**അമേരിക്കക്കെതിരെ ഗൾഫ് രാജ്യങ്ങളും?| Surgical Strike By Unni Balakrishnan| Middle East Issue — Transcript & SRT | SozAI**
Source: https://sozai.app/transcript/surgical-strike-by-transcript/

Answers

## Questions about this video

ഇസ്രായേൽ-ഇറാൻ യുദ്ധം കാരണം അസംസ്കൃത എണ്ണയുടെ വിലയിൽ എത്ര വർദ്ധനവാണ് ഉണ്ടായത്?

ഇസ്രായേൽ-ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം അസംസ്കൃത എണ്ണയുടെ വില ഒരു ബാരലിന് 67 ഡോളറിൽ നിന്ന് 101 ഡോളറായി ഉയർന്നു. ഇത് 34 ഡോളറിന്റെ വർദ്ധനവാണ്, ഇന്ത്യൻ രൂപയിൽ 3128 രൂപ വരും.

ഈ യുദ്ധം സാധാരണക്കാരെ എങ്ങനെയാണ് ബാധിക്കുന്നത്?

ഈ യുദ്ധം കാരണം പാചകവാതകത്തിന്റെയും പെട്രോളിന്റെയും വില വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇത് എല്ലാ ഉൽപ്പന്നങ്ങളുടെയും വില വർദ്ധിപ്പിക്കുകയും ഹോട്ടലുകൾ അടച്ചുപൂട്ടുന്നതിലേക്ക് നയിക്കുകയും ചെയ്യും.

ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന എന്തായിരുന്നു?

ഡൊണാൾഡ് ട്രംപ് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ യുദ്ധം ഏറെക്കുറെ പൂർത്തിയായി എന്ന് അവകാശപ്പെട്ടു. ഇറാൻ നാവികസേനയെയും വ്യോമസേനയെയും ആശയവിനിമയ സംവിധാനങ്ങളെയും തകർത്തു എന്നും അവരുടെ മിസൈലുകളും ഡ്രോണുകളും ലക്ഷ്യം കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

## Full Transcript — Download SRT & Markdown

00:12

Speaker A

നമസ്കാരം സർജിക്കൽ സ്ട്രൈക്കിലേക്ക് എല്ലാ പ്രേക്ഷകർക്കും സ്വാഗതം.

00:16

Speaker A

പ്രിയപ്പെട്ട പ്രേക്ഷകരെ ഇന്നൊരു സുപ്രധാനമായ വാർത്ത സംഭവിച്ചിട്ടുണ്ട്. അത് മന്ത്രിയുടെ പ്രണയവാർത്തയല്ല കേട്ടോ.

00:22

Speaker A

എന്റെയും നിങ്ങളുടെയും ജീവിതത്തെ നേരിട്ട് ബാധിക്കാൻ പോകുന്ന ഒരു സംഭവം ഇന്ന് ലോകത്ത് അരങ്ങേറിയിരിക്കുകയാണ്.

00:28

Speaker A

ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയർന്നിരിക്കുകയാണ്. നോക്കൂ ഒരു ബാരലിന് 101 ഡോളറാണ് ഇപ്പോഴത്തെ വില എന്ന് പറയുന്നത്.

00:33

Speaker A

എന്താ കാരണം? ഒറ്റ കാരണമേയുള്ളൂ ഇസ്രായേലും ഇറാനും യുദ്ധം ചെയ്തുകൊണ്ടിരിക്കുന്നു.

00:38

Speaker A

യുദ്ധം ആരംഭിച്ചിട്ട് 10 ദിവസം പിന്നിട്ടിരിക്കുകയാണ്. 10 ദിവസം മുമ്പ് എന്തായിരുന്നു ക്രൂഡ് ഓയിലിന്റെ വില? ഒരു ബാരലിന് 67 ഡോളർ ആയിരുന്നു. ഇപ്പോൾ എത്രയാണ് വില? 101 ഡോളറാണ്.

00:46

Speaker A

എത്രയാണ് വ്യത്യാസം? 34 ഡോളറാണ്. 34 ഡോളർ എന്ന് പറയുമ്പോൾ എത്രയാണ് ഇന്ത്യൻ രൂപ? 3128 രൂപ.

