യുദ്ധം അമേരിക്കയ്ക്ക് തിരിച്ചടിയാകും | Surgical Strike By Unnibalakrishnan

Full Transcript — Download SRT & Markdown

00:12
Speaker A
നമസ്കാരം സർജിക്കൽ സ്ട്രൈക്കിലേക്ക് എല്ലാ പ്രേക്ഷകർക്കും സ്വാഗതം.
00:16
Speaker A
പ്രിയപ്പെട്ട പ്രേക്ഷകരെ ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധം ഇന്നിപ്പോൾ അഞ്ചു ദിവസം പിന്നിട്ടിരിക്കുകയാണ്.
00:25
Speaker A
ഒരു യുദ്ധം ആരംഭിച്ചു കഴിഞ്ഞാൽ രണ്ടു പ്രധാന ചോദ്യങ്ങളാണ് ഉയർന്നു വരിക. ഒന്നാമത്തെ ചോദ്യം എന്ന് പറയുന്നത് ഈ യുദ്ധം എത്രനാൾ നീണ്ടുനിൽക്കും എന്നുള്ളതാണ്.
00:35
Speaker A
രണ്ടാമത്തെ ചോദ്യം എന്ന് പറയുന്നത് ഈ യുദ്ധത്തിൽ ആര് വിജയിച്ചു വരും എന്നുള്ളതാണ്. ഒരു യുദ്ധം ആരംഭിക്കാൻ എളുപ്പമാണ്, പക്ഷേ അത് അവസാനിപ്പിക്കാൻ അത്ര എളുപ്പമല്ല എന്ന് പറഞ്ഞത് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയായിട്ടുള്ള അടൽ ബിഹാരി വാജ്പേയ് ആയിരുന്നു.
00:48
Speaker A
1999-ൽ കാർഗിൽ യുദ്ധം നടക്കുന്ന സമയത്ത് അദ്ദേഹം പറഞ്ഞ ഒരു കാര്യമുണ്ട്, ഒരു യുദ്ധം ആരംഭിക്കാൻ ഏത് രാഷ്ട്രത്തിനും കഴിയും.
00:53
Speaker A
പക്ഷേ ആ യുദ്ധം എവിടെ അവസാനിപ്പിക്കണം, എങ്ങനെ അവസാനിപ്പിക്കണം, എപ്പോൾ അവസാനിപ്പിക്കണം എന്ന് പറയുന്നത് ഒരു വലിയ ആശങ്കയാണ്, വലിയ ആശയക്കുഴപ്പമാണ് എന്നാണ് അന്ന് വാജ്പേയ് പറഞ്ഞത്.
01:03
Speaker A
ഇന്നിപ്പോൾ ലോകത്ത് മറ്റൊരു യുദ്ധം കൂടി നടന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ, നാല് വർഷം പഴക്കമുണ്ടായ യുദ്ധത്തിന് ആ യുദ്ധം നടക്കുന്നത് റഷ്യയും യുക്രൈനും തമ്മിലാണ് കേട്ടോ.
01:10
Speaker A
ഇപ്പോൾ അത് സംബന്ധിച്ച വാർത്തയൊന്നും ആരും ശ്രദ്ധിക്കാറു തന്നെയല്ല. കഴിഞ്ഞ ദിവസം അമേരിക്കൻ പ്രസിഡന്റ് ആയിട്ടുള്ള ഡൊണാൾഡ് ട്രംപ് പറഞ്ഞത് ഇപ്പോൾ നടക്കുന്ന ഈ ഇസ്രായേൽ ഇറാൻ യുദ്ധം ഉണ്ടല്ലോ, അത് നാലാഴ്ച കൊണ്ട് സമാപിക്കും എന്നാണ്.
01:18
Speaker A
എന്ത് അടിസ്ഥാനത്തിലാണ് ട്രംപ് ആ കണക്ക് പറഞ്ഞത് എന്ന് നമുക്കറിയില്ല.
01:24
Speaker A
പക്ഷേ ഈ യുദ്ധം എത്രനാൾ നീണ്ടുനിൽക്കും എന്നുള്ളത് ലോകത്തിന്റെ വലിയ ആശങ്കയായി മാറിയിട്ടുണ്ട്.
01:29
Speaker A
അതിന്റെ കാര്യം എന്ന് പറയുന്നത് ഇപ്പോൾ നടക്കുന്ന യുദ്ധം എന്ന് പറയുന്നത് ഇറാനും ഇസ്രായേലും തമ്മിലുള്ള രണ്ട് രാഷ്ട്രങ്ങൾക്കിടയിലുള്ള യുദ്ധം മാത്രമല്ല, അതൊരു പ്രാദേശിക യുദ്ധമായി മാറിക്കഴിഞ്ഞിരിക്കുന്നു എന്നുള്ളതാണ്.
