ന് എന്ത് ചെയ്യുന്നു നമ്മൾ പറയുന്നു.
00:51
Speaker A
അടുത്തത് കഥാപാത്രത്തിന്റെ സ്വഭാവമാണ് എന്തൊക്കെയാണ് കഥാപാത്രത്തിന്റെ സ്വഭാവം.
00:55
Speaker A
പിന്നെയോ കഥാപാത്രത്തിന്റെ വേഷം എന്താണ് അദ്ദേഹത്തിന്റെ വേഷം അദ്ദേഹത്തിന്റെ രൂപ സവിശേഷതകൾ അദ്ദേഹത്തിന്റെ രൂപം എങ്ങനെയാണെന്നാണ് പറയുന്നത്.
01:01
Speaker A
പിന്നെയോ നിങ്ങൾ എന്തുകൊണ്ട് ഈ കഥാപാത്രത്തെ ഇഷ്ടപ്പെടുന്നു ഇഷ്ടപ്പെടാനുള്ള കാരണം എന്താണ് കഥയിലെ സന്ദർഭങ്ങൾ കൂടി ഉൾപ്പെടുത്തി നമുക്ക് എന്ത് ചെയ്യാം കഥാപാത്രത്തെ എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്നുള്ള കാരണങ്ങൾ പറയാം.
01:53
Speaker A
അതുപോലെ ഇതുപോലെ തന്നെയുള്ള കഥാപാത്രങ്ങൾ നിങ്ങൾ മുന്നേ പഠിച്ച ഏതെങ്കിലും കഥയിലോ നോവലിലോ യാത്രാവിവരണത്തിലോ കവിതയിലോ ഒക്കെ നിങ്ങൾക്ക് പരിചയപ്പെട്ടിട്ടുണ്ടോ അങ്ങനെയുള്ള ഏതെങ്കിലും കഥാപാത്രം ഉണ്ടെങ്കിൽ ആ കഥാപാത്രത്തെ കൂടി നിങ്ങൾ എന്ത് ചെയ്യാം ഇവിടെ സൂചിപ്പിക്കാം ഇത്രയും കാര്യങ്ങളാണ് കഥാപാത്ര നിരൂപണം എഴുതുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ടത്.
02:11
Speaker A
അങ്ങനെയാണെങ്കിൽ ബെർമാൻ എന്ന കഥാപാത്രത്തിന്റെ കഥാപാത്ര നിരൂപണം നമുക്കൊന്ന് വായിച്ചു നോക്കാം വിശ്വസാഹിത്യകാരനായ ഓ ഹെൻറി രചിച്ച കഥയാണ് അവസാനത്തെ ഇല.
02:25
Speaker A
കഥയിൽ നിറഞ്ഞുനിന്ന കഥാപാത്രമാണ് ബെർമാൻ എന്ന കഥാപാത്രം.
02:28
Speaker A
എനിക്ക് ഈ കഥാപാത്രത്തെ വളരെയധികം ഇഷ്ടമായി.
02:30
Speaker A
ബെർമാൻ ഒരു ചിത്രകാരനാണ്.
02:34
Speaker A
വർഷത്തെ അനുഭവങ്ങളിൽ മുൻവർഷത്തെ അനുഭവങ്ങളിൽ ഒരു നല്ല ചിത്രം പോലും വരക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല.
02:42
Speaker A
ചിത്രകാരൻ എന്ന നിലയിൽ പരാജയപ്പെട്ട അദ്ദേഹം യുവ ചിത്രകാരന്മാരെ സഹായിക്കാനായി മോഡലായി ജോലി ചെയ്യുകയാണ്.
02:52
Speaker A
ബെർമാൻ ഒരു വിരൂപനായ വൃദ്ധനാണ് വേഗത്തിൽ ദേഷ്യം പിടിക്കുന്ന സ്വഭാവക്കാരനാണ്.
03:00
Speaker A
ആളുകൾക്ക് വെറുപ്പ് ഉണ്ടാക്കുന്ന അദ്ദേഹത്തിന്റെ പെരുമാറ്റവും കഥയിൽ പ്രകടമാകുന്നുണ്ട്.
03:10
Speaker A
എന്നാൽ വിരൂപമായ ശരീരത്തിനുള്ളിലും സുന്ദരമായ മനസ്സിന്റെ ഉടമയാണ് അദ്ദേഹം എന്ന് കഥയുടെ അവസാനം മനസ്സിലാകുന്നു.
03:20
Speaker A
ജോൺസിയുടെ ജീവൻ വേണ്ടി തന്റെ ജീവൻ നഷ്ടപ്പെടുത്തിയാണ് ബെർമാൻ അവസാനത്തെ ഇലയുടെ ചിത്രം വരച്ചുവെച്ചത് തീർച്ചയായും അദ്ദേഹം ഈ കഥയിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒരു കഥാപാത്രമായി മാറുകയായിരുന്നു എനിക്ക് ഈ കഥാപാത്രത്തെ വളരെയധികം ഇഷ്ടമായി എന്ന് പറഞ്ഞുകൊണ്ട് നമുക്ക് എന്ത് ചെയ്യാം കഥാപാത്ര നിരൂപണം അവസാനിപ്പിക്കാം.
03:55
Speaker A
അപ്പോ ഏത് കഥാപാത്ര നിരൂപണം ചോദിച്ചാലും ഇത്രയും കാര്യങ്ങൾ ഓർത്തു വെക്കുക പരീക്ഷക്ക് ഉറപ്പായും ഒരു കഥാപാത്ര നിരൂപണം ഉണ്ടാവും അത് ബെർമാന്റെ ആവട്ടെ മുഴുവൻ മാർക്കും സ്കോർ ചെയ്യാൻ ആവട്ടെ.

Get More with the Söz AI App

Transcribe recordings, audio files, and YouTube videos — with AI summaries, speaker detection, and unlimited transcriptions.

Or transcribe another YouTube video here →