00:54

Speaker A

അതൊരു ചെറിയ വ്യത്യാസമാണോ? നോക്കൂ യുദ്ധം നടക്കുന്നത് ഇസ്രായേലിനും ഇറാനും ഇടയിലാണ്. അതങ്ങ് പശ്ചിമേഷ്യയിലാണ് നടക്കുന്നത്. നമ്മളെ അതെങ്ങനെ ബാധിക്കാനാണ് എന്നൊക്കെ കരുതി ആശ്വസിച്ചിരിക്കുമ്പോഴാണ് നോക്കൂ നമ്മുടെ അടുക്കളയിലേക്ക് ഈ യുദ്ധം കയറി വന്നിരിക്കുകയാണ്.

01:05

Speaker A

ഇപ്പോൾ പാചകവാതകം കിട്ടാനില്ല. ഉടൻ തന്നെ പാചകവാതകത്തിന്റെ വില വർദ്ധിക്കാൻ പോവുകയാണ്. പെട്രോളിന്റെ വില വർദ്ധിക്കാൻ പോവുകയാണ്. വാണിജ്യ സിലിണ്ടറുകൾ ഇപ്പോൾ വിതരണം ചെയ്യുന്നില്ല.

01:15

Speaker A

അടുത്ത ഒരാഴ്ചക്കുള്ളിൽ കേരളത്തിലെ മിക്കവാറും ഹോട്ടലുകളെല്ലാം പൂട്ടാൻ പോവുകയാണ്. പെട്രോളിന്റെയും പാചകവാതകത്തിന്റെയും ഒക്കെ വില വർദ്ധിച്ചാൽ പിന്നെ എല്ലാ ഉൽപ്പന്നങ്ങളുടെയും വില വർദ്ധിക്കുമെന്ന കാര്യത്തിൽ എന്താ സംശയം?

01:24

Speaker A

ആ അർത്ഥത്തിൽ വലിയൊരു വിലക്കയറ്റം നമ്മൾ അനുഭവിക്കാൻ പോകുന്നു. ഇത് കേരളത്തിന്റെ മാത്രം പ്രതിസന്ധിയല്ല. ഇത് ഇന്ത്യയുടെ മാത്രം പ്രതിസന്ധിയല്ല.

01:33

Speaker A

യൂറോപ്പിലും ആഫ്രിക്കയിലും ചൈനയിലും ഒക്കെ ഇതുതന്നെയാണ് പ്രിയപ്പെട്ട പ്രേക്ഷകരെ സ്ഥിതി എന്ന് പറയുന്നത്.

01:43

Speaker A

ഇനി മറ്റൊരു വാർത്ത കൂടി സംഭവിച്ചിട്ടുണ്ട് കേട്ടോ. അത് അമേരിക്കൻ പ്രസിഡന്റായിട്ടുള്ള ഡൊണാൾഡ് ട്രംപിന്റെ ഒരു പ്രസ്താവനയാണ്. ഇന്നലെ അദ്ദേഹം സിബിഎസ് ന്യൂസിന് ഒരു അഭിമുഖം നൽകിയിട്ടുണ്ട്.

01:52

Speaker A

ആ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത് യുദ്ധം ഏറെക്കുറെ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ്. ഇപ്പോഴും അദ്ദേഹം ഇറാനെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണ്.

02:06

Speaker A

അവരുടെ നാവികസേനയെ ഇല്ലാതാക്കി കഴിഞ്ഞിരിക്കുന്നു. അവരുടെ വ്യോമസേനയെ തകർത്തിരിക്കുന്നു. അതുപോലെതന്നെ അവരുടെ ആശയവിനിമയ സംവിധാനങ്ങളെല്ലാം തകർന്നു കഴിഞ്ഞിരിക്കുകയാണ്. അവരുടെ മിസൈലുകൾ ലക്ഷ്യം കാണുന്നില്ല. അവരുടെ ഡ്രോണുകളെല്ലാം ചിതറിപ്പോയിരിക്കുകയാണ്.

02:23

Speaker A

ആ അർത്ഥത്തിൽ ഈ യുദ്ധം ഏറെക്കുറെ പൂർത്തിയായിരിക്കുന്നു എന്നാണ് ട്രംപ് അവകാശപ്പെടുന്നത്. കഴിഞ്ഞയാഴ്ച പറഞ്ഞത് നാലോ അഞ്ചോ ആഴ്ചക്കുള്ളിൽ ഈ യുദ്ധം അവസാനിപ്പിക്കുമെന്നാണ്.