01:37
Speaker A
അതുകൊണ്ട് തന്നെയാണ് ലോകം അതൊരു വലിയ ആശങ്കയായി കാണുന്നത്.
01:42
Speaker A
പ്രിയപ്പെട്ട പ്രേക്ഷകർക്ക് അറിയുന്നതുപോലെ ഇസ്രായേലാണ് ഇറാനെ ആദ്യമായി ആക്രമിക്കുന്നത്.
01:46
Speaker A
ഇറാൻ ഇസ്രായേലിനെ തിരിച്ചടിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ഗൾഫ് രാജ്യങ്ങളെ കൂടി ഇറാൻ ലക്ഷ്യം വെച്ചു എന്നുള്ളതാണ്.
01:54
Speaker A
ഗൾഫ് രാജ്യങ്ങളെ ആക്രമിക്കുക എന്നുള്ളതായിരുന്നില്ല ഇറാന്റെ ലക്ഷ്യം.
01:57
Speaker A
മറിച്ച് ആ രാജ്യങ്ങളിലെ അമേരിക്കയുടെ സൈനിക താവളങ്ങളെ അറ്റാക്ക് ചെയ്യുക എന്നുള്ളതായിരുന്നു ഇറാന്റെ ലക്ഷ്യം.
02:05
Speaker A
നമുക്കറിയാമല്ലോ ബഹ്റൈനിൽ അതുപോലെതന്നെ ഒമാനിൽ, ഖത്തറിൽ, സൗദി അറേബ്യയിൽ, കുവൈറ്റിലൊക്കെ അമേരിക്കയുടെ സൈനിക താവളങ്ങൾ ആക്രമിക്കപ്പെട്ടു.
02:13
Speaker A
ഇറാന്റെ വിദേശകാര്യമന്ത്രി ഈ ഗൾഫ് രാജ്യങ്ങളിലെ ഓരോ വിദേശകാര്യമന്ത്രിമാരെയും ടെലിഫോണിൽ വിളിച്ചു, എന്നിട്ട് പറഞ്ഞു ഞങ്ങൾ ആക്രമിക്കുന്നത് നിങ്ങളെ അല്ല, മറിച്ച് നിങ്ങളുടെ രാജ്യത്ത് നിലകൊള്ളുന്ന അമേരിക്കയുടെ സൈനിക താവളങ്ങളെയാണ് എന്ന്.
02:23
Speaker A
പക്ഷേ ഗൾഫ് രാജ്യങ്ങളിൽ ഇതൊരു വലിയ ആശങ്കയായി മാറിയിരിക്കുകയാണ്. അവിടെ വിമാനത്താവളങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.
02:30
Speaker A
അവിടെ വ്യോമഗതാഗതം എല്ലാം നിലച്ചിരിക്കുകയാണ്.
02:34
Speaker A
മാത്രമല്ല ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. ഈ കാര്യത്തിൽ അമേരിക്കക്ക് വലിയ വീഴ്ച വന്നിട്ടുണ്ട് എന്നാണ് ഗൾഫ് രാജ്യങ്ങളുടെ അഭിപ്രായം എന്ന് പറയുന്നത്.
02:40
Speaker A
സ്വന്തം സൈനിക താവളങ്ങളെ സംരക്ഷിക്കാനുള്ള ഒരു മുൻകരുതലും അമേരിക്ക എടുത്തിരുന്നില്ല.
02:44
Speaker A
അതുകൊണ്ടാണ് ഇറാനെ കൃത്യമായി അവിടേക്ക് അറ്റാക്ക് ചെയ്യാൻ കഴിഞ്ഞിട്ടുള്ളത്. ആ മിസൈലുകളെ ഇന്റർസെപ്റ്റ് ചെയ്യാനുള്ള ടെക്നോളജിയൊക്കെ ഇസ്രായേലിന് ട്രാൻസ്ഫർ ചെയ്തിരിക്കുകയാണ് അമേരിക്ക.
02:52
Speaker A
ആ അർത്ഥത്തിൽ അമേരിക്ക കാണിക്കേണ്ട മുൻകരുതൽ കാണിച്ചിട്ടില്ല എന്നൊരു അഭിപ്രായം വളരെ ശക്തമാണ് ഗൾഫ് രാജ്യങ്ങൾക്കിടയിൽ.
03:00
Speaker A
എന്ന് മാത്രവുമല്ല ഗൾഫിനെ സംബന്ധിച്ച് ഒരു വലിയ പ്രശ്നം എന്ന് പറയുന്നത്.
03:04
Speaker A
അവർ അമേരിക്കയോട് വലിയ ആശ്രയത്വം സ്ഥാപിച്ചിട്ടുള്ള രാജ്യങ്ങളാണ്. നോക്കൂ അവരുടെ സാമ്പത്തിക പിൻബലം എന്ന് പറയുന്നത് അമേരിക്കയാണ്.
03:10
Speaker A
അതുകൊണ്ടാണ് സ്വന്തം ടെറിട്ടറി ഈ പറയുന്ന അമേരിക്കയുടെ സൈനിക താവളങ്ങൾ ഒക്കെ നിർമ്മിക്കാൻ വേണ്ടി അവർ അനുവദിച്ചു നൽകിയത്.
03:18
Speaker A
പക്ഷേ ഇപ്പോൾ അത് അവർക്കൊരു വലിയ തലവേദനയായിരിക്കുകയാണ്.
03:21
Speaker A
അവർക്കൊരു വലിയ തിരിച്ചടിയായിരിക്കുകയാണ്.
03:24
Speaker A
അതുകൊണ്ട് ഗൾഫ് രാജ്യങ്ങൾ വലിയ സമ്മർദ്ദമാണ് അമേരിക്കക്ക് മുകളിൽ ചെലുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നിപ്പോൾ വന്നുകൊണ്ടിരിക്കുന്ന വാർത്ത എന്താണ്?
03:30
Speaker A
നോക്കൂ അമേരിക്കൻ എംബസികൾ ഓരോന്നോരോന്നായി പൂട്ടി കൊണ്ടിരിക്കുകയാണ്.
03:34
Speaker A
അപ്പോൾ ഈ പറയുന്ന ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദം ശക്തമാകുമ്പോൾ.
03:39
Speaker A
എത്രനാൾ അമേരിക്കക്ക് ഇത്തരത്തിലുള്ള ഒരു യുദ്ധവുമായി മുന്നോട്ടു പോകാൻ കഴിയുമെന്നൊരു ചോദ്യമുണ്ട്.
03:44
Speaker A
ഇത് ലോകത്തിന്റെ തന്നെ വലിയ ആശങ്കയാണ്.
03:46
Speaker A
ആ അർത്ഥത്തിൽ അമേരിക്ക കടുത്ത സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്.
03:50
Speaker A
അതുകൊണ്ടുതന്നെ ഈ യുദ്ധത്തിന് അധികം അധികനാൾ നീണ്ടുപോകാൻ കഴിയില്ല എന്നാണ്.
03:55
Speaker A
യുദ്ധം നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന എല്ലാ വിദഗ്ധരും വിലയിരുത്തിക്കൊണ്ടിരിക്കുന്നത്.
03:59
Speaker A
അങ്ങനെയാണെങ്കിൽ അടുത്ത ചോദ്യത്തിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്.
04:02
Speaker A
ഈ യുദ്ധത്തിൽ ആരാണ് വിജയിച്ചു വരാൻ പോകുന്നത്?
04:06
Speaker A
നോക്കൂ ഇറാനെ അറ്റാക്ക് ചെയ്യുമ്പോൾ ഇസ്രായേലും അമേരിക്കയും പറഞ്ഞത് ഇതൊരു പ്രീ എംപ്റ്റഡ് വാർ ആണ് എന്നാണ്.
04:11
Speaker A
അതായത് ഒരു മുൻകൂർ പ്രതിരോധം തീർക്കുകയാണ് ഞങ്ങൾ ചെയ്യുന്നത് എന്നാണ്.
04:16
Speaker A
അതായത് ഇറാൻ ഇസ്രായേലിനെ ആക്രമിക്കാനായിട്ട് ഒരു പദ്ധതി ഇട്ടിരിക്കുന്നു.
04:20
Speaker A
ആ പദ്ധതി മനസ്സിലാക്കുന്ന ഇസ്രായേൽ മുൻകൂട്ടി ഇറാനെ ആക്രമിക്കുന്നു.
04:24
Speaker A
ഇതൊരു മിലിറ്ററി തന്ത്രമാണ് കേട്ടോ.
04:27
Speaker A
ഒഫൻസ് ഈസ് ദി ബെസ്റ്റ് ഡിഫൻസ് എന്നാണ് പറയുക.
04:30
Speaker A
നമ്മളെ ആക്രമിക്കാൻ ഒരു ശത്രു തയ്യാറായി നിന്നു കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ആ ശത്രുവിനെ അങ്ങോട്ട് ആക്രമിക്കുക.
04:36
Speaker A
അതൊരു മിലിറ്ററി തന്ത്രമാണ്. അതാണ് ഞങ്ങൾ നടപ്പാക്കിയിരിക്കുന്നത് എന്നാണ് പറഞ്ഞത്.
04:40
Speaker A
അങ്ങനെ ആദ്യത്തെ 12 മണിക്കൂറിനുള്ളിൽ ഇറാനിൽ 900 എയർ സ്ട്രൈക്കുകളാണ് വ്യോമാക്രമണങ്ങളാണ് അമേരിക്ക നടത്തിയത് കേട്ടോ.