02:33

Speaker A

പക്ഷേ ഇപ്പോഴിതാ ഉടൻ തന്നെ ഈ യുദ്ധം അവസാനിക്കും എന്നുള്ള സൂചനയാണ് ഡൊണാൾഡ് ട്രംപ് നൽകുന്നതെങ്കിൽ മറുഹസത്ത് എന്താ സംഭവിച്ചിരിക്കുന്നത്?

02:43

Speaker A

ഇന്ന് രാവിലെ എന്താണ് നമ്മൾ കേട്ട വാർത്ത എന്ന് പറയുന്നത്? ബഹ്റൈന്റെ തലസ്ഥാനമായ മനാമയിലേക്ക് ഇറാൻ വീണ്ടും മിസൈൽ അറ്റാക്ക് നടത്തുന്നു. ബഹ്റൈനിലെ ഒരു പൗരൻ കൊല്ലപ്പെട്ടിരിക്കുന്നു.

02:55

Speaker A

എന്ന് മാത്രവുമല്ല ഇറാൻറെ റെവല്യൂഷണറി ഗാർഡ് എന്ന് പ്രഖ്യാപിച്ചിരിക്കുന്നത് നോക്കൂ യുദ്ധം ആരംഭിച്ചത് നിങ്ങളാണ്. നിങ്ങളാണ് ഇറാനെ അറ്റാക്ക് ചെയ്തത്.

03:09

Speaker A

ഇനി യുദ്ധം എപ്പോൾ അവസാനിപ്പിക്കണം, എവിടെ അവസാനിപ്പിക്കണം, എങ്ങനെ അവസാനിപ്പിക്കണം അത് ഞങ്ങൾ തീരുമാനിക്കും എന്നാണ് പറഞ്ഞിരിക്കുന്നത്.

03:17

Speaker A

യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചിരിക്കുന്നത്? നോക്കൂ അമേരിക്ക വലിയ വെട്ടിലായിരിക്കുകയാണ്.

03:23

Speaker A

ഡൊണാൾഡ് ട്രംപ് അക്ഷരാർത്ഥത്തിൽ കുടുങ്ങിപ്പോയിരിക്കുകയാണ്. കാരണം എന്താണ്? വലിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് അമേരിക്ക ഈ യുദ്ധത്തിലൂടെ പോകാൻ പോകുന്നത്.

03:31

Speaker A

നമുക്കറിയാമല്ലോ ഈ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാണ്, സൈനിക ശക്തിയാണ് അമേരിക്ക എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

03:40

Speaker A

പക്ഷേ ഇപ്പോൾ അമേരിക്ക നടത്തുന്ന ഈ ഇറാനെതിരായിട്ടുള്ള യുദ്ധമുണ്ടല്ലോ അവരെ വലിയ പ്രതിസന്ധിയിലേക്കാണ് കൊണ്ടുപോകുന്നത്. ഒരർത്ഥത്തിൽ ഈ യുദ്ധത്തെ ഒരു സാമ്പത്തിക യുദ്ധമാക്കി മാറ്റിയിരിക്കുകയാണ്.

03:55

Speaker A

ഒരു എക്കണോമിക് വാറാക്കി മാറ്റിയിരിക്കുകയാണ് ഇറാൻ. ആ അർത്ഥത്തിൽ ഒരു വലിയ തന്ത്രമാണ് ഇറാൻ ഇപ്പോൾ ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.

04:05

Speaker A

അതിന്റെ പിടിയിൽ പെട്ടുപോയിരിക്കുകയാണ് ഒരർത്ഥത്തിൽ ഡൊണാൾഡ് ട്രംപും അതുപോലെതന്നെ അമേരിക്കൻ സമ്പദ് വ്യവസ്ഥയും.

04:12

Speaker A

അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി, സൈനിക ശക്തി.

04:18

Speaker A

നോക്കൂ ഒരു രാജ്യത്തിനും അമേരിക്കയെ നേരിട്ട് യുദ്ധത്തിൽ തോൽപ്പിക്കാൻ കഴിയില്ല.

04:23

Speaker A

ഒരളവോളം അത് സാധ്യമായിരുന്നത് സോവിയറ്റ് യൂണിയനാണ്. സോവിയറ്റ് യൂണിയൻ എന്നെന്നേക്കുമായി ഇല്ലാതായതോടുകൂടി അമേരിക്കയാണ് ഏകപക്ഷീയമായി ഈ ലോകത്തെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.