04:48
Speaker A
ആദ്യത്തെ മണിക്കൂറിൽ തന്നെ ഇറാനു കനത്ത നഷ്ടമാണ് ഉണ്ടായത്.
04:52
Speaker A
ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെയാണ് ആ രാഷ്ട്രത്തിന് നഷ്ടപ്പെട്ടത്.
04:56
Speaker A
ഖമനേയി കൊല്ലപ്പെട്ടു.
04:57
Speaker A
ഖമനേയി മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ കൊല്ലപ്പെട്ടു, അദ്ദേഹത്തിന്റെ മകനും മരുമകളും കൊച്ചുമകളും കൊല്ലപ്പെട്ടു.
05:04
Speaker A
ആ കുടുംബം തന്നെ വൈപ്പ് ഔട്ട് ആയി.
05:06
Speaker A
പക്ഷേ ഒരു പ്രശ്നമുണ്ട് കേട്ടോ.
05:07
Speaker A
അതായിരുന്നു ഈ യുദ്ധത്തിൽ അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ പാളിച്ച.
05:12
Speaker A
അതുപോലെതന്നെ ഇസ്രായേലിന് പറ്റിയ ഏറ്റവും വലിയ പാളിച്ച എന്ന് പറയുന്നത് ആരാണ് ഈ ഖമനേയി എന്ന് പറയുന്നയാൾ?
05:17
Speaker A
അദ്ദേഹം ഷിയാ വിഭാഗത്തിന്റെ ആത്മീയ നേതാവാണ്.
05:20
Speaker A
പോപ്പ് എങ്ങനെയാണോ ക്രിസ്തീയ സമുദായത്തിന് ഏറ്റവും പ്രധാനപ്പെട്ട നേതാവായിരിക്കുന്നത് അതുപോലെതന്നെ മുസ്ലിങ്ങളുടെ ആത്മീയ നേതാവാണ് ഖമനേയി.
05:28
Speaker A
ഈ പറയുന്ന ഇറാനിൽ ശരിക്കും പറഞ്ഞാൽ ഷിയയും സുന്നി വിഭാഗങ്ങളും തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്.
05:35
Speaker A
ആ ഏറ്റുമുട്ടലാണ് ഇറാനിലെ ആഭ്യന്തര സംഘർഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം എന്ന് പറയുന്നത്.
05:41
Speaker A
പക്ഷേ ഖമനേയി കൊല്ലപ്പെട്ടപ്പോൾ നമ്മൾ കണ്ടത് ഇറാൻ ഒറ്റക്കെട്ടാകുന്നതാണ്.
05:46
Speaker A
എല്ലാ ആഭ്യന്തര വിയോജിപ്പുകളും അവർ മറന്നു കൂട്ടായിട്ടാണ് ആളുകൾ തെരുവിലേക്ക് വന്നു പൊട്ടിക്കരഞ്ഞത്.
05:53
Speaker A
അങ്ങനെ ഒരു ദേശീയ വികാരമാണ് ഖമനേയിയുടെ കൊലപാതകത്തോടുകൂടി ഉണ്ടായിരിക്കുന്നത്.
05:59
Speaker A
ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഇറാന്റെ പതാകക്ക് താഴെ അവിടുത്തെ എല്ലാ ജനങ്ങളും ഒറ്റക്കെട്ടായി നിന്നിരിക്കുന്നു എന്ന് മാത്രവുമല്ല.
06:06
Speaker A
ഇറാൻ ഈ യുദ്ധത്തിൽ വെച്ചിരിക്കുന്ന ലക്ഷ്യം തന്നെ മാറിയിരിക്കുകയാണ്.
06:11
Speaker A
എന്താണ് ഇപ്പോൾ ഇറാന്റെ ലക്ഷ്യം എന്ന് പറയുന്നത്?
06:14
Speaker A
അതിജീവനം മാത്രമല്ല കേട്ടോ ഇറാന്റെ ലക്ഷ്യം എന്ന് പറയുന്നത്.
06:17
Speaker A
മധ്യേഷ്യയിൽ നിന്ന് തന്നെ അമേരിക്കയെ വൈപ്പ് ഔട്ട് ചെയ്യുക എന്നുള്ളതാണ് ഇറാന്റെ ലക്ഷ്യം.
06:25
Speaker A
ആ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഗൾഫ് രാജ്യങ്ങളിലെ ഈ അമേരിക്കയുടെ സൈനിക താവളങ്ങളെ ഇറാൻ ആക്രമിച്ചത്.
06:32
Speaker A
മറ്റൊരു ഗുരുതരമായ നീക്കം കൂടി ഇറാൻ നടത്തിയിട്ടുണ്ട്.
06:35
Speaker A
എന്തായിരുന്നു അത്?
06:37
Speaker A
ഹോർമൂസ് കടലെടുക്ക് അടച്ചിരിക്കുകയാണ് ഇറാൻ.
06:40
Speaker A
ഈ ഹോർമൂസ് കടലെടുക്ക് എന്ന് പറയുന്നത് പേർഷ്യൻ ഉൾക്കടലിലെ ഒരു കപ്പൽ പാതയാണ്, ഒരു കപ്പൽ ചാലാണ്.
06:46
Speaker A
അവിടെ ആധിപത്യം എന്ന് പറയുന്നത് ഇറാനാണ്.
06:49
Speaker A
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പലുകൾ സഞ്ചരിക്കുന്നത് ഈ കപ്പൽ ചാലിലൂടെയാണ്.
06:55
Speaker A
അവിടെ ഇറാന്റെ യുദ്ധക്കപ്പലുകൾ ഇപ്പോൾ നങ്കൂരമിട്ടിരിക്കുകയാണ്.
06:58
Speaker A
അവർ മാത്രമല്ല കേട്ടോ ഹിസ്ബുള്ളയുടെ ഭീകരവാദികളും അവിടെത്തന്നെയാണ് നങ്കൂരമിട്ടിരിക്കുന്നത്.
07:03
Speaker A
ഈ ഹിസ്ബുള്ളയെ ചെറുതായി കാണണ്ട.
07:05
Speaker A
അവർ അവകാശപ്പെടുന്നു ഏതാണ്ട് 30000-ത്തോളം ബാലിസ്റ്റിക് മിസൈലുകൾ അവരുടെ കയ്യിലുണ്ട് എന്നാണ്.
07:11
Speaker A
അപ്പോൾ ഇറാനും അതുപോലെതന്നെ ഹിസ്ബുള്ള തീവ്രവാദികളും ചേർന്നുകൊണ്ട് ഈ പറയുന്ന ഹോർമൂസ് കടലെടുക്ക് പിടിച്ചെടുത്തിരിക്കുകയാണ്.
07:18
Speaker A
അതിലൂടെ ഇപ്പോൾ എണ്ണക്കപ്പലുകൾ യാത്ര ചെയ്യുന്നില്ല.
07:21
Speaker A
ആരെങ്കിലും ആ ചാലിലൂടെ യാത്ര ചെയ്താൽ അവരെ ഇല്ലാതാക്കും എന്നാണ് ഇറാൻ പറഞ്ഞിരിക്കുന്നത്.
07:26
Speaker A
എന്താണ് സംഭവിച്ചിരിക്കുന്നത്?
07:29
Speaker A
ലോകത്ത് ഇതാ ഒരു ഇന്ധന പ്രതിസന്ധി രൂക്ഷമാകാൻ പോവുകയാണ്.
07:33
Speaker A
ഈ യുദ്ധം തുടങ്ങുന്നതിനു മുമ്പ് എണ്ണയുടെ വില ബാരലിന് 74 ഡോളർ ആയിരുന്നുവെങ്കിൽ ഇപ്പോൾ അത് 84 ഡോളറാണ്.
07:43
Speaker A
കഴിഞ്ഞ രണ്ടുമൂന്നു ദിവസം കൊണ്ട് 8% വിലവർദ്ധനയാണ് എണ്ണക്ക് അന്താരാഷ്ട്ര കമ്പോളത്തിൽ ഉണ്ടായിരിക്കുന്നത്.
07:50
Speaker A
അതായത് 10 ഡോളറിന്റെ വ്യത്യാസം വരുന്നു എന്ന് പറഞ്ഞാൽ ഇന്ത്യൻ മണിയിലേക്ക് ട്രാൻസ്ലേറ്റ് ചെയ്താൽ 800 രൂപയുടെ വ്യത്യാസമാണ് വന്നിരിക്കുന്നത്.
07:57
Speaker A
അതൊരു ചെറിയ വിലപ്രതിസന്ധി അല്ല, ഒരു ചെറിയ വിലക്കയറ്റമല്ല.
08:01
Speaker A
നോക്കൂ പല ആഗോള രാജ്യങ്ങളിലും ഇന്ധന പ്രതിസന്ധി ഉണ്ടാക്കാൻ പോവുകയാണ് ഈ യുദ്ധം എന്ന് പറയുന്നത്.
08:06
Speaker A
ഇന്ത്യയെ സംബന്ധിച്ചിടത്തോളം 40-45 ദിവസത്തെ ഇന്ധനം മാത്രമാണ് നമ്മുടെ കയ്യിൽ ബാക്കിയുള്ളത്.
08:12
Speaker A
ഈ യുദ്ധം നീളുകയാണെങ്കിൽ ഓരോ രാജ്യവും പ്രതിസന്ധിയിലാകും.