04:32

Speaker A

ആ അർത്ഥത്തിൽ സൈന്യത്തിന് പോലും അമേരിക്കയെ പ്രതിരോധിക്കാൻ കഴിയാത്ത ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്.

04:40

Speaker A

എന്തുകൊണ്ടാണ് അമേരിക്കയ്ക്ക് ഇത്രയും വലിയൊരു സൈനിക ശക്തിയായി നിൽക്കാൻ കഴിയുന്നത്?

04:46

Speaker A

ഒറ്റ കാരണമാണ് കേട്ടോ.

04:50

Speaker A

അവർ ഒരു വലിയ സാമ്പത്തിക ശക്തിയാണ്. അവർക്ക് വലിയ രീതിയിൽ യുദ്ധോപകരണങ്ങൾ നിർമ്മിക്കാൻ കഴിയുന്നുണ്ട്. ആ മേഖലയിൽ വലിയ ഇൻവെസ്റ്റ്മെന്റ് നടത്താൻ കഴിയുന്നുണ്ട്.

05:00

Speaker A

എങ്ങനെയാണ് അമേരിക്ക ഇത്രയും വലിയൊരു സാമ്പത്തിക ശക്തിയായത്?

05:05

Speaker A

ഒറ്റ കാരണമാണ് കേട്ടോ. ഗൾഫിൽ നിന്ന് അവർക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

05:10

Speaker A

നമുക്കറിയാമല്ലോ ഗൾഫ് രാജ്യങ്ങളാണ് ലോകത്തേക്ക് എണ്ണ വ്യാപാരം നടത്തിക്കൊണ്ടിരിക്കുന്നത്. കുവൈറ്റ് ആയാലും ബഹ്റൈൻ ആയാലും ഖത്തർ ആയാലും ഒമാൻ ആയാലും സൗദി അറേബ്യ ആയാലും യുഎഇ ആയാലും നമ്മുടെ ഈ ലോകത്തെ എല്ലാ രാഷ്ട്രങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട എണ്ണ സ്രോതസ്സ് എന്ന് പറയുന്നത് ഗൾഫ് രാജ്യങ്ങളാണ്.

05:28

Speaker A

ആ രാജ്യങ്ങൾ നമ്മുടെ ഈ ലോകത്തെ എല്ലാ രാഷ്ട്രങ്ങൾക്കും എണ്ണ നൽകുമ്പോൾ ഒരു കരാർ അവർ മുന്നോട്ടുവെക്കാറുണ്ട്. ആ കരാർ എന്ന് പറയുന്നത് നിങ്ങൾ ഞങ്ങളുടെ കയ്യിൽ നിന്ന് എണ്ണ വാങ്ങിക്കോളൂ പക്ഷേ പകരം ഞങ്ങൾക്ക് തരേണ്ടത് അമേരിക്കൻ ഡോളർ ആയിരിക്കണം എന്നാണ്.

05:40

Speaker A

ഉദാഹരണത്തിന് ഇന്ത്യക്ക് സൗദി അറേബ്യയിൽ നിന്ന് എണ്ണ വാങ്ങണമെങ്കിൽ ഇന്ത്യൻ റുപ്പി കൊടുത്തുകൊണ്ട് എണ്ണ വാങ്ങാൻ കഴിയില്ല.

05:49

Speaker A

ഇല്ലെങ്കിൽ സൗദിയുടെ റിയാൽ കൊടുത്തുകൊണ്ടും എണ്ണ വാങ്ങാൻ കഴിയില്ല. കൃത്യമായി അമേരിക്കൻ ഡോളർ തന്നെ നൽകണം.

05:56

Speaker A

ഇത് ഇന്ത്യക്ക് മാത്രമല്ല എല്ലാ ലോകരാഷ്ട്രങ്ങൾക്കും ബാധകമായ ഒരു ഉപാധിയാണ് ഒരു കരാറാണ്.

06:04

Speaker A

അപ്പോൾ എന്താ സംഭവിക്കുക? എല്ലാ ലോകരാജ്യങ്ങളും ധാരാളമായി അമേരിക്കൻ ഡോളർ വാങ്ങിക്കൂട്ടും.

06:10

Speaker A

അങ്ങനെ എല്ലാ ലോകരാഷ്ട്രങ്ങളിലും അമേരിക്കൻ ഡോളറിന്റെ വലിയ ശേഖരം തന്നെയുണ്ട്.