08:16
Speaker A
അതുകൊണ്ട് ലോകരാഷ്ട്രങ്ങൾ തന്നെ ഈ യുദ്ധത്തിനെതിരായിരിക്കുകയാണ്.
08:20
Speaker A
ആ അർത്ഥത്തിൽ അമേരിക്ക ഇപ്പോൾ കടുത്ത സമ്മർദ്ദത്തിലാണ്.
08:23
Speaker A
ആ കടുത്ത സമ്മർദ്ദമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
08:26
Speaker A
ഒരു ചർച്ചക്കും ഇനി ഞങ്ങൾ തയ്യാറല്ല എന്നാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്.
08:30
Speaker A
ആ അർത്ഥത്തിൽ ഇറാൻ ഇപ്പോഴത്തെ യുദ്ധത്തെ ഒരു വലിയ റീജിയണൽ വാറായി മാറ്റിയിരിക്കുന്നു.
08:35
Speaker A
എന്ന് മാത്രവുമല്ല എല്ലാ ലോകരാജ്യങ്ങളെയും സമ്മർദ്ദത്തിലാക്കിയിരിക്കുന്നു.
08:39
Speaker A
ആ അർത്ഥത്തിൽ കടുത്ത സമ്മർദ്ദത്തിൽ പെട്ടിരിക്കുന്നത് ഇപ്പോൾ ഇസ്രായേൽ അല്ല, മറിച്ച് അമേരിക്കയാണ്.
08:44
Speaker A
അതുകൊണ്ട് ഈ യുദ്ധത്തിൽ അമേരിക്ക അടിപതറുമോ എന്നുള്ളതാണ് അടുത്ത ചോദ്യം എന്ന് പറയുന്നത്.
08:49
Speaker A
പ്രിയപ്പെട്ട പ്രേക്ഷകരെ നോക്കൂ ഇറാനോടൊപ്പം നിശബ്ദ പങ്കാളിയായ ഒരു രാഷ്ട്രം കൂടി നിലയെടുത്തിട്ടുണ്ട്.
08:55
Speaker A
ആ പങ്കാളി രാഷ്ട്രത്തിന്റെ പേര് ചൈന എന്നാണ്.
09:00
Speaker A
ചൈന വളരെ സൂക്ഷ്മമായിട്ടാണ് കാര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.
09:03
Speaker A
ഇറാന്റെ പരമാധികാരത്തെ സംരക്ഷിക്കാൻ എന്തും ചെയ്യും എന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്.
09:08
Speaker A
എങ്കിൽ കൂടിയും നമുക്കറിയുന്നതുപോലെ ഇന്ത്യയും പാകിസ്ഥാനുമായുള്ള യുദ്ധത്തിൽ ഓപ്പൺ ആയിട്ടാണ് ചൈന പാകിസ്ഥാനെ സപ്പോർട്ട് ചെയ്തത്.
09:16
Speaker A
അത്തരത്തിൽ ഓപ്പൺ ആയിട്ടുള്ള ഒരു സപ്പോർട്ട് ഇതുവരെ ചൈന ഇറാൻ പ്രഖ്യാപിച്ചിട്ടില്ല.
09:21
Speaker A
എങ്കിൽ കൂടിയും വളരെ പ്രധാനപ്പെട്ട ചില സാങ്കേതിക വിദ്യകൾ ഇറാനു ചൈന കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
09:27
Speaker A
നോക്കൂ ചൈന എന്ന് പറയുന്ന രാജ്യത്ത് ഗൂഗിൾ പ്രവർത്തനക്ഷമമല്ല.
09:30
Speaker A
ഗൂഗിളിനെ ബ്ലോക്ക് ചെയ്തിട്ടുള്ള രാജ്യമാണ് ചൈന.
09:32
Speaker A
എന്തുകൊണ്ടാണ്?
09:33
Speaker A
ഗൂഗിൾ സമാഹരിക്കുന്ന എല്ലാ ഇൻഫർമേഷനും നേരെ പോകുന്നത് അമേരിക്കയുടെ സൈനിക ആസ്ഥാനമായ പെന്റഗണിലേക്കാണ് എന്ന് ചൈനക്കറിയാം.
09:40
Speaker A
അതുകൊണ്ടുതന്നെ ചൈന മുൻകൂട്ടി ഗൂഗിളിനെ ബ്ലോക്ക് ചെയ്യുകയാണ് ചെയ്തത്.
09:45
Speaker A
പകരം അവർ ബെയ്ദു എന്ന് പറയുന്ന ഒരു പുതിയ ഇന്റർനെറ്റ് സർവീസ് ഡെവലപ്പ് ചെയ്തെടുക്കുകയാണ് ചെയ്തത്.