06:18

Speaker A

അതാണ് അമേരിക്കൻ ഡോളറിന്റെ മൂല്യം ഇപ്പോഴും ലോകത്ത് ഉയർത്തി ഉയർത്തി നിർത്തുന്നത്.

06:24

Speaker A

എന്ന് മാത്രവുമല്ല ഒരു അമേരിക്കൻ ഡോളറിന്റെ മൂല്യവുമായി ബന്ധിച്ചാണ് ഈ ലോകത്തെ എല്ലാ രാജ്യങ്ങളുടെയും കറൻസിയുടെ മൂല്യവും തീരുമാനിക്കുന്നത്.

06:33

Speaker A

അതുകൊണ്ടാണ് അമേരിക്ക ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി നിൽക്കുന്നത്.

06:38

Speaker A

ഇനിയിപ്പോൾ ഇത്തരത്തിൽ അമേരിക്കയെ വലിയ സാമ്പത്തിക ശക്തിയായി നിർത്തുമ്പോൾ എന്താണ് ഗൾഫ് രാജ്യങ്ങൾക്ക് ഉണ്ടാകുന്ന നേട്ടം?

06:45

Speaker A

അതും കൂടി ഒന്ന് പരിശോധിക്കണമല്ലോ.

06:48

Speaker A

നോക്കൂ അമേരിക്ക തിരിച്ച് ഗൾഫിന് ഉറപ്പാക്കുന്നത് എന്താണെന്ന് അറിയാമോ? സുരക്ഷയാണ്.

06:54

Speaker A

അതിന്റെ ഭാഗമായിട്ട് എല്ലാ ഗൾഫ് രാജ്യങ്ങളിലും അമേരിക്കയുടെ സൈനിക താവളങ്ങളുണ്ട്. ആ സൈനിക താവളങ്ങളാണ് ഓരോ ഗൾഫ് രാജ്യങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്നത്.

07:03

Speaker A

അത്തരത്തിൽ സുരക്ഷ ഉറപ്പാക്കുമ്പോൾ മറ്റൊരു നേട്ടം കൂടി ഗൾഫ് രാജ്യങ്ങൾക്ക് കിട്ടുന്നുണ്ട്.

07:10

Speaker A

എന്താണ്? വലിയ നിക്ഷേപങ്ങളാണ് ഈ പറയുന്ന ഗൾഫ് രാജ്യങ്ങളിലേക്ക് വരുന്നത്.

07:15

Speaker A

നല്ല ആഭ്യന്തര സുരക്ഷയുള്ളിടത്ത് മാത്രമേ നല്ല അന്താരാഷ്ട്ര സുരക്ഷയുള്ളിടത്ത് മാത്രമേ ആളുകൾ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറാവുകയുള്ളൂ.

07:22

Speaker A

നമുക്കറിയാമല്ലോ ദുബായ് പോലൊരു നഗരം ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമാണ്.

07:28

Speaker A

അങ്ങനെ ഒരു സമ്പന്നമായ നഗരം ഗൾഫ് രാജ്യത്ത് ഉണ്ടാകുന്നത് അമേരിക്കയുടെ പിന്തുണയുള്ളതുകൊണ്ടാണ്.

07:36

Speaker A

ആ അർത്ഥത്തിൽ അമേരിക്കയെ എണ്ണ നൽകിക്കൊണ്ട് അഥവാ അമേരിക്കൻ ഡോളറിന്റെ മൂല്യം ഉയർത്തിക്കൊണ്ട് ഗൾഫ് രാജ്യങ്ങൾ സംരക്ഷിക്കുമ്പോൾ തിരിച്ച് ഗൾഫ് രാജ്യങ്ങൾക്ക് എല്ലാ സുരക്ഷയും അമേരിക്ക ഉറപ്പാക്കുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട പ്രത്യേകത.

07:50

Speaker A

അതാണ് ഈ ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള കൊടുക്കൽ വാങ്ങൽ എന്ന് പറയുന്നത്.

07:55

Speaker A

പക്ഷേ ഇതൊരു വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള കൊടുക്കൽ വാങ്ങലാണ് കേട്ടോ.

08:00

Speaker A

തങ്ങളുടെ ആഭ്യന്തര സുരക്ഷയും അന്താരാഷ്ട്ര സുരക്ഷയും അമേരിക്ക ഉറപ്പാക്കുമെന്ന് വിശ്വാസത്തിലാണ് ഗൾഫ് രാജ്യങ്ങൾ പുലർന്നു പോരുന്നത്.

08:07

Speaker A

പക്ഷേ ഈ യുദ്ധം എന്താ ഉണ്ടാക്കിയിരിക്കുന്നത്? അവിടെ ഒരു വലിയ അവിശ്വാസം ഉണ്ടാക്കിയിരിക്കുകയാണ്.

08:13

Speaker A

ആ വിശ്വാസത്തിൽ വിള്ളൽ വീഴ്ത്തി എന്നുള്ളതാണ് ഈ യുദ്ധത്തിൽ ഇറാൻ പ്രയോഗിച്ച ഏറ്റവും ശക്തമായ തന്ത്രം അഥവാ ബുദ്ധി എന്ന് പറയുന്നത്.

08:22

Speaker A

നോക്കൂ ഇറാനെ ആക്രമിച്ചത് ഇസ്രായേലാണ്.

08:25

Speaker A

തിരിച്ച് ഇസ്രായേലിനെ മാത്രമല്ല ഇറാൻ ആക്രമിച്ചത്. മറിച്ച് ഗൾഫ് രാജ്യങ്ങളെയും ആക്രമിച്ചു.

08:30

Speaker A

ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചു എന്ന് പറയുമ്പോൾ ആ രാജ്യത്തെ ജനങ്ങളെ അല്ല ഇറാൻ ലക്ഷ്യം വെച്ചത്.

08:37

Speaker A

മറിച്ച് ഓരോ ഗൾഫ് രാജ്യത്തിലുമുള്ള അമേരിക്കയുടെ സൈനിക താവളങ്ങളെയാണ് ഇറാൻ ആക്രമിച്ചത്.

08:44

Speaker A

നോക്കൂ ഇപ്പോൾ എന്താ സംഭവിച്ചിരിക്കുന്നത്? യുഎഇയുടെ പ്രതിനിധി ആവശ്യപ്പെട്ടിരിക്കുന്നു ഐക്യരാഷ്ട്രസഭയോട് എത്രയും പെട്ടെന്ന് ഈ യുദ്ധം അവസാനിപ്പിക്കണമെന്ന്.

08:51

Speaker A

ഇസ്രായേൽ അല്ല ഐക്യരാഷ്ട്രസഭയോട് ഈ ആവശ്യം ഉന്നയിച്ചത്. ഇറാൻ അല്ല ഐക്യരാഷ്ട്രസഭയോട് ഈ ആവശ്യം ഉന്നയിച്ചത്. മറിച്ച് യുഎഇയാണ് ഇപ്പോൾ ഇത്തരത്തിലുള്ള ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

09:02

Speaker A

എന്തുകൊണ്ടാണത്?

09:05

Speaker A

ഗൾഫ് രാജ്യങ്ങളിൽ സമാധാനം നഷ്ടമായിരിക്കുന്നു. അവിടെ ജനജീവിതം സ്തംഭിച്ചിരിക്കുന്നു.

09:11

Speaker A

അതിന് കാരണക്കാരായി ഇപ്പോൾ അവർ കാണുന്നത് അമേരിക്കയെയാണ്. അമേരിക്കയുടെ പിടിപ്പുകേടിനെയാണ്.

09:17

Speaker A

ആ അർത്ഥത്തിൽ വിശ്വാസത്തിൽ ഒരു വിള്ളൽ വന്നിരിക്കുകയാണ്.

09:21

Speaker A

ഇനി അത് മാത്രവുമല്ലല്ലോ ഇറാൻ ചെയ്തിരിക്കുന്ന മറ്റൊരു കാര്യം എന്ന് പറയുന്നത് ഹോർമൂസ് കടലെടുക്ക് അടച്ചിരിക്കുന്നു എന്നുള്ളതാണ്.

09:30

Speaker A

എന്താണ് ആ കടലെടുക്കിന്റെ പ്രാധാന്യം എന്ന് പറയുന്നത്?

09:35

Speaker A

ലോകത്തെ 20% എണ്ണ വ്യാപാരവും നടക്കുന്നത് ആ കപ്പൽ പാതയിലൂടെയാണ് കേട്ടോ. ഈ പറയുന്ന എല്ലാ ഗൾഫ് രാജ്യങ്ങളും അത് കുവൈറ്റ് ആണെങ്കിലും സൗദി ആണെങ്കിലും ഖത്തർ ആണെങ്കിലും ഒമാൻ ആണെങ്കിലും ഒക്കെ അവരുടെ എണ്ണ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നത് ഈ കപ്പൽ പാതയിലൂടെയാണ്.