09:50
Speaker A
അതിൽ ബെയ്ദു 3 എന്ന് പറയുന്നത് വളരെ സുപ്രധാനമായ ഒരു മിലിറ്ററി സാങ്കേതിക വിദ്യയാണ്. ആ സാങ്കേതിക വിദ്യ ചൈന ഇറാനു കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് ബെയ്ദു 3-ന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.
10:00
Speaker A
മറ്റൊരു വലിയ പ്രത്യേകത കൂടിയുണ്ട് കേട്ടോ.
10:02
Speaker A
നോക്കൂ ഈ ശത്രുരാജ്യത്തെ ലക്ഷ്യമാക്കി പോകുന്ന വിമാനങ്ങളുടെ സന്ദേശങ്ങളെ ഇന്റർസെപ്റ്റ് ചെയ്യാനും ബെയ്ദു 3-ന് കഴിയും.
10:08
Speaker A
ഞാൻ ഒരു സംഭവം പറഞ്ഞു തരാം.
10:10
Speaker A
കഴിഞ്ഞ ദിവസമാണല്ലോ കുവൈറ്റ് ഈ പറയുന്ന അമേരിക്കയുടെ മൂന്ന് വിമാനങ്ങളെ വെടിവെച്ച് വീഴ്ത്തിയത്.
10:15
Speaker A
മൂന്ന് ഫൈറ്റർ ജെറ്റുകളെ ആണല്ലോ വെടിവെച്ച് വീഴ്ത്തിയത്.
10:18
Speaker A
ഏറ്റവും ഇംപോർട്ടന്റ് ആയിട്ടുള്ള F-15 വിമാനങ്ങളാണ് അമേരിക്കക്ക് നഷ്ടമായത്.
10:23
Speaker A
കുവൈറ്റ് എന്ന് പറയുന്നത് അമേരിക്കയുടെ സഖ്യരാഷ്ട്രമാണല്ലോ.
10:25
Speaker A
എന്തിനാണ് അമേരിക്കയുടെ ഈ ഫൈറ്റർ ജെറ്റുകളെ കുവൈറ്റ് വെടിവെച്ച് വീഴ്ത്തിയത്?
10:30
Speaker A
കൈയബദ്ധം പറ്റിപ്പോയി എന്നാണ് പറയുന്നത്.
10:32
Speaker A
പക്ഷേ സംഭവിച്ചത് എന്താണ്?
10:34
Speaker A
നോക്കൂ അമേരിക്കയുടെ ഈ ഫൈറ്റർ ജെറ്റുകൾ ലക്ഷ്യം വെച്ചത് ഇറാനെയാണ്.
10:38
Speaker A
അങ്ങോട്ടേക്ക് യാത്ര ചെയ്യുമ്പോൾ പല രാജ്യങ്ങൾ കടന്നാണ് ഈ യുദ്ധവിമാനം പോവുക.
10:42
Speaker A
അത് പ്രധാനമായിട്ടും സൗഹൃദ രാജ്യങ്ങളുടെ മുകളിലൂടെ ആയിരിക്കും ഈ യുദ്ധവിമാനങ്ങൾ പോവുക.
10:47
Speaker A
അപ്പോൾ താഴത്തേക്ക് അവർ ഒരു മെസ്സേജ് കൊടുക്കും ഞങ്ങൾ നിങ്ങളുടെ മിത്രമാണ് എന്ന്.
10:50
Speaker A
പക്ഷേ കുവൈറ്റിലേക്ക് വന്ന മെസ്സേജ് എന്ന് പറയുന്നത് ഞങ്ങൾ നിങ്ങളുടെ ശത്രുവാണ് എന്നായിരുന്നു.
10:55
Speaker A
ആ അർത്ഥത്തിൽ ആ മെസ്സേജിനെ ഇന്റർസെപ്റ്റ് ചെയ്തുകൊണ്ട് മറ്റൊന്നാക്കി മാറ്റിയത് ഈ ബെയ്ദു 3 എന്ന് പറയുന്ന ഈ പുതിയ സാറ്റലൈറ്റ് ട്രാൻസ്ലേഷൻ സിസ്റ്റമാണ്.
11:03
Speaker A
ആ സിസ്റ്റം ഉപയോഗിച്ചുകൊണ്ടാണ് ഇറാൻ ഫൈറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്.
11:07
Speaker A
ആ അർത്ഥത്തിലൊക്കെ വളരെ അഡ്വാൻറ്റേജിയസ് ആയ പൊസിഷനിലേക്ക് ഇറാൻ മാറി കഴിഞ്ഞിട്ടുണ്ട്.
11:11
Speaker A
അതുകൊണ്ടാണ് അവർ പറയുന്നത് ഒരു ചർച്ചക്കും ഇനി ആവശ്യമില്ല.
11:14
Speaker A
നിങ്ങൾ റെഡ് ലൈൻ ക്രോസ് ചെയ്തു കഴിഞ്ഞിരിക്കുകയാണ്.
11:18
Speaker A
ഇനി വരുന്നതെല്ലാം നിങ്ങൾ അനുഭവിച്ചുകൊള്ളണം എന്നാണ് ഇറാൻ പറഞ്ഞുകൊണ്ടിരിക്കുന്നത്.
11:22
Speaker A
നോക്കൂ ഇസ്രായേൽ ഒരു വലിയ ബാധ്യതയായി മാറിയിരിക്കുകയാണ് അമേരിക്കയെ സംബന്ധിച്ചിടത്തോളം.
11:27
Speaker A
ഇസ്രായേലിന്റെ ഈ കൊട്ടിഘോഷിക്കപ്പെട്ട സൈനിക ശക്തിയൊക്കെ പൊള്ളയാണ് എന്നിപ്പോൾ മനസ്സിലായി കഴിഞ്ഞിരിക്കുകയാണ്.
11:33
Speaker A
അവരിപ്പോൾ അമേരിക്കയെ മുന്നിൽ നിർത്തി ഏതാണ്ട് ഒരു ഒളി യുദ്ധം നടത്തുകയാണ് ഇസ്രായേൽ ചെയ്തുകൊണ്ടിരിക്കുന്നത്.
11:39
Speaker A
ആ അർത്ഥത്തിൽ ഇസ്രായേൽ അമേരിക്കയെ സംബന്ധിച്ച് വലിയ ബാധ്യതയായിരിക്കുന്നു.
11:44
Speaker A
അത് മാത്രവുമല്ല ഗൾഫ് രാജ്യങ്ങൾ വലിയ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ് അമേരിക്കൻ ഭരണകൂടത്തെ.
11:49
Speaker A
അതുപോലെതന്നെ ഇന്ധന പ്രതിസന്ധി എന്ന് പറയുന്നത് ലോകരാഷ്ട്രങ്ങളെയും ആകാംഷയിലാക്കിയിട്ടുണ്ട്.
11:56
Speaker A
അവരും അമേരിക്കൻ ഭരണകൂടത്തെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്.
11:59
Speaker A
ഇനി ഏറ്റവും വലിയ പ്രതിസന്ധി എന്ന് പറയുന്നത് അമേരിക്കൻ ഭരണകൂടം സ്വന്തം രാജ്യത്തുനിന്ന് നേരിടുന്ന പ്രതിസന്ധിയാണ്.
12:05
Speaker A
അമേരിക്കക്കാർക്കറിയില്ല എന്തിനാണ് ഈ അമേരിക്ക ഇറാനെ ഇപ്പോൾ ആക്രമിച്ചുകൊണ്ടിരിക്കുന്നത്?
12:12
Speaker A
എന്തിനാണ് അമേരിക്ക ഇസ്രായേലിനെ പിന്തുണച്ച് ഈ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നത് എന്ന് അമേരിക്കൻ ജനതക്കും അറിയില്ല, സെനറ്റിനും അറിയില്ല.
12:19
Speaker A
ആ അർത്ഥത്തിൽ വലിയ പ്രതിസന്ധിയും സമ്മർദ്ദവുമാണ് അമേരിക്കൻ ഭരണകൂടം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
12:25
Speaker A
അതുകൊണ്ടുതന്നെ ഈ യുദ്ധം അധികനാൾ നീട്ടിക്കൊണ്ടുപോകാൻ അമേരിക്കക്ക് കഴിയില്ല.
12:30
Speaker A
ഈ യുദ്ധത്തിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ അവർക്ക് പിൻവാങ്ങേണ്ടി വരും.
12:33
Speaker A
ഒരു കാര്യം ഉറപ്പാണ്.
12:34
Speaker A
ഈ യുദ്ധത്തിൽ ആര് വിജയിക്കും എന്ന് പ്രവചിക്കാൻ നമുക്ക് കഴിയില്ല. പക്ഷേ ഈ യുദ്ധത്തിൽ നിശ്ചയമായും ഇറാൻ തോൽക്കില്ല എന്ന് തന്നെയാണ് സർജിക്കൽ സ്ട്രൈക്കിന്റെ നിരീക്ഷണം.
12:41
Speaker A
ആ നിരീക്ഷണം പറഞ്ഞുകൊണ്ട് ഈ എപ്പിസോഡ് സമാപിക്കുകയാണ്.
12:45
Speaker A
താങ്ക്യൂ, താങ്ക്യൂ ഫോർ വാച്ചിങ്.

Get More with the Söz AI App

Transcribe recordings, audio files, and YouTube videos — with AI summaries, speaker detection, and unlimited transcriptions.

Or transcribe another YouTube video here →