09:48

Speaker A

ആ കപ്പൽ പാത വഴിയാണ് ഇന്ത്യയിലേക്ക് എണ്ണ എത്തുന്നത്, ചൈനയിലേക്ക് എണ്ണ എത്തുന്നത്, ജപ്പാനിലേക്ക് എണ്ണ എത്തുന്നത്.

09:54

Speaker A

നോക്കൂ ഇപ്പോൾ അവിടെ വലിയ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്. ആ കപ്പൽ ചാലിന്റെ നിയന്ത്രണം ഇറാൻ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.

10:00

Speaker A

ഒറ്റ കപ്പലിനും കപ്പലിനും പോലും അതുവഴി കടന്നുപോകാൻ കഴിയുന്നില്ല.

10:05

Speaker A

അതുകൊണ്ടാണ് ആഗോള രംഗത്ത് തന്നെ വലിയ ഇന്ധന പ്രതിസന്ധി ഉണ്ടായിരിക്കുന്നത്.

10:10

Speaker A

ഇപ്പോൾ നമ്മൾ നമ്മുടെ അടുക്കളയിലും അത് അനുഭവിക്കുന്നത്.

10:13

Speaker A

പാചകവാതകം കിട്ടാനില്ല.

10:15

Speaker A

വാണിജ്യ സിലിണ്ടർ കിട്ടാനില്ല.

10:17

Speaker A

പെട്രോളിന്റെ വില വർദ്ധിക്കാൻ പോവുകയാണ്. ആ അർത്ഥത്തിൽ വലിയ വിലക്കയറ്റത്തെ അഭിമുഖീകരിക്കാൻ പോവുകയാണ് ഇങ്ങേയറ്റത്ത് കേരളത്തിൽ ഇരിക്കുന്ന നമ്മൾ പോലും.

10:24

Speaker A

അപ്പോൾ എന്തായിരിക്കും ലോകത്തുണ്ടാകാൻ പോകുന്ന പ്രതിസന്ധി എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

10:29

Speaker A

ഇനി അത് മാത്രവുമല്ല കേട്ടോ. ഗൾഫ് രാജ്യങ്ങൾ മറ്റൊരു ഭീഷണിയെ കൂടി നേരിടുന്നുണ്ട്.

10:33

Speaker A

ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ ഈ പറയുന്ന എണ്ണ നൽകിക്കൊണ്ട് ഗൾഫ് രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് ഉറപ്പാക്കി എടുത്തിരിക്കുന്നത് അവരുടെ സുരക്ഷയാണ്.

10:42

Speaker A

അമേരിക്ക വലിയ സുരക്ഷാ കവചമാണ് ഗൾഫ് രാജ്യങ്ങൾക്ക് ചുറ്റും തീർത്തിരിക്കുന്നത്.

10:47

Speaker A

അതുകൊണ്ടാണ് ലോകരാഷ്ട്രങ്ങൾ പല പല രാജ്യങ്ങളും ഈ പറയുന്ന ഗൾഫ് രാജ്യങ്ങളിൽ നിക്ഷേപം നടത്തുന്നത്.

10:54

Speaker A

ആ നിക്ഷേപം ഒക്കെ പിൻവലിക്കപ്പെടാൻ പോവുകയാണ്.

10:58

Speaker A

ഗൾഫ് സുരക്ഷിതമല്ല എന്ന് കണ്ടാൽ നിശ്ചയമായും അവിടെ ഇൻവെസ്റ്റ് ചെയ്യാൻ ആരും തയ്യാറാകില്ല.

11:05

Speaker A

അപ്പോൾ ഗൾഫിൽ ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാകും.

11:08

Speaker A

ഇതൊക്കെ തന്നെയും അമേരിക്കയുമായുള്ള ബന്ധത്തിൽ പല വിള്ളലുകളും വീഴ്ത്തും എന്നാണ് നിരീക്ഷകർ കരുതുന്നത്.

11:16

Speaker A

പ്രിയപ്പെട്ട പ്രേക്ഷകരെ ആ അർത്ഥത്തിലൊക്കെ അമേരിക്കയാണ് ഇപ്പോൾ ഈ യുദ്ധത്തിൽ ഏറ്റവും വലിയ പ്രതിസന്ധി അനുഭവിക്കുന്നത്.

11:24

Speaker A

നോക്കൂ ഗൾഫ് രാജ്യങ്ങളും അമേരിക്കയും തമ്മിൽ തെറ്റിയാൽ എന്താണ് സംഭവിക്കുക?

11:29

Speaker A

നിശ്ചയമായും എണ്ണക്ക് മുകളിലുള്ള നിയന്ത്രണം അമേരിക്കക്ക് നഷ്ടപ്പെടും.

11:34

Speaker A

അതിനനുസരിച്ച് അമേരിക്കൻ ഡോളറിന്റെ മൂല്യം കുറയും.

11:38

Speaker A

അങ്ങനെയാണെങ്കിൽ ലോകത്ത് വിവിധ ചേരികൾ രൂപപ്പെടും.

11:42

Speaker A

ചൈനയുടെ നേതൃത്വത്തിൽ ചേരി ഉണ്ടാകും.

11:45

Speaker A

റഷ്യയുടെ നേതൃത്വത്തിൽ ചേരി ഉണ്ടാകും.

11:48

Speaker A

ആ അർത്ഥത്തിൽ ഏകപക്ഷീയമായി ഈ ലോകത്തെ നിയന്ത്രിക്കുന്ന സമ്പദ് വ്യവസ്ഥയായ അമേരിക്കക്ക് അധികകാലം തുടരാൻ കഴിയില്ല.

11:56

Speaker A

ആ വെല്ലുവിളി അമേരിക്ക മനസ്സിലാക്കുന്നുണ്ട്.

11:59

Speaker A

ട്രംപും മനസ്സിലാക്കുന്നുണ്ട്.

12:02

Speaker A

അതുകൊണ്ട് ഇപ്പോൾ ഈ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടത് വലിയ തെറ്റായിപ്പോയി മണ്ടത്തരമായിപ്പോയി എന്ന വിലയിരുത്തലിലാണ് വാഷിംഗ്ടൺ ഉള്ളത്. ട്രംപും ഉള്ളത്.

12:09

Speaker A

അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ യുദ്ധത്തിൽ നിന്ന് പിൻവാങ്ങാനാണ് അമേരിക്ക ഇനി ശ്രമിക്കുക.

12:14

Speaker A

അതുകൊണ്ടാണ് ട്രംപ് പറയുന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ യുദ്ധം അവസാനിക്കും.

12:19

Speaker A

കാരണം ഈ യുദ്ധം ഏറെക്കുറെ പൂർത്തിയാക്കിയിരിക്കുന്നു എന്നുള്ളത്.

12:22

Speaker A

ഒരർത്ഥത്തിൽ ഈ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെട്ടത് വലിയ മണ്ടത്തരമായിപ്പോയി എന്ന് അമേരിക്ക തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

12:29

Speaker A

ഈ യുദ്ധം യഥാർത്ഥത്തിൽ തിരിഞ്ഞുകൊത്തിയിരിക്കുന്നത് അമേരിക്കയെയാണ്.

12:32

Speaker A

ആ അർത്ഥത്തിൽ ഈ യുദ്ധം അമേരിക്കയെ സംബന്ധിച്ച് വലിയൊരു ബൂമറാങ്ങായി മാറിയിരിക്കുന്നു എന്നാണ് സർജിക്കൽ സ്ട്രൈക്കിന്റെ നിരീക്ഷണം.

12:40

Speaker A

ആ നിരീക്ഷണം പറഞ്ഞുകൊണ്ട് ഈ എപ്പിസോഡ് സമാപിക്കുന്നു.

12:43

Speaker A

താങ്ക്യൂ താങ്ക്യൂ ഫോർ വാച്ചിങ്.

Study this video

- [Flashcards from this video](https://sozai.app/tools/ai-flashcard-generator/?from=transcript&id=8908)
- [Quiz on this video](https://sozai.app/tools/quiz-generator/?from=transcript&id=8908)
- [Summary of this video](https://sozai.app/youtube-video-summarizer/?from=transcript&id=8908)

Free, made by AI from this transcript. No signup.


---
This is the markdown twin of https://sozai.app/transcript/surgical-strike-by-transcript/ — the same content, without the markup.
Published by SozAI (https://sozai.app). Reuse and quotation are allowed with attribution and a link back.
Machine-readable index: https://sozai.app/llms.txt · data API: https://sozai.app/api/
